വായനശാല
FRANCIS AND CLARE OF ASSISI
Niklaus Kuster
English Translation by:
Ty Mam Duw
Page 312, Price: 399
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്‍റെയും അദ്ദേഹത്തിന്‍റെ അനുയായി വിശുദ്ധ ക്ലെയറിന്‍റെയും ജീവചരിത്രം. മനുഷ്യന്‍റെ ഭൗതികജീവിതത്തിനുമേൽ ആത്മീയതയുടെ ചിറകടിയാണ് ഇതിലെ വാക്കുകൾ. മികച്ച ചിത്രങ്ങളും ലേഖനങ്ങളോടൊപ്പം ചേർത്തിരിക്കുന്നു.

മന്മഥന്‍റെ മഹദ്‌വചനങ്ങൾ
എം.പി. മന്മഥൻ സ്മാരക ട്രസ്റ്റ്, കൊച്ചി.
പേജ്: 50, വില: 50
പ്രഫസർ എം.പി. മന്മഥന്‍റെ ചിന്തകളാണ് ഇതിലുള്ളത്. മദ്യനിരോധന പ്രചാരണരംഗത്തെ പോരാളിയായിരുന്ന മന്മഥന്‍റെ വാക്കുകൾ വായനക്കാരെ ചിന്തിപ്പിക്കുന്നതാണ്. മദ്യവർജനത്തെയും നിരോധനത്തെയുംകുറിച്ചു മാത്രമല്ല, ധാർമികമൂല്യമുള്ള ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ കൂടിയാണ് ഇതിലുള്ളത്.

SLOGANS OF THE SAGE
SAYYID MUHAMMAD ALI SHIHAB

Mujeeb Jaihoon
Page 99, Price: 500
The Book People, Olive
Distribution : Prism Books
Phone: 0484 4000945
ചിന്തയെ ഉദ്ദീപിപ്പിക്കുന്ന 99 ചിന്താശകലങ്ങളാണ് ഇതിലുള്ളത്. വ്യക്തിബന്ധങ്ങളുടെയും സമൂഹത്തിന്‍റെയും രാഷ്‌ട്രത്തിന്‍റെയും ഉന്നതിക്കായി പ്രയത്നിക്കുന്നയാളുടെ വാക്കുകൾ. ഓരോന്നും ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഉന്നതനിലവാരത്തിലുള്ള ലേ-ഔട്ടും കടലാസുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സൗദി പ്രവാസം ഒരു മുഖവുര
മുഹമ്മദ് നജാത്തി
പേജ്: 169, വില: 200
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
സൗദിയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം ലളിതവും സമഗ്രവുമായി ഇതിലുണ്ട്. വാരിവലിച്ചുള്ള എഴുത്തുമില്ല. സൗദിയിലെ നീതിന്യായ സംവിധാനങ്ങൾ, പബ്ലിക് പ്രോസിക്യൂട്ടർ, നിയമങ്ങളിലെ സവിശേഷതകൾ, കുറ്റകൃത്യങ്ങൾ, ശിക്ഷകൾ തുടങ്ങി 12 ഭാഗങ്ങളുണ്ട്.

മിഡിൽ എയ്ജ് ബ്ലൂസ്
സന്തോഷ്കുമാർ പി.എ.
പേജ്: 64, വില: 70
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ഒറ്റയിരിപ്പിനു വായിച്ചുപോകാവുന്ന ആറു ചെറുകഥകൾ. ആത്മാവും ശരീരവും ബന്ധങ്ങളുമെല്ലാം പ്രമേയമാകുന്ന കഥകൾക്ക് തനതായ ശൈലിയുണ്ട്. സുരേഷ് കീഴില്ലത്തിന്‍റേതാണ് അവതാരിക.

നിത്യജീവിതത്തിലെ
അന്ധവിശ്വാസങ്ങൾ

ജോസഫ് വടക്കൻ
പേജ്: 302, വില: 310
പ്രസാധകൻ: സേവ്യർ കാവാലം,
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
അനുദിനജീവിതത്തിലെ അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതയ്ക്കും എതിരേയുള്ള കുറിപ്പുകളാണ് ഇതിലുള്ളത്. തലമുറകളായി മനസിൽ പതിഞ്ഞിരിക്കുന്നതിനാൽ ഒരു അനുഷ്ഠാനമെന്ന നിലയിൽ തുടരുന്ന ഇത്തരം പ്രവൃത്തികളുടെ മണ്ടത്തരങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ചിന്തകളിൽ മാറ്റം വരുത്താനും ആരോഗ്യം സംരക്ഷിക്കാനും പരസ്പര ബന്ധങ്ങളിൽ സുതാര്യത ഉണ്ടാകാനും ഇതു സഹായിക്കും.

ഓപ്പൺ ഡേ കുട്ടികളെ തിരച്ചറിയാം
ബഷീർ പി.എ
പേജ്: 191, വില: 250
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
കുട്ടികളുടെ പഠനവും ജീവിതവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രചോദനാത്മക ലേഖനങ്ങൾ. കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതിലുള്ളത്. കഥകളും കാര്യങ്ങളും ജീവിതാനുഭവങ്ങളും എല്ലാമുണ്ട്

അയനങ്ങളുടെ നാനാർത്ഥങ്ങൾ
രതീഷ് ഇളമാട്
പേജ്: 154, വില: 200
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
രാമായണത്തെക്കുറിച്ചുള്ള നാല് ഈടുറ്റ ലേഖനങ്ങളുടെ സമാഹാരമാണ് ഇതിലുള്ളത്. ഇതിൽ ചരിത്രമുണ്ട്, സാഹിത്യമുണ്ട്, വ്യാഖ്യാനങ്ങളുണ്ട്. ലേഖകന്‍റെ എല്ലാ നിരീക്ഷണങ്ങളോടും യോജിക്കാനാവാത്തവർക്കും ഈ പുസ്തകം വിലപ്പെട്ടതായിരിക്കും. പ്രത്യേകിച്ച് രാമായണത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക്. ഡോ. രാജൻ ഗുരുക്കളുടേതാണ് അവതാരിക.