സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​നു ര​ണ്ടാം ഭാ​ഗ​വു​മാ​യി ബാ​ബു​രാ​ജ്
ദോ​ശ ചു​ട്ട ക​ഥ പ​റ​ഞ്ഞെ​ത്തി 2011-ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച സി​നി​മ​യാ​യി​രു​ന്നു സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ. ആ​സി​ഫ് അ​ലി, ലാ​ൽ, ബാ​ബു രാ​ജ്, ശ്വേ​ത മേ​നോ​ൻ, മൈ​ഥി​ലി എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ന്നു വ​ലി​യ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടി​യ​ത്.

ചി​ത്ര​ത്തി​ലെ ബാ​ബു​രാ​ജ് അ​വ​ത​രി​പ്പി​ച്ച കു​ക്ക് ബാ​ബു​വി​നെ പ്രേ​ക്ഷ​ക​ർ​ക്കു മ​റ​ക്കാ​നാ​വി​ല്ല. ഇ​പ്പോ​ൾ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സാ​ൾ​ട്ട് ആ​ൻഡ് പെ​പ്പ​റി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ബാ​ബു​രാ​ജ് മ​റ്റൊ​രു ചി​ത്ര​വു​മാ​യി എ​ത്തു​ക​യാ​ണ്. ബ്ലാ​ക്ക് കോ​ഫി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 19ന് ​തി​യ​റ്റ​റി​ലെ​ത്തും. ബാ​ബു​രാ​ജി​ന്‍റെ കു​ക്ക് ബാ​ബു​വി​നു പു​റ​മെ കാ​ളി​ദാ​സ​നാ​യി ലാ​ലും മാ​യ​യാ​യി ശ്വേ​ത മേ​നോ​നും ബ്ലാ​ക്ക് കോ​ഫി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കാ​ളി​ദാ​സ​നു​മാ​യി പിണങ്ങിയ ബാ​ബു നാ​ലു പെ​ണ്‍​കു​ട്ടി​ക​ളു​ള്ള ഫ്ളാ​റ്റി​ലെ പാ​ച​ക​ക്കാ​ര​നാ​കു​ന്ന​തോ​ടെ​യാ​ണ് ബ്ലാ​ക്ക് കോ​ഫി തു​ട​ങ്ങു​ന്ന​ത്. സ​ണ്ണി വെ​യ്ൻ, സി​നി സൈ​നു​ദ്ദീ​ൻ, മൂ​പ്പ​നാ​യി അ​ഭി​ന​യി​ച്ച കേ​ളു​മൂ​പ്പ​ൻ എ​ന്നി​വ​രു​മു​ണ്ട്. സു​ധീ​ർ ക​ര​മ​ന, ഇ​ട​വേ​ള ബാ​ബു, സു​ബീ​ഷ് സു​ധി, സ്ഫ​ടി​കം ജോ​ർ​ജ്, ഒ​വി​യ, ലെ​ന, ര​ച​ന നാ​രാ​യ​ണ​ൻ കു​ട്ടി, ഓ​ർ​മ ബോ​സ്, പൊ​ന്ന​മ്മ ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

വി​ശ്വ​ദീ​പ്തി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജീ​ഷ് മ​ഞ്ചേ​രി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജെ​യിം​സ് ക്രി​സ് നി​ർ​വ​ഹി​ക്കു​ന്നു. റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സ​ന്തോ​ഷ് വ​ർ​മ്മ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ സം​ഗീ​തം പ​ക​രു​ന്നു.