കാലത്തിന്‍റെ കയ്യൊപ്പ്
കാലത്തിന്‍റെ കയ്യൊപ്പ്
ജോസഫ് കട്ടക്കയം
പേ​ജ് 116, വി​ല: 100 രൂപ
അക്ഷരാനന്ദം, കോട്ടയം.
ഫോൺ: 0481- 9446202804
അറിവു പകരുന്നതും ഗൃഹാതുരത്വമുണർത്തുന്നതുമായ ചെറുലേഖനങ്ങളുടെ സമാഹാരം. വ്യത്യസ്ത തലങ്ങളിൽ പ്രശസ്തരായ വ്യക്തികളെയും വാർത്തകളിൽ നിറഞ്ഞുനിന്നവരെയുമാണ് ലേഖകൻ സ്മരിക്കുന്നത്. അക്കൂട്ടത്തിൽ ബോബി ജോസ് കട്ടിക്കാട്, മുട്ടത്തുവർക്കി, യേശുദാസ്, ചങ്ങന്പുഴ, ഉർവശി ശാരദ, ഡോ. എപിജെ അബ്ദുൾ കലാം തുടങ്ങിയവരും വിശ്വപ്രസിദ്ധ ചിത്രകാരൻ വാൻഗോഗും സാഹിത്യകാരൻ മാർക്കേസുമൊക്കെ കടന്നുവരുന്നു. ഏതൊരു വ്യക്തിയെക്കുറിച്ച് എഴുതുന്പോഴും അതുമായി ബന്ധപ്പെടുത്താവുന്ന സാഹിത്യ ചിന്തകൾ ചേർത്തുവച്ചുള്ള എഴുത്ത് വായനക്കാരെ ആകർഷിക്കും. എം.സി. സിറിയക്കിന്‍റേതാണ് അവതാരിക.

ലോഗോസ് ക്വിസ് പഠന സഹായി 2019
സെബാസ്റ്റ്യൻ തോമസ്, മുട്ടാർ
പേ​ജ് 256, വി​ല: 130 രൂപ
സെന്‍റ് ജോർജ് പബ്ലിക്കേഷൻസ്,
മുട്ടാർ, ആലപ്പുഴ
ഫോൺ: 0477 2219526, 9847929526
കേരള കാത്തലിക സൊസൈറ്റി എല്ലാ വർഷവും നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിന് ഒരുങ്ങുന്നതിനുള്ള സഹായി. നിയമാവർത്തനം 12-21, പ്രഭാഷകൻ 11-17, മത്തായി 19-28, വെളിപാട് 17-22 എന്നീ ഭാഗങ്ങുടെ ചോദ്യോത്തരങ്ങളാണ് ഇതിലുള്ളത്.

പുഴമധ്യേ നിശ്ചലമാകുന്ന തോണി
ഗിരീഷ് ആനന്ദ്
പേ​ജ് 55, വി​ല: 55 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
നന്മയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നയിക്കാൻ പ്രേരിപ്പിക്കുന്ന ലഘുനോവൽ. പത്തുവയസുകാരൻ മീട്ടുവാണ് നായകൻ. ചൂഷണം ചെയ്തും ആർത്തിയോടെ വെട്ടിപ്പിടിച്ചും മുന്നേറുന്ന മനുഷ്യന്‍റെ ഭാവി പുഴമധ്യേ നിശ്ചലമാകുന്ന തോണിയിലെ യാത്രക്കാരനു സമമെന്ന് ഓർമിപ്പിക്കുന്ന കഥ.

സർപ്പം
എം. ഗോവിന്ദൻ
പേ​ജ് 68, വി​ല: 70 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
1968-ൽ പ്രസിദ്ധീകരിച്ച നോവലിന്‍റെ പുനഃപ്രസിദ്ധീകരണം. പാരന്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കുന്നതെന്ന് കെ.പി. അപ്പൻ വിശേഷിപ്പിച്ച നോവൽ. ഇന്നും വായനക്കാരനെ ഭ്രമിപ്പിക്കുന്നു.

കവിത, കമ്യൂണിസം, വർഗീയത
എം.ജി.എസിന്‍റെ ചിന്തകൾ
എം.ജി.എസ് നാരായണൻ
പേ​ജ് 291, വി​ല: 300 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
www.currentbooksonline.com
ചരിത്രകാരനായ ലേഖകൻ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. കവിതകൾ പഠനങ്ങൾ, ചരിത്രം-ആശയങ്ങൾ പ്രസ്ഥാനങ്ങൾ, വ്യക്തികൾ സ്മരണകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. സി.ജെ. എന്ന ധിക്കാരിയുടെ കാതൽ, എഴുത്തച്ഛനും എഴുത്തമ്മയും, കമ്യൂണിസ്റ്റ് ലോകത്തിലെ ജനാധിപത്യവിപ്ലവം, ചരിത്രത്തിലെ ശ്രീനാരായണൻ, എം.ടി. ഓർമയുടെ ചെപ്പിൽ തുടങ്ങി 28 ലേഖനങ്ങൾ. ചരിത്ര- സാഹിത്യ ബോധം മാത്രമല്ല, നിരീക്ഷണ പാടവവും ഭാഷയുടെ കരുത്തും ഈ പുസ്തകത്തെ വിലപ്പെട്ടതാക്കുന്നു.

പെർഫ്യൂം
ഒരു കൊലപാതകിയുടെ കഥ
പാട്രിക് സൂസ്കിന്‍റ്
വിവ: പി.ആർ. പരമേശ്വരൻ
പേ​ജ് 280, വി​ല: 280 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
50 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും 2 കോടി പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുകയും ചെയ്ത നോവലിന്‍റെ മലയാളം പരിഭാഷ. 2006ൽ ഇതു ചലച്ചിത്രമാക്കിയിരുന്നു. അത്യുജ്വലവും മലയാളിക്ക് അപരിചിതവുമായ രചനാശൈലി വായനക്കാരനെ പുതിയൊരു ലോകത്തെത്തിക്കും.

അത്രയ്ക്കു പരിചിതമല്ലാത്ത വഴികൾ
എൻ. സന്തോഷ്കുമാർ
പേ​ജ് 196, വി​ല: 200 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
16 സാഹിത്യ പഠന-നിരൂപണ ലേഖനങ്ങൾ. പി യുടെ ചലച്ചിത്രങ്ങൾ, പാത്തുമ്മയുടെ ആട് ഒരു പ്രത്യശാസ്ത്ര ജാഗ്രത, തകഴിയുടെ കഥകളിൽ പ്രത്യയ ശാസ്ത്ര ജാഗ്രത, എസ്.കെ. പൊറ്റെക്കാടിന്‍റെ നോവലുകളിലെ ദേശഭാവനകൾ, ഖസാക്കിലെ ആത്മീയത; വേരുകളും പടർപ്പുകളും തുടങ്ങിയവയാണ് ലേഖനങ്ങൾ.

അത്രയ്ക്കു പരിചിതമല്ലാത്ത വഴികൾ
എൻ. സന്തോഷ്കുമാർ
പേ​ജ് 196, വി​ല: 200 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
16 സാഹിത്യ പഠന-നിരൂപണ ലേഖനങ്ങൾ. പി യുടെ ചലച്ചിത്രങ്ങൾ, പാത്തുമ്മയുടെ ആട് ഒരു പ്രത്യശാസ്ത്ര ജാഗ്രത, തകഴിയുടെ കഥകളിൽ പ്രത്യയ ശാസ്ത്ര ജാഗ്രത, എസ്.കെ. പൊറ്റെക്കാടിന്‍റെ നോവലുകളിലെ ദേശഭാവനകൾ, ഖസാക്കിലെ ആത്മീയത; വേരുകളും പടർപ്പുകളും തുടങ്ങിയവയാണ് ലേഖനങ്ങൾ.