മോഷ്ടാവിന്‍റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്മസ്' ന്‍റെ ഇതിവൃത്തം ആസ്പദമാക്കിയുള്ളതാണ് ഇക്കഥ. അന്നത്തെ ഷിക്കാഗോ നഗരമാണു പശ്ചാത്തലം.

"നി​ന്‍റെ പേ​ര് എ​ന്താ​ണെ​ന്നാ പ​റ​ഞ്ഞ​ത്?
"​പ​റ​ഞ്ഞ​ത്...,’ അ​യാ​ൾ സാ​വ​ധാ​നം ഓ​ർ​മി​ച്ചെ​ടു​ത്തു.
"ക്രോ​ഫ​ർ​ഡ്’

"​ക്രോ​ഫ​ർ​ഡ്. സ​ത്യ​ത്തി​ൽ നി​ന​ക്കൊ​രു പേ​രു​ണ്ടോ? റെ​ഡ്ഫ​ർ​ഡ് എ​ന്തോ ബെ​ഡ്ഫെ​ർ​ഡ് എ​ന്നോ മ​റ്റോ അ​ല്ലേ ര​ണ്ടാ​ഴ്ച​മു​ന്പ് നീ ​പ​റ​ഞ്ഞ​ത്? ശ​രി​ക്കും നി​ന്‍റെ പേ​രെ​ന്താ​ണ്?’

"നീ​യ​തു വി​ട്. നി​ന്‍റെ പേ​രു ഞാ​ൻ ചോ​ദി​ക്കു​ന്നി​ല്ല​ല്ലോ. ഇ​പ്പോ അ​ത​ല്ല​ല്ലോ വി​ഷ​യം. പേ​രി​ല്ലാ​തെ​യും ജീ​വി​ക്കാം. പ​ക്ഷേ, ഭ​ക്ഷ​ണ​മി​ല്ലാ​തെ എ​ങ്ങ​നെ ജീ​വി​ക്കും?’

"അ​തു പ​റ​യാ​നാ​ണു ഞാ​ൻ വ​ന്ന​ത്. എ​നി​ക്കി​ന്നു രാ​ത്രി​യി​ലെ ഭ​ക്ഷ​ണം ഒ​ത്തു. ഒ​രു കൂ​ട്ടു​കാ​ര​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നാ​ളെ ക്രി​സ്മ​സ് അ​ല്ലേ. ഇ​ന്നു വൈ​കു​ന്നേ​രം അ​വ​ന്‍റെ​കൂ​ടെ ഡി​ന്ന​ർ ആ​വാ​മെ​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ത്തെ അ​ത്താ​ഴ​വും നാ​ളെ രാ​വി​ല​ത്തെ ശാ​പ്പാ​ടും അ​വി​ടെ​നി​ന്ന് ഒ​പ്പി​ക്കാം. ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള​തു ഞാ​ൻ ത​ട്ടും. എ​ന്നി​ട്ടി​വി​ടെ വ​ന്നു​കി​ട​ന്നു സു​ഖ​മാ​യി​ട്ടൊ​ന്നു​റ​ങ്ങ​ണം.’

"പൊ​യ്ക്കോ. പോ​യി മൂ​ക്കു​മു​ട്ടെ തി​ന്ന്. തി​ന്നു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യൊ​ന്നും പേ​ര് എ​ന്നോ​ടു പ​റ​യ​രു​ത്. എ​നി​ക്കു വി​ശ​ന്നി​ട്ടു​വ​യ്യ. ഏ​തെ​ങ്കി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ത്തി​ന്‍റെ പേ​രു പ​റ​യു​ന്ന​വ​നെ കൊ​ന്നു​തി​ന്നാ​നു​ള്ള വി​ശ​പ്പു​ണ്ടെ​നി​ക്ക്.’

കൊ​ല്ലാ​നെ​ന്ന​ല്ല. ആ​രു​ടെ​യെ​ങ്കി​ലും​നേ​ർ​ക്കു കൈ​നീ​ട്ടാ​നു​ള്ള ശ​ക്തി​പോ​ലും ത​നി​ക്കി​ല്ലെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​യാ​ള​തു പ​റ​ഞ്ഞ​ത്. ഈ ​ത​ണു​പ്പും​കൂ​ടി​യാ​യ​പ്പോ​ൾ ഭം​ഗി​യാ​യി.
"​നി​ന്നെ ത​നി​ച്ചു വി​ട്ടി​ട്ടു​പോ​കാ​ൻ എ​നി​ക്കു മ​ന​സു​വ​രു​ന്നി​ല്ല. നി​ന​ക്കി​ത്ര സ​ഹ​ന​ശ​ക്തി ഇ​ല്ലാ​താ​ക​രു​ത്.’

"​എ​ന്നെ വി​ട്ടി​ട്ടു​പോ​കാ​തി​രു​ന്നാ​ൽ എ​നി​ക്കോ നി​ന​ക്കോ ഒ​രു ഗു​ണ​വു​മി​ല്ല. നീ​കൂ​ടി ഇ​ന്നു പ​ട്ടി​ണി കി​ട​ന്നാ​ൽ എ​നി​ക്കു സ​ന്തോ​ഷ​മു​ണ്ടാ​കു​മോ? നീ ​പൊ​യ്ക്കോ​ളൂ.’

"​ഒ​രു തു​ട്ടു​പോ​ലും എ​ന്‍റെ കൈ​യി​ലി​ല്ല. വി​ൽ​ക്കാ​ൻ പ​റ്റു​ന്ന​തും ഒ​ന്നു​മി​ല്ല. നി​ന്‍റെ കൈ​യി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടോ?’

"​ഈ താ​ടി​മീ​ശ​യു​ണ്ട്. ആ​ർ​ക്കും വേ​ണ്ട​ത്താ​തൊ​ക്കെ മാ​ത്ര​മേ ഉ​ള്ളൂ. കു​ഴ​പ്പ​മി​ല്ല. നീ ​സ​മ​യം ക​ള​യാ​തെ പൊ​യ്ക്കൊ​ള്ളൂ.’

"ശ​രി ക്രോ​ഫ​ർ​ഡ്. ഹാ​പ്പി ക്രി​സ്മ​സ്. നി​ന​ക്കും എ​വി​ടെ​നി​ന്നെ​ങ്കി​ലും ഭ​ക്ഷ​ണം കി​ട്ട​ട്ടെ.’

സ്നേ​ഹി​ത​ൻ ന​ട​ന്ന​ക​ന്ന​പ്പോ​ൾ ക്രോ​ഫ​ർ​ഡി​ന് ആ​ശ്വാ​സ​മാ​ണു തോ​ന്നി​യ​ത്. ഇ​പ്പോ​ൾ ത​നി​ച്ചി​രി​ക്കാ​നാ​ണ് അ​യാ​ൾ​ക്കു താ​ൽ​പ​ര്യം. റോ​ഡി​ൽ​ക്കൂ​ടി നീ​ങ്ങു​ന്ന ആ​ളു​ക​ളെ നോ​ക്കാ​ൻ​പോ​ലും അ​യാ​ൾ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. എ​ല്ലാ​വ​രും തി​ര​ക്കി​ലാ​ണ്, സ​ന്തോ​ഷ​ത്തി​ലാ​ണ്. ത​ന്നെ​പ്പോ​ലെ വി​ശ​ന്നു​പൊ​രി​യു​ന്ന​വ​രാ​യി ആ​രു​മു​ണ്ടാ​വി​ല്ല.

ത​ന്നെ അ​റി​യു​ന്ന​വ​ർ ആ​രും​ത​ന്നെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ ഈ ​തെ​രു​വി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല. താ​ൻ​പോ​ലും സ്വ​ന്തം​പേ​ര് ഏ​താ​ണ്ടു മ​റ​ന്നു. ഒ​രു നി​മി​ഷം ആ​ലോ​ചി​ച്ചി​ട്ടാ​ണു വി​ല്യം എ​ന്ന പേ​ര് ഓ​ർ​മ​യി​ൽ വ​രു​ന്ന​ത്.

ഓ​രോ ന​ഗ​ര​ത്തി​ലും ഓ​രോ പേ​രി​ലാ​ണു ജീ​വി​ച്ച​ത്. എ​ത്ര​യെ​ത്ര വേ​ഷ​ങ്ങ​ൾ കെ​ട്ടി! പ​ണ്ടു കെ​ട്ടി​യ വേ​ഷ​ങ്ങ​ളും പ​ണ്ടു സ്വീ​ക​രി​ച്ച പേ​രു​ക​ളും പ​ണ്ടു​ക​ണ്ട നാ​ട​ക​ങ്ങ​ൾ​പോ​ലെ മ​ങ്ങി​യ ഓ​ർ​മ​ക​ളാ​ണ്.

ത​ന്‍റെ ജ​ന്മ​ദി​നം ക്രി​സ്മ​സ് ത​ലേ​ന്നാ​ൾ ആ​ണെ​ന്ന് അ​യാ​ൾ പെ​ട്ടെ​ന്ന് ഓ​ർ​മി​ച്ചു. അ​പ്പോ​ൾ ഓ​ർ​മ​ക​ളു​ടെ അ​ണ​പൊ​ട്ടി. ത​ന്‍റെ ജ​ന്മ​ദി​ന​വും ക്രി​സ്മ​സും ചേ​ർ​ത്താ​ണു പ​ണ്ടു വീ​ട്ടി​ൽ ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. ക്രി​സ്മ​സി​നു ര​ണ്ടു ദി​വ​സം മു​ന്പേ ആ​ഘോ​ഷം തു​ട​ങ്ങും. ആ ​ദി​വ​സ​ങ്ങ​ൾ​ക്കാ​കെ സു​ഗ​ന്ധ​വും അ​തീ​വ​സ്വാ​ദു​മാ​യി​രു​ന്നു.

അ​ടു​ത്ത വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ സ​ണ്‍​ഡേ​സ്കൂ​ൾ വേ​ഷ​ത്തി​ൽ എ​ത്തി​യാ​ണു ജ​ന്മ​ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​കൊ​ണ്ടി​രു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്നു കൊ​ച്ചു​വി​ല്യം. അ​വ​ന്‍റെ ബു​ദ്ധി​ശ​ക്തി​യി​ലും ക​ലാ​വൈ​ഭ​വ​ങ്ങ​ളി​ലും മാ​താ​പി​താ​ക്ക​ൾ അ​ഭി​മാ​നം കൊ​ണ്ടു.

"മി​ടു​ക്ക​ൻ! മി​ടു​മി​ടു​ക്ക​ൻ...’ ഡാ​ഡി​യു​ടെ അ​ഭി​ന​ന്ദ​നം എ​പ്പോ​ഴും അ​ങ്ങ​നെ​യാ​യി​രു​ന്നു. വി​ല്ലി​യെ​പ്പോ​ലൊ​രു ന​ല്ല കു​ട്ടി ആ​രു​ണ്ട് എ​ന്നു മ​മ്മി​യു​ടെ പു​ള​കം. ഒ​രു തെ​ളി​നീ​ർ​ച്ചോ​ല​യു​ടെ ഉ​ല്ലാ​സ​മാ​യി​രു​ന്നു അ​ന്നു ജീ​വി​തം.

കോ​ള​ജി​ലെ വ​ർ​ഷ​ങ്ങ​ളും പ്ര​ശം​സ​ക​ൾ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. എ​ന്തൊ​രു ധി​ഷ​ണാ​ശ​ക്തി, എ​ത്ര മൗ​ലി​ക​മാ​യ ചി​ന്ത​ക​ൾ, എ​ത്ര വ്യ​തി​രി​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ എ​ന്ന് അ​ദ്ഭു​തം കൂ​റു​ന്ന ആ​രാ​ധ​ക​ർ ചു​റ്റും.

അ​പ്പോ​ൾ തോ​ന്നി, ത​ന്‍റെ പ്ര​തി​ഭ​യെ ക​ലാ​ശാ​ല​യി​ലോ പാ​ഠ്യ​പ​ദ്ധ​തി​യി​ലോ ത​ട​വി​ലി​ടാ​നു​ള്ള​ത​ല്ല; ത​ന്‍റെ ജീ​വി​തം കു​ടും​ബ​ത്തി​ൽ ബ​ന്ധി​ക്ക​പ്പെ​ടാ​നു​ള്ള​ത​ല്ല. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​കാ​ശ​ത്തി​ലേ​ക്കു ചി​റ​കു​ക​ൾ വി​ട​ർ​ത്ത​ണം. കീ​ഴ്വ​ഴ​ക്ക​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും ലം​ഘി​ക്ക​ണം.

ത​ണു​പ്പു ക​ടി​ച്ചു​പ​റി​ക്കു​ന്നു.
വി​ശ​പ്പ് ഒ​രു ക​ഠാ​ര​പോ​ലെ.

ഡി​സം​ബ​റി​ലെ ശൈ​ത്യ​ത്തോ​ടു​ള്ള പ്രി​യം എ​ന്നാ​ണു പൊ​യ്പ്പോ​യ​ത്? ക​ന്പി​ളി​ക്കു​പ്പാ​യ​ങ്ങ​ൾ ഇ​ല്ലാ​താ​യ​പ്പോ​ളാ​വ​ണം.

ബ​ന്ധ​ങ്ങ​ൾ ക​പ്പി​ളി​ക്കു​പ്പാ​യ​ങ്ങ​ൾ​പോ​ലെ​യാ​ണ്. പ​രാ​ജ​യ​ത്തി​ന്‍റെ കൊ​ടും​ത​ണു​പ്പ് ഭ​യാ​ന​ക​മാ​യി​ത്തീ​രു​ന്ന​ത് ആ ​ക​ന്പി​ളി​ക​ളൊ​ന്നും ഇ​ല്ലാ​തെ​യാ​വു​ന്പോ​ഴാ​ണ്. സ്വാ​ത​ന്ത്ര്യം​തേ​ടി യാ​ത്ര തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്‍റെ പ​രാ​ജ​യ​ങ്ങ​ൾ ആ​രം​ഭി​ച്ചു. കെ​ട്ടു​പാ​ടു​ക​ൾ​ക്കും ധ​ർ​മാ​ധ​ർ​മ​ങ്ങ​ൾ​ക്കു​മൊ​ക്കെ മീ​തേ കൂ​റ്റ​ൻ ചി​റ​കു​ക​ളു​ള്ള ഒ​രു ഗ​രു​ഡ​നെ​പ്പോ​ലെ പ​റ​ക്കാ​ൻ ശ്ര​മി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ​മു​ത​ൽ പ​രാ​ജ​യ​ങ്ങ​ളാ​ണ്.

പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യു​ള്ള ജീ​വി​ത​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​പ​രാ​ജ​യം. സ്വാ​ത​ന്ത്ര്യ​മി​ല്ല, അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മി​ല്ല, ശ​ന്പ​ളം പോ​രാ എ​ന്നൊ​ക്കെ കാ​ര​ണ​മി​ട്ടു പ​ത്ര​മു​ട​മ​യു​മാ​യി ക​ല​ഹി​ച്ചു പി​രി​ഞ്ഞു. ത​ന്നെ ആ​രും പ​ഠി​പ്പി​ക്കേ​ണ്ട. സ്ഥാ​പ​ന​ങ്ങ​ൾ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചു. എ​ല്ലാ​യി​ട​ത്തും ത​ന്‍റെ ക​ഴി​വു​ക​ളേ​ക്കാ​ൾ ക​ഴി​വു​കേ​ടു​ക​ളാ​ണു പൊ​ന്തി​നി​ന്ന​ത്. ശ​ന്പ​ള​ങ്ങ​ൾ​ക്ക​പ്പു​റം സു​ഖ​ങ്ങ​ൾ വി​ല​യ്ക്കു വാ​ങ്ങി.

എ​ന്തൊ​രു വി​ശ​പ്പ്... എ​ന്തൊ​രു ത​ണു​പ്പ്... അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തു പ​രാ​ജ​യ​ങ്ങ​ളു​ടെ താ​ളു​ക​ൾ മാ​ത്രം മ​റി​ഞ്ഞ​പ്പോ​ൾ ബി​സി​ന​സി​ലേ​ക്കു ക​ട​ന്നു.

അ​ച്ച​ട​ക്കം അ​റി​യാ​ത്തൊ​രു ധൂ​ർ​ത്ത​നു​വേ​ണ്ടി വി​ജ​യം എ​വി​ടെ​യും കാ​ത്തു​നി​ന്നി​ല്ല. പി​ന്നെ ക​ണ​ക്കെ​ഴു​ത്തു​ജോ​ലി. ജ​യി​ച്ചി​ല്ല. അ​മ്മ​യു​ടെ പ​ഴ​യ ന​ല്ല കു​ട്ടി​ക്ക് എ​വി​ടെ​യും ചീ​ത്ത. എ​ങ്ങും ഉ​റ​ച്ചി​ല്ല. മ​ദ്യ​ത്തേ​ക്കാ​ൾ ല​ഹ​രി​ദാ​യ​ക​മാ​യി ചൂ​തു​ക​ളി മാ​റി​യ​പ്പോ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​ണം തീ​ർ​ന്നു​കൊ​ണ്ടി​രു​ന്നു.

ധൂ​ർ​ത്തി​ന്‍റെ കാ​ല​ത്തെ സു​ഹൃ​ത്തു​ക്ക​ൾ മി​ത​വ്യ​യ​കാ​ല​ത്ത് അ​പ​രി​ചി​ത​രും ദാ​രി​ദ്ര്യ​കാ​ല​ത്തു ശ​ത്രു​ക്ക​ളു​മാ​കു​മെ​ന്നു പാ​ഠം.

ഒ​ഴു​ക്കി​ക്ക​ള​യാ​ൻ പ​ണ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ മ​റ്റു​ള്ള​വ​രു​മാ​യി ക​ല​ഹി​ച്ചി​രു​ന്ന​തു പ​ദ​വി​യു​ടെ പേ​രി​ലും പെ​ണ്ണി​ന്‍റെ പേ​രി​ലു​മാ​യി​രു​ന്നു. പി​ന്നീ​ടു ക​ല​ഹ​ങ്ങ​ൾ പ​ണ​ത്തി​ന്‍റെ പേ​രി​ലാ​യി. ദാ​രി​ദ്ര്യ​മാ​യ​പ്പോ​ൾ ചി​ല്ല​റ​ത്തു​ട്ടു​ക​ൾ​ക്കു​വേ​ണ്ടി അ​ടി​പി​ടി​കൂ​ടി. വി​ശ​ന്ന​പ്പോ​ൾ റൊ​ട്ടി​ക്ക​ഷ​ണ​ത്തി​നു​വേ​ണ്ടി.

ഇ​പ്പോ​ൾ ലോ​കം മു​ഴു​വ​ൻ ത​ന്നോ​ടു ക​ല​ഹ​ത്തി​ലാ​ണ്. ശ​രീ​ര​വും ത​ന്നോ​ടു ക​യ​ർ​ക്കു​ന്നു.
കൊ​ണ്ടു​വ​രൂ ഭ​ക്ഷ​ണം... കൊ​ണ്ടു​വ​രൂ ഒ​രു റൊ​ട്ടി​ക്ക​ഷ​ണം....

ആ​കാ​ശ​ത്തു​നി​ന്നു വെ​യി​ൽ പൂ​ർ​ണ​മാ​യി ഒ​ഴു​കി​യി​റ​ങ്ങി​പ്പോ​യി​രി​ക്കു​ന്നു. മ​ഞ്ഞ് തെ​രു​വി​ന്‍റെ പ്രൗ​ഢി​ക്കു​മേ​ൽ മ​റ​യി​ടു​ന്നു.

തെ​രു​വി​ലൂ​ടെ നീ​ങ്ങു​ന്ന ആ​ളു​ക​ൾ​ക്കൊ​ന്നും ന​മു​ക്കൊ​രു പ്ര​ശ്ന​മ​ല്ലേ? കു​തി​ര​വ​ണ്ടി​ക​ളി​ലും മോ​ട്ട​ർ കാ​റു​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കു ത​ണു​പ്പു സാ​ര​മാ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ, കാ​ൽ​ന​ട​ക്കാ​ർ​ക്കോ?

അ​വ​ർ​ക്കൊ​ന്നും വി​ശ​ക്കു​ന്നു​ണ്ടാ​വി​ല്ല. അ​തു​കൊ​ണ്ടു ത​ണു​പ്പ് അ​വ​ർ​ക്കു ക​ഠി​ന​മാ​യി​രി​ക്കി​ല്ല.
വി​ശ​പ്പ​റി​യാ​ത്ത​വ​നാ​യി​രു​ന്ന​ല്ലോ താ​ൻ. വി​ശ​പ്പെ​ന്ന​ല്ല, ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ര​വും അ​റി​യാ​ത്ത​വ​നാ​യി​രു​ന്നു. ഭാ​ര​മാ​യി തോ​ന്നി​യ​തെ​ല്ലാം അ​പ്പ​പ്പോ​ൾ താ​ഴ്ത്തി​വ​ച്ചു. ഭാ​ര​മി​ല്ലാ​തെ പ​റ​ന്നു​ന​ട​ന്നു. ഭൂ​ത​കാ​ല​ത്തി​ന്‍റെ ഭാ​രം​പോ​ലും താ​ൻ വ​ഹി​ച്ചി​ല്ല. കു​ടും​ബം, പ​ഴ​യ കൂ​ട്ടു​കാ​ർ, പ​ഴ​യ ബ​ന്ധ​ങ്ങ​ൾ എ​ല്ലാം എ​വി​ടെ​യോ കേ​ട്ടൊ​രു മു​ത്ത​ശി​ക്ക​ഥ​യാ​യി.

റോ​ഡി​ൽ​ക്കൂ​ടി പാ​ഞ്ഞു​പോ​യ ഒ​രു കാ​ർ അ​യാ​ളു​ടെ​മേ​ൽ ചെ​ളി തെ​റി​പ്പി​ച്ചു. അ​യാ​ൾ ഉ​റ​ക്കെ പു​ല​ഭ്യം പ​റ​ഞ്ഞു.

​ഞാ​നും കാ​റി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ടാ! നി​ന​ക്ക​റി​യാ​മോ?’

ആ​രും വി​ശ്വ​സി​ക്കി​ല്ല താ​ൻ കാ​റി​ൽ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ടെ​ന്ന്; അ​നേ​കം ന​ഗ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ൽ താ​ൻ താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന്; അ​നേ​കം സു​ന്ദ​രി​മാ​രൊ​ത്തു ജീ​വി​ച്ചി​രു​ന്ന​വ​നാ​ണു താ​നെ​ന്ന്.

ആ​രും വി​ശ്വ​സി​ക്കി​ല്ല. ത​നി​ക്കു​പോ​ലും അ​തൊ​ന്നും ഇ​പ്പോ​ൾ വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല​ല്ലോ.
വി​ശ​പ്പ്, ത​ണു​പ്പ് അ​തു മാ​ത്ര​മാ​ണി​പ്പോ​ൾ യാ​ഥാ​ർ​ഥ്യം. മ​റ്റു​ള്ള​തെ​ല്ലാം കെ​ട്ടു​ക​ഥ.

വി​ശ​പ്പു മാ​റ്റാ​ൻ ഒ​രു മാ​ർ​ഗം അ​തു മാ​ത്ര​മാ​ണി​പ്പോ​ൾ ആ​വ​ശ്യം.

ഒ​രു മാ​ർ​ഗ​മേ കാ​ണു​ന്നു​ള്ളു മോ​ഷ​ണം. അ​നേ​കം തെ​റ്റു​ക​ൾ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ മോ​ഷ്ടി​ച്ചി​ട്ടി​ല്ല.
ഇ​നി അ​തു മാ​ത്രം മാ​ർ​ഗം.

ഒ​രു മോ​ഷ്ടാ​വാ​യി താ​ൻ വി​ജ​യി​ക്കു​മോ? സം​ശ​യ​മാ​ണ്. ഇ​തു​വ​രെ കൈ​വ​ച്ച രം​ഗ​ങ്ങ​ളി​ലെ​ല്ലാം താ​ൻ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടേ​യു​ള്ളു.

പ​രാ​ജ​യ​പ്പെ​ടു​ന്നെ​ങ്കി​ൽ പ​രാ​ജ​യ​പ്പെ​ട​ട്ടെ. പ​രാ​ജ​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നു​കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്ക​ണ​മെ​ന്നേ​യു​ള്ളു.
അ​യാ​ൾ പാ​ത​യോ​ര​ത്തു കാ​ത്തു​നി​ന്നു.

തെ​രു​വു​വി​ള​ക്കു​ക​ളെ​ല്ലാം തെ​ളി​ഞ്ഞി​രി​ക്കു​ന്നു. വ്യാ​പാ​ര​ശാ​ല​ക​ളും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും പ്ര​കാ​ശം​കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പ​ല​യി​ട​ത്തും ക്രി​സ്മ​സ് വി​ള​ക്കു​ക​ൾ. ഇ​പ്പോ​ഴാ​ണ് എ​ല്ലാം ശ്ര​ദ്ധി​ക്കു​ന്ന​ത്.

കൈ​യി​ൽ ധാ​രാ​ളം പാ​യ്ക്ക​റ്റു​ക​ളു​മാ​യി ഒ​രു യു​വ​തി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്നു. അ​വ​ളു​ടെ കൈ​യി​ൽ​നി​ന്ന് ഒ​രു പൊ​തി റോ​ഡി​ൽ വീ​ണു. തി​ര​ക്കി​ൽ അ​വ​ള​തു ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. അ​യാ​ൾ മു​ന്നോ​ട്ടു​ചെ​ന്ന് ആ ​പൊ​തി​യെ​ടു​ത്തു. വേ​ഗം ന​ട​ന്നു യു​വ​തി​യു​ടെ മു​ന്നി​ലെ​ത്തി അ​യാ​ൾ ചോ​ദി​ച്ചു:
"​നി​ങ്ങ​ളു​ടെ കൈ​യി​ൽ​നി​ന്നു പോ​യ​താ​ണോ ഈ ​പാ​യ്ക്ക​റ്റ്.’

"അ​യ്യോ എ​ന്‍റേ​തു​ത​ന്നെ! എ​ന്‍റെ ദൈ​വ​മേ! എ​ന്തു​പോ​യാ​ലും അ​തു​മാ​ത്രം പോ​ക​രു​തേ!’ യു​വ​തി ആ​ശ്വാ​സ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും കൈ​നീ​ട്ടി. അ​യാ​ൾ കൊ​ടു​ത്ത പൊ​തി വാ​ങ്ങി ന​ന്ദി​പ​റ​ഞ്ഞ് യു​വ​തി ന​ട​ന്ന​ക​ന്നു.

അ​യാ​ൾ​ക്കു ത​ന്നോ​ട് എ​ന്തെ​ന്നി​ല്ലാ​ത്ത അ​രി​ശം​തോ​ന്നി. മോ​ഷ്ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​റ​ച്ച ത​നി​ക്കു തെ​രു​വി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ ഒ​രു പൊ​തി സ്വ​ന്ത​മാ​ക്കാ​ൻ​പോ​ലും തോ​ന്നി​യി​ല്ല. ആ ​പാ​യ്ക്ക​റ്റി​ൽ വി​ല​യേ​റി​യ​തെ​ന്തോ ഉ​ണ്ടെ​ന്നാ​ണു യു​വ​തി​യു​ടെ വാ​ക്കു​ക​ളി​ൽ​നി​ന്നു മ​ന​സി​ലാ​കു​ന്ന​ത്. അ​തു തി​രി​കെ​ക്കൊ​ടു​ക്കാ​തി​രു​ന്നെ​ങ്കി​ൽ കു​റേ​ക്കാ​ലം വി​ശ​ക്കാ​തെ ക​ഴി​യാ​മാ​യി​രു​ന്നു.

ന​ല്ലൊ​രു മോ​ഷ്ടാ​വാ​കാ​ൻ വി​ധി ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ഥ​വാ ത​ന്‍റെ സ്വ​ഭാ​വം അ​നു​വ​ദി​ക്കു​ന്നി​ല്ല.
വി​ശ​പ്പും ത​ണു​പ്പും വ​ർ​ധി​ക്കു​ക​യാ​ണ്.

അ​യാ​ൾ മു​ന്നോ​ട്ടു ന​ട​ന്ന് വ​ഴി​യ​രി​കി​ലൊ​രി​ട​ത്ത് ഇ​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​രു​ടെ രൂ​പ​ങ്ങ​ൾ അ​വ്യ​ക്ത​മാ​കു​മാ​റ് രാ​ത്രി ക​ന​പ്പെ​ട്ടി​രു​ന്നു.

മ​ഞ്ഞി​ലൂ​ടെ ഒ​രു കാ​റ്റു തി​ട​ക്ക​പ്പെ​ട്ടു.
എ​വി​ടെ​നി​ന്നോ സം​ഗീ​ത​ത്തി​ന്‍റെ ഒ​രു നേ​ർ​ത്ത ചാ​ല്.

എ​തി​രേ​യു​ള്ള വീ​ടി​നു​മു​ന്പി​ൽ ഒ​രു കു​തി​ര​വ​ണ്ടി വ​ന്നു​നി​ന്നു. ഉ​ന്ന​ത​കു​ല​ജാ​ത​രെ​ന്നും സ​ന്പ​ന്ന​രെ​ന്നും തോ​ന്നി​ക്കു​ന്ന കു​റേ സ്ത്രീ​ക​ൾ അ​തി​ൽ​നി​ന്നി​റ​ങ്ങി വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി​പ്പോ​യി. അ​വ​രെ സ്വീ​ക​രി​ച്ചു വീ​ട്ടി​ലേ​ക്ക് ആ​ന​യി​ച്ച വേ​ല​ക്കാ​രി മു​ന്നി​ലെ വാ​തി​ൽ അ​ട​യ്ക്കാ​ൻ മെ​ന​ക്കെ​ട്ടി​ല്ല.

താ​ഴ​ത്തെ നി​ല​യി​ലെ മു​റി​ക​ളി​ലെ​ല്ലാം പ്ര​കാ​ശം പ​ര​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​യി​രി​ക്ക​ണം. മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഇ​രു​ട്ടാ​ണ്. അ​വി​ടെ ആ​രും ഉ​ണ്ടാ​യി​രി​ക്കി​ല്ല.

മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രി​ക്ക​ണം കു​ടും​ബ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. അ​യാ​ൾ വീ​ടി​ന​ടു​ത്തേ​ക്കു​ചെ​ന്നു. മു​ക​ളി​ലേ​ക്കു​ള്ള ഗോ​വ​ണി​പ്പ​ടി​ക​ളി​ലെ​ത്താ​ൻ മു​ൻ​വാ​തി​ലി​ലൂ​ടെ ക​ട​ന്നാ​ൽ മ​തി. ഗോ​വ​ണി​പ്പ​ടി​ക​ളി​ലോ അ​ടു​ത്തെ​ങ്ങു​മോ ആ​രു​മി​ല്ല.

അ​യാ​ളു​ടെ നെ​ഞ്ച്, നി​ർ​ത്താ​തെ മ​ണി​മു​ഴ​ക്കു​ന്ന കേ​ടു​വ​ന്നൊ​രു ഘ​ടി​കാ​ര​മാ​യി. ത​ന്‍റെ നെ​ഞ്ചി​ന്‍റെ മു​ഴ​ക്കം പ​രി​സ​ര​ത്തെ​ങ്ങാ​നും കേ​ൾ​ക്കു​ന്നു​ണ്ടാ​വു​മോ?

തെ​റ്റു​ക​ൾ ധാ​രാ​ളം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ​പ്പോ​ലൊ​രു സം​ഭ്ര​മം, പ​ത​ർ​ച്ച മു​ന്പൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

പാ​ദ​ങ്ങ​ളേ, മു​ന്നോ​ട്ടു നീ​ങ്ങൂ അ​യാ​ൾ നി​ർ​ബ​ന്ധി​ച്ചു.
മ​ടി​ച്ചു​മ​ടി​ച്ചു അ​വ ച​ലി​ച്ചു.
ഗോ​വ​ണി​പ്പ​ടി​ക​ൾ ശ​ബ്ദി​ക്കു​ന്നു​ണ്ടോ?

മു​ക​ളി​ല​ത്തെ മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ പു​റ​ത്തെ​ങ്ങു​നി​ന്നോ ചോ​ർ​ന്നു​വീ​ണ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു ച​തു​ര​മു​ണ്ട്. ഭാ​ഗ്യം, മു​റി​ക്ക​കം ഒ​ട്ടൊ​ക്കെ കാ​ണാം. എ​വി​ടെ​യും ആ​രു​മി​ല്ല. നി​ർ​ഭാ​ഗ്യം. മു​റി ശൂ​ന്യ​മാ​ണ്.

അ​ടു​ത്ത മു​റി​യു​ടെ പാ​തി ചാ​രി​യ വാ​തി​ൽ ത​ള്ളി​നോ​ക്കി.
ആ ​മു​റി​യി​ലും ആ​രു​മി​ല്ല. വ​ലി​യൊ​രു അ​ല​മാ​ര​യു​ണ്ട്. അ​ല​മാ​ര. വി​ല​പി​ടി​ച്ച​തെ​ല്ലാം അ​തി​ലു​ണ്ടാ​വും.

ഭാ​ഗ്യം, അ​ല​മാ​ര പൂ​ട്ടി​യി​ട്ടി​ല്ല. പ​ട്ടി​ണി​ക്കാ​ര​ൻ സ​ദ്യ ക​ഴി​ക്കു​ന്ന ആ​ർ​ത്തി​യോ​ടെ അ​യാ​ൾ അ​തി​ന്‍റെ വ​ലി​പ്പു​ക​ൾ​ക്കു​ള്ളി​ൽ പ​ര​തി. മോ​തി​രം, ലോ​ക്ക​റ്റ് പോ​ലെ ചെ​റി​യ കു​റ​ച്ചു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കി​ട്ടി. അ​യാ​ള​തു പോ​ക്ക​റ്റി​ലാ​ക്കി മ​റ്റൊ​രു വ​ലി​പ്പു തു​റ​ന്നു. ഏ​താ​നും വ​ള​ക​ളാ​ണ്. അ​വ​യി​ൽ ചി​ല​തു താ​ൻ പ​ണ്ടെ​ന്നോ ക​ണ്ടി​ട്ടു​ള്ള​തു​പോ​ലെ അ​യാ​ൾ​ക്കു തോ​ന്നി. മ​മ്മി അ​ണി​ഞ്ഞി​രു​ന്ന​തു​പോ​ലു​ള്ള വ​ള​ക​ൾ. അ​യാ​ൾ അ​വ​യും പോ​ക്ക​റ്റി​ലി​ട്ടു.

അ​ല​മാ​ര​യു​ടെ മേ​ൽ​ത്ത​ട്ടി​ലെ ഒ​രു വ​ലി​പ്പ് അ​യാ​ൾ തു​റ​ന്നു. അ​തി​ൽ ര​ണ്ടു ക​പ്പു​ക​ൾ മാ​ത്ര​മേ ഉ​ള്ളു. കൗ​തു​ക​ത്തോ​ടെ അ​യാ​ൾ അ​വ​യും എ​ടു​ത്തു.

അ​യാ​ൾ സ്ത​ബ്ധ​നാ​യി​പ്പോ​യി. കു​ട്ടി​ക്കാ​ല​ത്തു താ​ൻ കാ​പ്പി കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ഗ്ഗു​ക​ളാ​ണ​വ.

ക്രി​സ്മ​സ് രാ​വി​നേ​ക്കാ​ൾ ത​ണു​ത്ത ശ​രീ​ര​ത്തോ​ടെ അ​യാ​ൾ നി​ശ്ച​ല​നാ​യി നി​ൽ​ക്കു​ന്പോ​ൾ മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നു. ഒ​രു ലൈ​റ്റ് തെ​ളി​ഞ്ഞു. ഒ​രു സ്ത്രീ​യാ​ണു ക​ട​ന്നു​വ​രു​ന്ന​ത്.

ഒ​രു നി​മി​ഷ​ത്തെ സ്തം​ഭ​ന​ത്തി​നു​ശേ​ഷം ആ ​രൂ​പം കൈ​ൾ വി​ട​ർ​ത്തി അ​യാ​ളു​ടെ നേ​ർ​ക്ക് ഓ​ടി​വ​ന്നു.

"​വി​ല്ലീ! വി​ല്ലീ! മോ​നേ നീ ​വ​ന്ന​ല്ലോ!’ ഏ​താ​നും നി​മി​ഷ​ത്തി​നു​ശേ​ഷം അ​യാ​ളു​ടെ സ്തം​ഭ​നാ​വ​സ്ഥ അ​യ​ഞ്ഞു. അ​പ്പോ​ൾ അ​യാ​ൾ ആ ​ക​ര​വ​ല​യം വി​ട​ർ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി. പ​ക്ഷേ, അ​പ്പോ​ഴും അ​യാ​ളു​ടെ നാ​വു നി​ശ്ച​ല​മാ​യി​രു​ന്നു.

"മോ​നേ, ഇ​രു​പ​ത്താ​റാം പി​റ​ന്നാ​ളി​ൽ നീ ​തി​രി​ച്ചു​വ​ന്ന​ല്ലോ. എ​ത്ര​യെ​ത്ര പി​റ​ന്നാ​ളു​ക​ളി​ൽ നി​ന്നെ ഞാ​ൻ കാ​ത്തി​രു​ന്നു. അ​തെ​ല്ലാം പോ​ട്ടെ. തി​രി​ച്ചു​വ​ന്ന​ല്ലോ. മോ​നേ, നീ​യെ​ത്ര ക്ഷീ​ണി​ച്ചി​രി​ക്കു​ന്നു. വാ ​ഭ​ക്ഷ​ണം ക​ഴി​ക്കൂ.’

"എ​ന്നെ വി​ടൂ.’ അ​യാ​ൾ നി​സ​ഹാ​യ​ത​യോ​ടെ പ​റ​ഞ്ഞു. അ​മ്മ​യു​ടെ കൈ​ക​ൾ വി​ടു​വി​ക്കാ​ൻ അ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല.
"അ​ങ്ങ​നെ പ​റ​യ​രു​തു മോ​നേ. ഇ​ത് എ​ന്‍റെ അ​വ​കാ​ശ​മാ​ണ്. ഇ​ത്ര​യും​കാ​ലം​കൂ​ടി നീ ​വ​ന്നി​ട്ട് ഇ​ങ്ങ​നെ​യാ​ണോ. വാ ​ഭ​ക്ഷ​ണം ക​ഴി​ക്കൂ.’

"മ​മ്മി ക​രു​തു​ന്ന ആ​ള​ല്ല ഞാ​ൻ. ആ ​വി​ല്യ​മ​ല്ല ഞാ​ൻ. ഞാ​ൻ വേ​റെ​ന്തോ.. ഞാ​നൊ​രു മോ​ഷ്ടാ​വാ​ണ്. ഈ ​അ​ല​മാ​ര​യി​ൽ​നി​ന്നു ഞാ​ൻ മോ​ഷ്ടി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മാ​ണി​ത്.’

"പോ​ടാ! മോ​ഷ്ടി​ച്ചു. സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നെ​ങ്ങ​നെ​യാ മോ​ഷ്ടി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം നി​ന​ക്കു​ള്ള​ത​ല്ലേ? ഈ ​വീ​ട് നി​ന്‍റെ​യ​ല്ലേ.’

അ​യാ​ൾ നി​ന്നു​രു​കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം തൊ​ണ്ടി​യോ​ടെ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ൽ, ത​ട​വി​ൽ കി​ട​ക്കേ​ണ്ടി വ​ന്നി​രു​ന്നെ​ങ്കി​ൽ ഇ​തി​നേ​ക്കാ​ൾ എ​ത്ര​യോ ന​ന്നാ​യി​രു​ന്നു.

"​ന​മ്മു​ടെ പ​ഴ​യ വീ​ടു​വി​റ്റു. ഡാ​ഡി​യു​ടെ ബി​സി​ന​സ് ന​ന്നാ​യി വ​ള​ർ​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ വീ​ടു വാ​ങ്ങി​യ​ത്. എ​ന്‍റെ മോ​ൻ ഇ​വി​ടെ എ​വി​ടെ​യോ ഉ​ണ്ടെ​ന്ന് എ​ന്‍റെ മ​ന​സ് പ​റ​ഞ്ഞി​രു​ന്നു.’
അ​പ്പു​റ​ത്തെ മു​റി​യി​ൽ​നി​ന്ന് ഒ​രു പു​രു​ഷ​ശ​ബ്ദം കേ​ട്ടു. "​മാ​ഗീ... നീ ​എ​വി​ടെ​യാ​ണ്?’

വി​ല്യ​മി​നെ മു​റി​യി​ൽ​നി​ർ​ത്തി അ​മ്മ പു​റ​ത്തി​റ​ങ്ങി വാ​തി​ല​ട​ച്ചു. ത​ന്നെ അ​ന്വേ​ഷി​ച്ചു​വ​ന്ന ഭ​ർ​ത്താ​വി​നെ പി​ടി​ച്ചു​നി​ർ​ത്തി അ​വ​ർ പ​റ​ഞ്ഞു:
"ജ​യിം​സ്, വി​ല്ലി വ​ന്നി​രി​ക്കു​ന്നു. ന​മ്മു​ടെ മോ​ൻ ഇ​ങ്ങു വ​ന്നി​രി​ക്കു​ന്നു! അ​വ​ന്‍റെ പി​റ​ന്നാ​ളി​ന്.!’

"​വി​ല്യ​മോ?’
"ഇ​വി​ടെ​യു​ണ്ട്. ജ​യിം​സ് പ്ലീ​സ്.. അ​വ​നോ​ട് അ​രി​ശ​പ്പെ​ട​രു​ത്. ന​മ്മു​ടെ മോ​ൻ വ​ല്ലാ​തെ മെ​ലി​ഞ്ഞു​പോ​യി. അ​വ​നെ ഇ​വി​ടെ​നി​ന്നു പ​റ​ഞ്ഞു​വി​ട​രു​ത്. പോ​കാ​ൻ സ​മ്മ​തി​ക്ക​രു​ത്. അ​വ​ൻ പാ​വ​മാ​ണ്.’

തെ​ല്ലു​നേ​രം ചി​ന്തി​ച്ചു​നി​ന്ന​ശേ​ഷം ജ​യിം​സ് മ​ക​ൻ നി​ന്നി​രു​ന്ന മു​റി​യി​ലേ​ക്കു ക​യ​റി ക​ത​ക​ട​ച്ചു.
മാ​ഗി ഉ​ത്ക​ണ്ഠ​യോ​ടെ ക​ത​കി​ൽ കാ​തു​ചേ​ർ​ത്തു​നി​ന്നു. വി​ല്യം മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടാ​ൽ ജ​യിം​സ് അ​വ​നോ​ട് എ​ന്താ​ണു ചെ​യ്യു​ക​യെ​ന്നു പ​റ​യു​ക​വ​യ്യ.

അ​ക​ത്തെ സം​സാ​രം വ്യ​ക്ത​മാ​കു​ന്നി​ല്ല. അ​തു കു​റേ​നേ​രം നീ​ണ്ടു.
അ​വ​സാ​നം ജ​യിം​സ് ഇ​റ​ങ്ങി​വ​ന്നു. അ​യാ​ളു​ടെ ക​ണ്ണു​ക​ൾ ന​ന​ഞ്ഞി​രു​ന്ന​തു ഭാ​ര്യ ശ്ര​ദ്ധി​ച്ചു.

"​പോ​ക​രു​തെ​ന്നു ഞാ​ൻ വി​ല്ലി​യോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്.’
"അ​വ​ന്... ന​ന്നാ​യി വി​ശ​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണം കൊ​ടു​ക്കൂ. ഞാ​നി​ന്നു താ​ഴെ ഉ​റ​ങ്ങി​ക്കൊ​ള്ളാം.’

അ​യാ​ൾ പൊ​യ്ക്ക​ഴി​ഞ്ഞ​പ്പോ​ൾ മാ​ഗി മ​ക​ന്‍റെ അ​ടു​ത്തേ​ക്കു ചെ​ന്നു. അ​വ​ൻ ത​ല​കു​നി​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​മു​യ​ർ​ത്തി അ​വ​ൻ പ​റ​ഞ്ഞു: "മ​മ്മീ... ഇ​വി​ടെ നി​ൽ​ക്കാ​ൻ ഞാ​ൻ യോ​ഗ്യ​ന​ല്ല.’

മാ​ഗി മ​ക​ന്‍റെ മു​ഖം കൈ​യി​ലെ​ടു​ത്ത് ഉ​മ്മ​വ​ച്ചു. "നീ​യെ​ന്താ​ണീ പ​റ​യു​ന്ന​തു മോ​നേ. ഇ​തു നി​ന്‍റെ വീ​ട്. ഞ​ങ്ങ​ൾ നി​ന്‍റെ ഡാ​ഡി​യും മ​മ്മി​യും. റോ​സി​നെ കെ​ട്ടി​ച്ച​യ​ച്ചു. അ​വ​ളും കൂ​ട്ട​രു​മാ​ണു താ​ഴെ വ​ന്ന​ത്.’

അ​നേ​കം സ്ത്രീ​ക​ളു​ടെ ചും​ബ​നം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള അ​യാ​ൾ​ക്ക് അ​മ്മ​യു​ടെ ഉ​മ്മ​യി​ൽ ഹൃ​ദ​യം പൊ​ള്ളി. ആ ​മു​ഖം ത​ള്ളി​മാ​റ്റാ​ൻ അ​യാ​ൾ ശ്ര​മി​ച്ചു. "അ​രു​ത് എ​ന്നെ തൊ​ട​രു​ത്. ഞാ​ൻ ചീ​ത്ത​യാ​ണ്.’

"ഞാ​ൻ എ​ന്‍റെ മോ​നെ ഉ​മ്മ വ​യ്ക്ക​രു​തെ​ന്നോ? എ​ത്ര നാ​ളാ​യി ഞാ​ൻ നി​ന​ക്ക് ഉ​മ്മ ത​ന്നി​ട്ട്?’
"എ​ന്‍റെ വ​ഴി​ക​ൾ ചീ​ത്ത​യാ​യി​രു​ന്നു.’

"​നി​ന്‍റെ വ​ഴി​ക​ൾ ഞാ​ൻ ചോ​ദി​ച്ചി​ല്ല. ഞാ​ൻ എ​ന്നും നി​ന്നെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. നീ ​ഈ വീ​ടി​ന്‍റെ ഗോ​വ​ണി​പ്പ​ടി​ക​ൾ ക​യ​റു​ന്ന ശ​ബ്ദം ഞാ​ൻ കേ​ട്ടു. അ​തു നി​ന്‍റെ കാ​ലൊ​ച്ച​യാ​ണെ​ന്ന് എ​ന്തു​കൊ​ണ്ടോ എ​നി​ക്കു തോ​ന്നി.’

അ​യാ​ൾ ക​ര​യാ​ൻ തു​ട​ങ്ങി. അ​മ്മ അ​വ​നെ ചേ​ർ​ത്തു​പി​ടി​ച്ചു. അ​വ​ന്‍റെ ക​ണ്ണീ​രി​ന്‍റെ ചാ​ലു​ക​ൾ ര​ണ്ടും ഒ​രു വി​ര​ൽ​കൊ​ണ്ട് അ​വ​ർ തു​ട​ച്ചു.

"​എ​ന്നോ​ടു ക്ഷ​മി​ക്കു​ക എ​ന്നു​വ​ച്ചാ​ൽ...​ഒ​ത്തി​രി ഒ​ത്തി​രി​യാ​ണു ക്ഷ​മി​ക്കേ​ണ്ട​ത്,’ അ​യാ​ൾ പ​റ​ഞ്ഞു.
"എ​നി​ക്ക​ത് ഇ​ത്തി​രി​യാ​യേ തോ​ന്നു​ന്നു​ള്ളു മോ​നേ.’
​അ​മ്മ എ​ല്ലാം ക്ഷ​മി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

"നീ​യി​രി​ക്കൂ. ഭ​ക്ഷ​ണം ഞാ​ൻ ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​രാം.'
അ​വ​ർ താ​ഴേ​ക്കു ന​ട​ന്നു.അ​യാ​ൾ മ​റ​ന്നു​പോ​യി​രു​ന്ന വി​ശ​പ്പ് തി​രി​കെ വ​ന്നു.

അ​മ്മ കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണം അ​യാ​ൾ ആ​ർ​ത്തി​യോ​ടെ വാ​രി​ത്തി​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കൂ​ടി ആ​ഹാ​രം കി​ട്ടി​യ​തു​പോ​ലെ. അ​മ്മ സം​തൃ​പ്തി​യോ​ടെ അ​തു നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. മ​ക​ന്‍റെ പാ​ത്ര​ത്തി​ൽ​നി​ന്നു​ത​ന്നെ അ​വ​ർ ഭ​ക്ഷ​ണ​മെ​ടു​ത്തു ക​ഴി​ച്ചു.

അ​തു ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു. "​ഇ​നി നി​ന്‍റെ ബ​ർ​ത്ത്ഡേ കേ​ക്ക്. ഹാ​പ്പി ബ​ർ​ത്ത്ഡേ ടു ​യു. അ​തു​ക​ഴി​ഞ്ഞു ക്രി​സ്മ​സ് കേ​ക്ക്.’
അ​യാ​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും മി​ണ്ടാ​നാ​വാ​തെ.

ഭ​ക്ഷ​ണ​പാ​ത്ര​ങ്ങ​ളു​മാ​യി അ​മ്മ പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ അ​യാ​ൾ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​നി​ന്നു. ആ ​ന​ഗ​ര​ത്തെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തു​പോ​ലെ. ഇ​തു​വ​രെ ഒ​രു ന​ഗ​ര​ത്തെ​യും നോ​ക്കാ​ത്ത​തു​പോ​ലെ.

ഇ​പ്പോ​ൾ ത​ണു​പ്പി​നു മൂ​ർ​ച്ച​യി​ല്ല. രാ​ത്രി​ക്കു ശ​ബ്ദ​മി​ല്ല. ഇ​രു​ട്ടി​നു ക​ന​മി​ല്ല.
എ​ങ്ങോ ആ​രൊ​ക്കെ​യോ പാ​ടു​ന്നു​വോ?
പ്ര​ശാ​ന്ത രാ​ത്രി.
വി​ശു​ദ്ധ രാ​ത്രി.

കു​റെ​യ​ക​ലെ ഏ​തോ പ​ള്ളി​യു​ടെ ഗോ​പു​രം മ​ഞ്ഞി​ന്‍റെ നേ​ർ​മ​യി​ൽ തെ​ളി​യു​ന്നു.
ഒ​രു മാ​ലാ​ഖ​യു​ടെ ചി​റ​ക​ടി​യൊ​ച്ച​യോ കേ​ൾ​ക്കു​ന്ന​ത്? അ​യാ​ൾ ചെ​വി കൂ​ർ​പ്പി​ച്ചു.

പി​ന്നി​ൽ​നി​ന്ന് അ​മ്മ​യു​ടെ സ്വ​രം:
"പ​ള്ളി​മ​ണി​ക​ളാ​ണ്. തി​രു​പ്പി​റ​വി​ക്കു നേ​ര​മാ​യി.’

അ​യാ​ൾ അ​മ്മ​യു​ടെ നേ​ർ​ക്കു തി​രി​ഞ്ഞു പ​റ​ഞ്ഞു:
"​ഹാ​പ്പി ക്രി​സ്മ​സ്’

വ​ലി​യൊ​രു ക്രി​സ്മ​സി​ന്‍റെ​യും അ​നേ​കം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​ന​ന്ദം അ​മ്മ​യു​ടെ മു​ഖ​ത്ത്.

പുനരാഖ്യാനം: ജോൺ ആന്‍റണി