ഡോ​റാ വാ​ട്ട് ഒ​രു എ​ത്യോ​പ്യ​ൻ വി​ഭ​വം
നാ​ട​ൻ ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ടു​ത്തെ​ങ്കി​ൽ മ​റ്റു നാ​ടു​ക​ളി​ലെ അ​ടു​ക്ക​ള​യി​ലേ​ക്കും ഒ​ന്ന് എ​ത്തി​നോ​ക്കി​യാ​ലോ?

ഒ​രു കോ​ഴി വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്. പ​ത്തു മു​ട്ട പു​ഴു​ങ്ങി​യ​ത്. ഓ​രോ ക​ഷ​ണം കോ​ഴി​ക്കും ഒ​രു മു​ട്ട​വ​ച്ച് എ​ടു​ക്ക​ണം. നാ​ര​ങ്ങാ​നീ​ര് ഒ​രു ടേ​ബി​ൾ സ്പൂ​ൺ, സ​വോ​ള ര​ണ്ടെ​ണ്ണം നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്. വെ​ണ്ണ നാ​ലു ടേ​ബി​ൾ സ്പൂ​ൺ, ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും​കൂ​ടി ച​ത​ച്ച​ത് ഒ​രു ടേ​ബി​ൾ സ്പൂ​ൺ, ഉ​ലു​വ പൊ​ടി, ഏ​ല​യ്ക്ക പൊ​ടി, ജാ​തി​ക്കാ പൊ​ടി, മു​ള​കു​പൊ​ടി ഇ​വ നാ​ലും അ​ര ടീ​സ്പൂ​ൺ വീ​തം, ടൊ​മാ​റ്റോ അ​രി​ഞ്ഞ​ത്, റെ​ഡ് വൈ​ൻ അ​ര ക​പ്പ്, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

കോ​ഴി​യി​ൽ ഉ​പ്പും നാ​ര​ങ്ങാ​നീ​രും പു​ര​ട്ടി ഒ​രു മ​ണി​ക്കൂ​ർ നേ​രം വ​യ്ക്കു​ക. ഒ​രു പാ​നി​ൽ വെ​ണ്ണ ചൂ​ടാ​ക്കി സ​വോ​ള വ​ഴ​റ്റു​ക. തീ ​കു​റ​ച്ച് ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ത്തി​ള​ക്കു​ക. പി​ന്നെ ടൊ​മാ​റ്റോ​യും ചേ​ർ​ത്തി​ള​ക്കി പൊ​ടി​ക​ളു​മി​ട്ട് ഇ​റ​ച്ചി​യും ഉ​പ്പും വൈ​നും ചേ​ർ​ത്ത് ഇ​ള​ക്കി ചെ​റു​തീ​യി​ൽ അ​ട​ച്ചു​വ​ച്ചു വേ​വി​ക്കു​ക.

പു​ഴു​ങ്ങി​യ മു​ട്ട​യി​ൽ ചെ​റി​യ തു​ള​ക​ൾ ഇ​ട്ട് ഇ​റ​ച്ചി​ക്കൂ​ട്ടി​ൽ ചേ​ർ​ക്കു​ക. അ​ര​പ്പ് ഈ ​തു​ള​യി​ൽ​കൂ​ടി മു​ട്ട​യി​ൽ ക​യ​റും. അ​ര​പ്പു ന​ല്ല​തു​പോ​ലെ പു​ര​ണ്ടി​രി​ക്ക​ണം. ഓ​രോ ക​ഷ​ണം കോ​ഴി​ക്കൊ​പ്പം ഒ​രു മു​ട്ട​യും​ കൂ​ടി വി​ള​ന്പ​ണം. ഇ​തു ചോ​റി​നൊ​പ്പ​വും ബ്രെ​ഡി​ന്‍റെ​കൂ​ടെ​യു​മാ​വാം.

ഫ്രാ​ൻ​സി​ലെ ഉ​ള്ളി​സൂ​പ്പ്

നാ​ലു സ​വോ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്. ര​ണ്ടു ടേ​ബി​ൾ സ്പൂ​ൺ വെ​ണ്ണ, മൈ​ദാ​മാ​വ് ര​ണ്ടു ടേ​ബി​ൾ സ്പൂ​ൺ, ഉ​പ്പും കു​രു​മു​ള​കും പാ​ക​ത്തി​ന്. ചെ​റി​യ റൊ​ട്ടി​ക്ക​ഷ​ണ​ങ്ങ​ൾ ഗാ​ർ​നി​ഷി​നു​വേ​ണ്ടി.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

വെ​ണ്ണ ചൂ​ടാ​ക്കി സ​വോ​ള വ​ഴ​റ്റു​ക. അ​ല്പം വെ​ള്ളം ചേ​ർ​ത്ത് തീ ​കു​റ​ച്ച് മൂ​ടി​വ​ച്ചു വേ​വി​ക്കു​ക.
ഇ​തി​ലേ​ക്കു മൈ​ദ അ​ല്പം വെ​ള്ള​ത്തി​ൽ ക​ല​ക്കി​ച്ചേ​ർ​ത്ത് പാ​ക​ത്തി​നു കു​റു​കി​യാ​ൽ ഉ​പ്പും കു​രു​മു​ള​കും ചേ​ർ​ത്തു വാ​ങ്ങി​വ​യ്ക്കു​ക.

റൊ​ട്ടിക്ക​ഷ​ണ​ങ്ങ​ൾ ന​ല്ല​തു​പോ​ലെ മൊ​രി​ച്ചെ​ടു​ത്ത് വി​ള​ന്പാ​ൻ​നേ​രം കു​റ​ച്ച് സൂ​പ്പി​നു മു​ക​ളി​ൽ തൂ​വു​ക.

-ഓമന ജേക്കബ്