THE PROPHET FROM NAZARETH
THE PROPHET FROM NAZARETH
Dr. Michael Karimattam
Translated by Glorista Arackal SABS
Page 139, Price: 160
Media House, Delhi.Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in

ക്രിസ്തു ആരാണ് എന്ന വ്യക്തിപരവും യുക്തിപരവും ദൈവശാസ്ത്രപരവുമായ ചോദ്യത്തിന് ഉത്തരം തേടുന്ന ലേഖനങ്ങൾ. അതിനാൽതന്നെ ദൈവാന്വേഷണമാണ് ഇതിന്‍റെ പ്രമേയം. ബൈബിളും സഭാപഠനങ്ങളും അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ.

IT SO HAPPENED
Memoires
Omchery N.N. Pillai
Translated by A.J. Philip
Page 371, Price: 595
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in

പ്രശസ്ത നാടകകൃത്തും മാധ്യമ വിദഗ്ധനുമായ ഓംചേരിയുടെ ഓർമക്കുറിപ്പുകൾ. ഇന്ത്യൻ രാഷ്‌ട്രീയം, സാമൂഹിക ജീവിതം, സംസ്കാരം, മാധ്യമരംഗം എല്ലാം ഓർമകളിൽ തെളിയുന്നു. ലളിതവും വായനാക്ഷമവുമായ ഭാഷ വാക്കുകളെ തെളിമയുള്ളതാക്കുന്നു.

വെങ്കലരൂപിയായ അശ്വാരൂഢൻ
അലക്സാണ്ടർ പുഷ്കിൻ
പരിഭാഷ: ജോയ് വാഴയിൽ
പേ​ജ് 63, വി​ല: 80 രൂപ
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
വിശ്വസാഹിത്യകാരൻ പുഷ്കിന്‍റെ കാവ‍്യശില്പത്തിന്‍റെ പരിഭാഷ. ചക്രവർത്തിയും കുതിരയും നദിയും കൊടുങ്കാറ്റുമെല്ലാം കഥാപാത്രങ്ങളാകുന്ന അനശ്വര സൃഷ്ടി മലയാളത്തിൽ വായിക്കാം.

നൂറു സിംഹാസനങ്ങൾ
ജയമോഹൻ
പേ​ജ് 71, വി​ല: 70 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 9645593084
പൊതുജീവിതത്തിലും സാമൂഹ്യാവബോധ ത്തിലുമുണ്ടാകുന്ന ആത്മസംഘർഷങ്ങളെ ഒരു നോവലിലൂടെ പറയുന്നു. ഈ സംഘർഷങ്ങൾ മനുഷ്യനെയും സമൂഹത്തെയും നിർവചിക്കുന്നു.

ഹാർട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
ഡോ. ജോർജ് തയ്യിൽ
പേ​ജ് 255, വി​ല: 250 രൂപ
കറന്‍റ് ബുക്സ്
ഹാർട്ടറ്റാക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം ലളിതമായ ഭാഷയിൽ വിശദീകരിച്ചിരിക്കു ന്ന പുസ്തകം. ഏറെ വായനക്കാരെ സൃഷ്ടിച്ച പുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പ്. രോഗത്തിന്‍റെ അടിസ്ഥാന കാരണങ്ങളും ആധുനിക ചികിത്സാ സംവിധാനങ്ങളും മാത്രമല്ല, രോഗത്തെ അകറ്റിനിർത്താനുള്ള മുന്നറിയിപ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ചോദ്യോത്തര രീതിയിൽ എഴുതിയിരിക്കുന്നത് വായന എളുപ്പമാക്കിയിട്ടുണ്ട്. രോഗികൾക്കു മാത്രമല്ല, മെഡിക്കൽ വിദ്യാർഥികൾക്കും പ്രയോജനപ്രദം. ഡോ. സി.കെ. രാമചന്ദ്രന്‍റേതാണ് അവതാരിക.

റാണി മരിയ
തിരുവോസ്തിപോലെ മുറിക്കപ്പെട്ടവൾ

അലോഷ്യസ് കാട്ടടി ടി.ഒ.ആർ.
പരിഭാഷ: ഫാ. മാത്യു പനച്ചിപ്പുറം
പേ​ജ് 176 വി​ല: 220 രൂപ
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവചരിത്രവും പഠനങ്ങളും അപൂർവ ചിത്രങ്ങളും. സിസ്റ്ററിന്‍റെ ആധ്യാത്മിക ജീവിതത്തെ ബൈബിളിന്‍റെയും സഭയുടെയും പഠനങ്ങളാൽ വിശദീകരിക്കുന്നു.

കപോതം
ഡോ. ചെറിയാൻ കുനിയന്തോടത്ത്
പേ​ജ് 335, വി​ല: 300 രൂപ
ജനത ബുക് സ്റ്റാൾ, തേവര, കൊച്ചി.
ചെറു കവിതകളുടെ സമാഹാരം. എഴുത്തുകാരന്‍റെ പല കാലത്തായി എഴുതപ്പെട്ട 3000 കവിതകൾ ആറു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നതിന്‍റെ ഭാഗമാണ് ഈ സമാഹാരം. ആദ്യകാല കവിതകളാണ് ഇതിൽ കൂടുതലുമുള്ളത്. ഡോ. മാത്യു കുരിശുംമൂട്ടിലിന്‍റേതാണ് അവതാരിക.

നാടകവിഹാരം
ഡോ. ചെറിയാൻ കുനിയന്തോടത്ത്
പേ​ജ് 328, വി​ല: 340 രൂപ
ജനത ബുക് സ്റ്റാൾ, തേവര, കൊച്ചി.
അഞ്ചു നാടകങ്ങളുടെയും ഒരു തിരക്കഥയുടെയും സമാഹാരം. നാടകം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലത്ത് ശ്രദ്ധേയമായ ഉദ്യമം. സ്റ്റേജിൽ അവതരിപ്പിക്കാൻ ഉചിതമായ ഈ നാടകങ്ങൾ നന്മയുടെ പ്രചാരവുമാകുന്നു. തികച്ചും വായനാക്ഷമം.