ചി​ക്ക​ൻ​മാ​ൻ
ഒ​രു പൂ ​ചോ​ദി​ച്ച​പ്പോ​ൾ പൂ​ക്കാ​ലം കി​ട്ടി​യെ​ന്നു പ​റ​യാ​റി​ല്ലേ? ഏ​താ​ണ്ട് ആ ​അ​വ​സ്ഥ​യി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ സ്റ്റീ​വ് മോ​റോ​യും. കു​റ​ച്ചു കോ​ഴി​യെ വാ​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം സ്റ്റീ​വിനു തോ​ന്നി​യി​ട്ട് കു​റ​ച്ചു​നാ​ളാ​യി. അ​വ​സാ​നം ട്രേ​ഡ്മി എ​ന്ന സൈ​റ്റി​ൽ നി​ന്ന് കോ​ഴി​യെ വാ​ങ്ങാ​ൻ സ്റ്റീ​വ് തീ​രു​മാ​നി​ക്കു​ന്നി​ട​ത്താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ലേ​ല​ത്തി​ൽ പ​ക്ഷി​ക​ളെ വി​ൽ​ക്കു​ന്ന സൈ​റ്റാ​ണി​ത്. 1000 കോ​ഴി​ക​ളെ വി​ൽ​ക്കാ​നു​ണ്ടെ​ന്ന് സൈ​റ്റി​ലെ പ​ര​സ്യം പെ​ട്ടെ​ന്ന് നോ​ക്കി​യ​പ്പോ​ൾ സ്റ്റീവിന്‍റെ കണ്ണിൽ അത്രയം ഏണ്ണം പെട്ടില്ല. അതുകൊണ്ട് ലേ​ല​ത്തി​ൽ 10.50 ന്യൂ​സി​ല​ൻ​ഡ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 500 രൂ​പ) സ്റ്റീ​വ് രേ​ഖ​പ്പെ​ടു​ത്തിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ സൈ​റ്റ് നോ​ക്കി​യ​പ്പോ​ഴാ​ണ് സ്്റ്റീ​വ് ശ​രി​ക്കും ഞെ​ട്ടി​യ​ത്.

ലേ​ലം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ത​നി​ക്കാ​ണ് അ​തും 1000 കോഴികളെ വെ​റും 1.50 ഡോ​ള​റി​ന്. 10.50 എ​ന്ന​ത് അ​ബ​ദ്ധ​ത്തി​ൽ 1.50 രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് കു​റ​ഞ്ഞ തു​ക​യ്ക്ക് ലേ​ലം ല​ഭി​ക്കാ​ൻ കാ​ര​ണം. ഏ​താ​യാ​ലും ലേ​ല​ത്തി​ൽ ല​ഭി​ച്ച 1000 കോ​ഴി​യെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ച​ന​യി​ലാ​ണ് സ്റ്റീ​വ്. ഇ​പ്പോ​ൾ പു​തി​യൊ​രു പേ​രും വീ​ണു സ്റ്റീ​വി​ന് -ചി​ക്ക​ൻ മാ​ൻ.