"ഗാ​ഗു​ൽ​ത്താ​മ​ല​യി​ൽ നി​ന്നും....' 49 വ​ർ​ഷം
"ഗാ​ഗു​ൽ​ത്താ​മ​ല​യി​ൽ നി​ന്നും
വി​ലാ​പ​ത്തി​ൻ മാ​റ്റൊ​ലി കേ​ൾ​പ്പൂ ,
ഏ​വ​മെ​ന്നെ ക്രൂ​ശി​ലേ​റ്റു​വാ​ൻ
അ​പ​രാ​ധ​മെ​ന്തു ഞാ​ൻ ചെ​യ്തു ..'

എ​ന്ന വ​രി​ക​ളി​ലൂ​ടെ ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വം ആ​വി​ഷ്ക​രി​ച്ച​തി​ൽ ഇ​തി​ലും അ​നു​യോ​ജ്യ​മാ​യ വേ​റൊ​രു മ​ല​യാ​ള ഗാ​ന​മി​ല്ല. ഫാ​ദ​ർ ആ​ബേ​ൽ സി​എം​ഐ ഈ ​വ​രി​ക​ൾ എ​ഴു​തി​യി​ട്ട് 49 വ​ർ​ഷം.
1972-ൽ ​എ​ച്ച്എം​വി പു​റ​ത്തി​റ​ക്കി​യ "ഈ​ശ്വ​ര​നെ​ത്തേ​ടി' എ​ന്ന ആ​ൽ​ബ​ത്തി​ലാ​ണ് ഈ ​ഗാ​നം ഉ​ള്ള​ത്. യേ​ശു​ദാ​സും ബി. ​വ​സ​ന്ത​യും ആ​ല​പി​ച്ച പ്ര​ശ​സ്ത​മാ​യ ഈ ​ഗാ​ന​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യ​ത് സം​ഗീ​ത​ജ്ഞ​നാ​യ കെ.​കെ.​ആ​ന്‍റ​ണി​യാ​ണ്. ആ​ബേ​ല​ച്ച​ന്‍റെ മ​റ്റു ഗാ​ന​ങ്ങ​ൾ​ക്കൊ​ക്കെ സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന കെ.​കെ.​ആ​ന്‍റ​ണി ഈ ​ആ​ൽ​ബ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച വി​കാ​ര തീ​വ്ര​മാ​യ ഈ​ണം ജ​ന​മ​ന​സു​ക​ളെ കീ​ഴ​ട​ക്കി.

കു​രി​ശി​ലേ​ക്കു​ള്ള വ​ഴി​യി​ൽ യേ​ശു​വി​ന്‍റെ വി​ലാ​പ​മാ​ണ് "ഗാ​ഗു​ൽ​ത്താ മ​ല​യി​ൽ നി​ന്നും....'' എ​ന്ന ഗാ​ന​ത്തി​ൽ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

" മു​ന്തി​രി ഞാ​ൻ ന​ട്ടു നി​ങ്ങ​ൾ​ക്കാ​യ്
മു​ന്തി​രി​ച്ചാ​റൊ​രു​ക്കി വ​ച്ചു
എ​ങ്കി​ലു​മീ ക​യ്പു​നീ​ര​ല്ലേ
ദാ​ഹ​ശാ​ന്തി​ക്കെ​നി​ക്കു ന​ൽ​കീ ... "

ല​ളി​ത​പ​ദ​ങ്ങ​ളി​ലൂ​ടെ ഭ​ക്തി​യും ദ​ർ​ശ​ന​വും ജീ​വി​ത​വും ആ​വി​ഷ്ക​രി​ച്ച​താ​ണ് ആ​ബേ​ല​ച്ച​ന്‍റെ ര​ച​ന​ക​ളു​ടെ സാ​മ്പ്ര​ദാ​യി​ക വി​ജ​യം. ദുഃ​ഖ​വെ​ള്ളി​യ​ട​ക്ക​മു​ള്ള നോ​മ്പി​ലെ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ക്രി​സ്തീ​യ ആ​രാ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന 'കു​രി​ശി​ന്‍റെ വ​ഴി ' എ​ന്ന പു​സ്ത​കം എ​ഴു​തി​യ​തും അ​ച്ച​നാ​ണ്. യേ​ശു​വി​ന്‍റെ കു​രി​ശു യാ​ത്ര​യു​ടെ വി​ശ​ദ​മാ​യ വ​ർ​ണ​ന​യും പ്രാ​ർ​ഥ​ന​ക​ളു​മാ​ണ് ഇ​തി​ന്‍റെ പ്ര​തി​പാ​ദ്യം.

ജീ​വി​ത​ത്തി​ലെ വി​വി​ധ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ആ​ല​പി​ക്കാ​ൻ പ​റ്റു​ന്ന പ​ന്ത്ര​ണ്ട് പാ​ട്ടു​ക​ളാ​ണ് "ഈ​ശ്വ​ര​നെ​ത്തേ​ടി' എ​ന്ന ആ​ൽ​ബ​ത്തി​ൽ ഉ​ള്ള​ത്.



" പ​രി​ശു​ദ്ധാ​ത്മാ​വേ .., മ​നു​ഷ്യാ നീ ​മ​ണ്ണാ​കു​ന്നു.., ഈ​ശ്വ​ര​നെ​ത്തേ​ടി ഞാ​ൻ ന​ട​ന്നു..., എ​ഴു​ന്ന​ള്ളു​ന്നൂ രാ​ജാ​വ് എ​ഴു​ന്ന​ള്ളു​ന്നൂ.., ന​ട്ടു​ച്ച നേ​ര​ത്ത്..., പു​ൽ​ക്കൂ​ട്ടി​ൽ വാ​ഴു​ന്ന പൊ​ന്നു​ണ്ണി...' തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളൊ​ക്കെ ആ​ബേ​ല​ച്ച​ന്‍റെ തൂ​ലി​ക​യി​ൽ വി​രി​ഞ്ഞ​താ​ണ്. ഈ ​ഗാ​ന​ങ്ങ​ളെ​ല്ലാം മ​ത പ​രി​ഗ​ണ​ന​ക​ളി​ല്ലാ​തെ കേ​ര​ളം ഇ​ന്നും ആ​സ്വ​ദി​ക്കു​ന്നു. തൃ​ശൂ​ർ വെ​ളി​യ​നാ​ട് സ്വ​ദേ​ശി​യാ​യി​രു​ന്ന കെ.​കെ ആ​ന്‍റ​ണി എ​ന്ന ആ​ന്‍റ​ണി മാ​സ്റ്റ​ർ ക​ലാ​ഭ​വ​ന്‍റെ തു​ട​ക്കം മു​ത​ൽ ക​ലാ​ഭ​വ​നി​ലെ അ​ധ്യാ​പ​ക​നും മ്യൂ​സി​ക് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. 1987 മാ​ർ​ച്ച് 16ന് 62-ാം ​വ​യ​സി​ലാ​ണ് ആ ​സം​ഗീ​ത പ്ര​തി​ഭ അ​ര​ങ്ങൊ​ഴി​ഞ്ഞ​ത്.

ജ​നു​വ​രി 19ന് ​ആ​യി​രു​ന്നു അ​ച്ച​ന്‍റെ നൂ​റ്റൊ​ന്നാ​മ​ത് ജ​ന്മ​വാ​ർ​ഷി​ക ദി​നം. 2001 ഒ​ക്ടോ​ബ​ർ 27-നാ​ണ് ആ​ബേ​ല​ച്ച​ൻ വി​ട​വാ​ങ്ങി​യ​ത്....

ജി​ജോ രാ​ജ​കു​മാ​രി