ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽനിന്ന്
ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽനിന്ന്

കർദ്ദിനാൾ റോബർട്ട് സറാ, ബനഡിക്ട് 16 ജോസഫ് റാറ്റ്സിംഗർ
വിവ: ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. കുര്യാക്കോസ് നരിതൂക്കിൽ, ഫാ. മാത്യു ഊഴിക്കാട്ട്.

പേജ്: 129, വില: 100
OIRSI വടവാതൂർ, കോട്ടയം.
ഫോൺ: 0495 2765871, 4099086

ക​ത്തോ​ലി​ക്കാ പൗ​രോ​ഹി​ത്യ​വും ബ്ര​ഹ്മ​ച​ര്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ത​ന്‍റെ സ്നേ​ഹി​ത​നാ​യ ക​ർ​ദ്ദി​നാ​ൾ സ​റാ​യു​മൊ​ത്ത് ബ​ന​ഡി​ക്ട്പ​തി​നാ​റാ​മ​ൻ എ​ഴു​തി​യ പു​സ്ത​കം. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ മ​ഹ​ത്വ​വും​പ്ര​തി​ബ​ദ്ധ​ത​യും ആ​ഴ​വു​മ​റി​യാ​ൻ ഇ​തു​മ​തി.

എൽസ

ജിജോ മാത്യു
പേജ്: 94 വില: 120
കറന്‍റ് ബുക്സ്, കോട്ടയം.

എ​ൽ​സ​യു​ടെ സ​ങ്കീ​ർ​ണ​മാ​യ ജീ​വി​ത​വും ദാ​രു​ണ​മാ​യ മ​ര​ണ​വും പ​റ​യു​ന്ന ക​ഥ. ഹൈ​റേ​ഞ്ചും ക​ർ​ഷ​ക​ജീ​വി​ത​വും പ​ശ്ചാ​ത്ത​ലം. വേ​റി​ട്ട ശൈ​ലി. ബ​ന്യാ​മി​ന്‍റേ​താ​ണ് അ​വ​താ​രി​ക.

മാഞ്ചിറ പാലം

ഫ്രാൻസിസ് ആലപ്പാട്ട്
പേജ്: 156 വില: 160
എച്ച്& സി, തൃശൂർ.

ഗ്ര​ന്ഥ​കാ​ര​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളി​ലൂ​ടെ തൃ​ശൂ​രി​ന്‍റെ ഗ്രാ​മീ​ണ​ജീ​വി​തം ത​ന​താ​യ ശൈ​ലി​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്നു. ആ​ത്മീ​യ​ത​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലാ​ണ് പ്ര​യാ​ണം. ടി.​ടി. പ്ര​ഭാ​ക​ര​ന്‍റെ അ​വ​താ​രി​ക.