ചൊ​വ്വ​യി​ലേ​ക്ക് പോ​കാ​ൻ ഇന്ത്യക്കാരുടെ കൂട്ടയിടി!
ചൊ​വ്വാ ദൗ​ത്യ​ത്തി​ന് ജ​ന​കീ​യ മു​ഖം ന​ൽ​കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​സ​യു​ടെ നീ​ക്കം. ഒ​രു മൈക്രോ​ചി​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പേ​ര് ചൊ​വ്വ​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് നാ​സ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ചൊ​വ്വ​യി​ലേ​ക്ക് പോ​കാ​ൻ ഇ​ന്ത്യ​ക്കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റം. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ള​ല്ല, മ​റി​ച്ച് പേ​രു​ക​ളാ​ണ് ചൊ​വ്വ​യി​ലേ​ക്ക് പോ​കു​ന്ന​ത്. നാ​സ​യാ​ണ് ആ​ളു​ക​ളു​ടെ പേ​ര് ചൊ​വ്വ​യി​ൽ എ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി​യ​ത്. നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യ​നൊ​പ്പം നി​ങ്ങ​ളു​ടെ പേ​രും ചൊ​വ്വ​യി​ലേ​ക്ക് അ​യയ്​ക്കും. അ​തി​നാ​യി നാ​സ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്കി​ൽ ക​യ​റി പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്യ​ണം.

2020 ലെ ​നാ​സ ദൗ​ത്യ​ത്തി​ലാ​ണ് നി​ങ്ങ​ളു​ടെ പേ​ര് ചു​വ​ന്ന ഗ്ര​ഹ​ത്തി​ൽ എ​ത്തു​ക. ചൊ​വ്വാ ദൗ​ത്യ​ത്തി​ന് ജ​ന​കീ​യ മു​ഖം ന​ൽ​കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​സ​യു​ടെ നീ​ക്കം. ഒ​രു മൈ​ക്രോ​ചി​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പേ​ര് ചൊ​വ്വ​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് നാ​സ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ 91 ല​ക്ഷം പേ​രോ​ളം ഈ ​ദൗ​ത്യ​ത്തി​ൽ ത​ങ്ങ​ളു​ടെ പേ​ര് ചേ​ർ​ത്തുക​ഴി​ഞ്ഞു. തു​ർ​ക്കി ക​ഴി​ഞ്ഞാ​ൽ ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രാ​ണ്.

12,50,647 പേ​രാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 25,18,435 പേ​രാ​ണ് തു​ർ​ക്കി​യി​ൽ നി​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30വ​രെ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്ന്് നാ​സ അ​റി​യി​ച്ചി​ട്ടു​ണ്ട്.

https://mars.nasa.gov/participate/send-your-name/mars2020 എ​ന്ന സൈ​റ്റി​ൽ ക​യ​റി പേ​ര് ര​ജി​സ്റ്റർ ചെ​യ്താ​ൽ നി​ങ്ങ​ൾ​ക്ക് ഒ​രു ബോ​ഡിം​ഗ് പാ​സ് ല​ഭി​ക്കും. ഫ്രീ​ക്വ​ൻ​റ് ഫ്ലെ​യ​ർ എ​ന്ന കാ​റ്റ​ഗ​റി​യി​ൽ നി​ങ്ങ​ൾ​ക്ക് ദൗ​ത്യ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​രം അ​റി​യാം. 2020 ജൂ​ലൈ​യി​ലാ​ണ് നാ​സ​യു​ടെ അ​ടു​ത്ത ചൊ​വ്വാ ദൗ​ത്യം. ഫെ​ബ്രു​വ​രി 2021ൽ ​ഇ​ത് ചൊ​വ്വ​യി​ൽ എ​ത്തും.

അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​സ പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. മ​ത്സ​ര​ത്തി​ൽ ജ​യി​ക്കു​ന്ന ആ​ൾ​ക്ക് ഫ്ലോ​റി​ഡ​യി​ലെ കേ​പ് കാ​ന​വ​റാ​ൽ എ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പേ​ട​കം പു​റ​പ്പെ​ടു​ന്നത് കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് നാ​സ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.