അർപ്പണം
അർപ്പണം
ഫാ. ജോസഫ് അരാശ്ശേരി
പേജ്: 125, വില: 160
കത്തോലിക്കാസഭ പബ്ലിക്കേഷൻസ്, തൃശൂർ
ദൈവത്തിനും സഹജീവികൾക്കുംവേണ്ടിയുള്ള അർപ്പണമാണ് പൗരോഹിത്യമെന്ന് നിരീക്ഷിക്കുന്ന ലേഖനങ്ങൾ. പുരോഹിതരും പൗരോഹിത്യത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവരും വായിച്ചിരിക്കേണ്ട പുസ്തകം. ബൈബിളിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ പൗരോഹിത്യത്തെ നിർവചിച്ചിരിക്കുന്നത്. അവഗണനയും അവഹേളനവും ഏല്ക്കുന്പോഴും തളരാതെ മുന്നോട്ടുപോകുന്ന പൗരോഹിത്യത്തിന്‍റെ നേർച്ചിത്രം കൂടിയാണ് ഇത്.

മാണിക്യം ഈ മാണി
സക്കറിയാസ് വലവൂർ
പേ​ജ് 152, വി​ല: 150 രൂപ
ഫോൺ: 9495021639
കെ.എം. മാണിയുടെ ജീവചരിത്രം. ഡോ. കുര്യാസ് കുന്പളക്കുഴിയുടേതാണ് അവതാരിക. കെ.എം. മാണിയുടെ സ്വകാര്യ-സാമൂഹിക-രാഷ്‌ട്രീയ ജീവിതത്തെ അടുത്തറിയാൻ സഹായിക്കും. കേരള രാഷ്‌ട്രീയത്തിന്‍റെ ഒരു വീക്ഷണവും ഇതിലുണ്ട്. ലളിതമായ ശൈലിയിലുള്ള രചന വായനക്കാരെ പിടിച്ചിരുത്തും.

കൈഫി ആസ്മി ജീവിതം, ദർശനം, കല
എഡിറ്റർ: അനിൽ മാരാത്ത്
പേ​ജ് 215, വി​ല: 225 രൂപ
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ
രാഷ്‌ട്രീയക്കാരനും സാഹിത്യകാരനും ചലച്ചിത്രകാരനുമായ കൈഫി ആസ്മിയെക്കുറിച്ച് വിവിധ തലത്തിലുള്ള എഴുത്തുകാരുടെ ലേഖനങ്ങൾ. ഭാര്യ ഷൗക്കത്ത് ആസ്മി, മകൾ ശബാന ആസ്മി, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവരാണ് എഴുത്തുകാർ. വരുംകാലത്തിന് ഒരു ജീവിതം, കവിതയും ഗസലും, സമരോത്സുകതയുടെ ജീവിതം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി ലേഖനങ്ങൾ തിരിച്ചിരിക്കുന്നു.

നാല്പത് ഗുണപാഠകഥകൾ
ഷാലൻ വള്ളുവശേരി
പേ​ജ് 64, വി​ല: 70 രൂപ
നാഷണൽ ബുക് സ്റ്റാൾ
കുട്ടികൾക്ക് രസകരമായി വായിക്കാനും നല്ല പെരുമാറ്റം പഠിക്കാനും സഹായിക്കുന്ന കഥകൾ. ആറാം ക്ലാസ് വിദ്യാർഥിയായ ബിജുക്കുട്ടന്‍റെ കുസൃതിത്തരങ്ങളും അവയ്ക്ക് മറുപടിയായി അമ്മ നല്കുന്ന ഉപദേശങ്ങളുമാണ് കഥകളാക്കിയിരിക്കുന്നത്. കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങളുമുണ്ട്.