ഒ​ളി​മ​ങ്ങാ​ത്ത ന​ക്ഷ​ത്ര​ശോ​ഭ
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ വൈ​ദി​ക​നാ​യി​രു​ന്ന ഫാ.​ തോ​മ​സ് കു​ന്പു​കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ​യെ അ​നു​സ്മ​രി​ച്ച് പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. ദീ​പി​ക സി.​ഇ.​ഒ റ​വ.​ഡോ. ജോ​ണ്‍ സി.​സി​യു​ടെ എ​ഡി​റ്റിം​ഗ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ല​ഘ​ട്ട​ത്തി​ന്‍റെ കൈ​യൊ​പ്പു​ചാ​ർ​ത്തി​യ ഫാ.​ കു​ന്പു​കാ​ട്ടി​ന്‍റെ അ​തു​ല്യ​വ്യ​ക്തി​ത്വ​വും ആ​ധ്യാ​ത്മീ​യചൈതന്യവും ലേ​ഖ​ന​ങ്ങ​ളി​ൽ വെ​ളി​വാ​ക്ക​പ്പെ​ടു​ന്നു.

ഒ​ളി​മ​ങ്ങാ​ത്ത ന​ക്ഷ​ത്ര​ശോ​ഭ, വ​ന്ദ്യ തോ​മ​സ് കു​ന്പു​കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ

റ​വ.​ഡോ.​ജോ​ണ്‍ സി.​സി.
പേ​ജ് 132, സാ​ഹി​തി, തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 9447661834.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ വൈ​ദി​ക​നാ​യി​രു​ന്ന ഫാ.​ തോ​മ​സ് കു​ന്പു​കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ​യെ അ​നു​സ്മ​രി​ച്ച് പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. ദീ​പി​ക സി.​ഇ.​ഒ റ​വ.​ഡോ. ജോ​ണ്‍ സി.​സി​യു​ടെ എ​ഡി​റ്റിം​ഗ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ല​ഘ​ട്ട​ത്തി​ന്‍റെ കൈ​യൊ​പ്പു​ചാ​ർ​ത്തി​യ ഫാ.​ കു​ന്പു​കാ​ട്ടി​ന്‍റെ അ​തു​ല്യ​വ്യ​ക്തി​ത്വ​വും ആ​ധ്യാ​ത്മീ​യചൈതന്യവും ലേ​ഖ​ന​ങ്ങ​ളി​ൽ വെ​ളി​വാ​ക്ക​പ്പെ​ടു​ന്നു.

പ്ര​കൃ​തി ഗീ​ത​ങ്ങ​ൾ

പേ​ജ് 112,വി​ല ₹ 80
കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 0471-2554740

കേ​ര​ള​ത്തി​ന്‍റെ വ​ശ്യ​മാ​യ പ്ര​കൃ​തി​ഭം​ഗി എ​ക്കാ​ല​വും ക​വി​ക​ൾ ക​വി​ത​യ്ക്ക് വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഭൂ​മി​ക്ക് ച​ര​മ​ഗീ​തം പാ​ടാ​ൻ വരെ ക​വി​ക​ൾ നി​ർ​ബ​ന്ധി​ത​മാ​യ​തും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി അ​റി​യി​ച്ചു​കൊ​ണ്ടാ​ണ്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​ ക​വി​ക​ൾ എ​ഴു​തി​യ പ്ര​കൃ​തി, പ​രി​സ്ഥി​തി ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം.

പ​രി​സ്ഥി​തി വി​ജ്ഞാ​ന​വും ജൈ​വ​വൈ​വി​ധ്യ നാ​ട്ട​റി​വും

ഡോ.​എം.​വി. വി​ഷ്ണു​ന​ന്പൂ​തി​രി
പേ​ജ് 126,വി​ല ₹ 150 രൂ​പ
കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 0471-2554740

പ​രി​സ്ഥി​തി സം​ബ​ന്ധമായ നാ​ട്ട​റി​വു​ക​ളും സ​ങ്ക​ൽ​പ​ങ്ങ​ളും വി​വ​രി​ക്കു​ന്ന ഗ്ര​ന്ഥം. വൃ​ക്ഷ​ലോ​ക​ത്തി​ന്‍റെ പ​വി​ത്ര​ത, കാ​വ്, പൂ​വ​റി​വ്, ജ​ല​പ​രി​ജ്ഞാ​നം, കാ​ർ​ഷി​ക സം​സ്കൃ​തി, പ​രി​സ്ഥി​തി വി​ജ്ഞാ​നം തു​ട​ങ്ങി അ​നേ​കം അ​റി​വു​ക​ൾ പ​രാ​മ​ർ​ശി​ക്കു​ന്നു.

വി​ശു​ദ്ധ ഫി​ലോ​മി​ന

ജി​ന്‍റോ മാ​ത്യു
പേ​ജ് 94,വി​ല ₹ 60
സോ​ഫി​യ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍-94463 63070

ഡ​യോ​ക്ലീ​ഷ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ കാ​ല​ത്ത് ക്രി​സ്തു​വി​ശ്വാ​സ​ത്തെ​പ്ര​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​വ​ളും ര​ക്ത​സാ​ക്ഷി​ണി​യു​മാ​യ പ​തി​മൂ​ന്നു​കാ​രി വി​ശു​ദ്ധ ഫി​ലോ​മി​ന. പതിനേഴു നൂ​റ്റാ​ണ്ടോ​ളം അ​വ​ൾ വി​സ്മൃ​തി​യി​ലാ​യി​രു​ന്നു. അ​ത്ഭു​ത​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും സം​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​വ​ൾ സ​ഭാ​ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​മാ​റി. വി​ശു​ദ്ധ ഫി​ലോ​മി​ന​യു​ടെ ജീ​വിതത്തിന് സ​ഭ​ാച​രി​ത്ര​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ര​ച​ന.

ന​ല്ലെ​ഴു​ത്ത്

ഡോ.​എം. ലീ​ലാ​വ​തി

പേ​ജ് 148,വി​ല ₹ 120
കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി
കാ​ക്ക​നാ​ട്, ഫോ​ണ്‍-0484 242 2275

ന​ല്ലെ​ഴു​ത്തി​ന് ര​ണ്ട് ല​ക്ഷ്യ​ങ്ങ​ളു​ണ്ട്- ഭം​ഗി​യും ആ​ശ​യ​നി​വേ​ദ​ന​വും. എ​ഴു​തു​ന്ന​യാ​ൾ വി​വ​ക്ഷി​ക്കു​ന്ന​ത് വാ​യി​ക്കു​ന്ന​വ​ർ ശ​രി​യാ​യി ഗ്ര​ഹി​ക്ക​ണ​മെ​ങ്കി​ൽ തെ​റ്റു​വ​രാ​തെ എ​ഴു​തേ​ണ്ട​തു​ണ്ട്. മ​ല​യാ​ള​ഭാ​ഷ​യി​ൽ വാ​ക്കു​ക​ളു​ടെ​യും വാ​ച​ക​ങ്ങ​ളു​ടെ​യും ശ​രി​യാ​യ പ്ര​യോ​ഗ​വും ഘ​ട​ന​യും എ​ങ്ങ​നെ​യെ​ന്ന് വി​ശ​ദ​മാ​ക്കു​ന്ന ഗ്ര​ന്ഥം.

Busting Myths Against Minorities

Dr. Ram Puniyani
Page 104, Price 160 Rs
Media House Delhi
Phone- 9555642600

മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ല്ലാ​ക്കാ​ല​ത്തും പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടി​ട്ടു​ണ്ട്. അ​സ​ഹി​ഷ്ണു​ത​യും വി​ശ്വാ​സ​ത്തി​ലെ വൈ​ക​ല്യ​വും തെ​റ്റി​ദ്ധാ​ര​ണ​ക​ളു​മൊ​ക്കെ​യാ​ണ് പ​ല​പ്പോ​ഴും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ ല​ഹ​ള​ക​ൾ​ക്ക് കാ​ര​ണ​മാ​യിട്ടുള്ളത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​രോ കാ​ല​ത്തും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന പ്ര​ശ​ന​ങ്ങ​ൾ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വ​രി​ക്കു​ന്നു.