ജീവാംശം സംഗീതം...
തീ​​​​വ​​​​ണ്ടി എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ ‘ജീ​​​​വാം​​​​ശ​​​​മാ​​​​യി...’​​​​ എന്ന ഗാനത്തിനു യൂ​​​​ട്യൂ​​​​ബി​​​​ൽ ഉൾപ്പെടെ മികച്ച സ്വീകാര്യ തയാണു ലഭിക്കുന്നത്. താ​​​​ൻ ഈ​​​​ണം പ​​​​ക​​​​ർ​​​​ന്ന ഗാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ക്കെ കാ​​​​ണു​​​​ന്പോൾ തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി കൈ​​​​ലാ​​​​സ് മേ​​​​നോ​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ ആ​​​​ന​​​​ന്ദ​​​​ഭൈ​​​​ര​​​​വി​​​​യാ​​​​ണ്. ആ​​​​ദ്യ​​​​ച​​​​ല​​​​ച്ചി​​​​ത്ര ഗാ​​​​നം​​​​ത​​​​ന്നെ ജ​​​​നം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​റ്റി​​​​യ​​​​ ഈ യു​​​​വ സം​​​​ഗീ​​​​ത​​ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍റെ പാ​​​​ട്ടു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ...

പ​​​​ത്താം ക്ലാ​​​​സി​​​​ലെ വ​​​​ല്ല​​​​ഭ​​​​ൻ

തൃ​​​​ശൂ​​​​ർ സ്വദേശിയായ കൈ​​​​ലാ​​​​സ് പാ​​​​ട്ടി​​​​ന്‍റെ വ​​​​ഴി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് പ​​​​ത്താം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ്. ക്ലാ​​​​സ് മു​​​​റി​​​​യി​​​​ലി​​​​രു​​​​ന്ന് നോ​​​​ട്ടു​​​​ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ച വ​​​​രി​​​​ക​​​​ൾ​​​​ക്ക് ഈ​​​​ണമി​​​​ട്ട് പാ​​​​ടു​​​​ന്ന​​​​തു കേ​​​​ട്ടു കൂ​​​​ട്ടു​​​​കാ​​​​ർ കൈ​​​​യ​​​​ടി​​​​ച്ച​​​​തോ​​​​ടെ കൈ​​​​ലാ​​​​സ് ഒരു ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു. ഇ​​​​നി​​​​യ​​​​ങ്ങോ​​​​ട്ട് പാ​​​​ട്ട് വി​​​​ട്ട് ഒ​​​​രു ക​​​​ളി​​​​യി​​​​ല്ല. പ്ല​​​​സ്‌​​വ​​​​ണി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്പോ​​​​ൾ, അ​​​​തു​​​​വ​​​​രെ ഈ​​​​ണം​​​​കൊ​​​​ടു​​​​ത്ത ഗാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ചേ​​​​ർ​​​​ത്ത് ആ​​​​ൽ​​​​ബ​​​​മി​​​​റ​​​​ക്കി. കൊ​​​​ച്ചു സം​​​​ഗീ​​​​ത ​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍റെ ആ​​​​ദ്യ സം​​​​രം​​​​ഭം! ‘സ്നേ​​​​ഹ​​​​ത്തോ​​​​ടെ’ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ൽ​​​​ബ​​​​ത്തി​​​​ന്‍റെ പേ​​​​ര്. മ​​​​ധു ​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, അ​​​​ഫ്സ​​​​ൽ, ജ്യോ​​​​ത്സ്ന തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ഈ ​​​​ആ​​​​ൽ​​​​ബ​​​​ത്തി​​​​ലെ ഗാ​​​​യ​​​​ക​​​​ർ. പി​​​​ന്നീ​​​​ട് ചെന്നൈയിൽ സൗ​​​​ണ്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​ഠി​​​​ക്കു​​​​ന്പോ​​​​ഴും ല​​​​ക്ഷ്യം സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ഠ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ഗോ​​​​പി സു​​​​ന്ദ​​​​റി​​​​ന്‍റെ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ചെ​​​​ന്നൈ​​​​യി​​​​ൽ ഒക്ടേവസ് എന്ന സ്റ്റു​​​​ഡി​​​​യോ ന​​​​ട​​​​ത്തു​​​​ന്നു.

പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ​​​​ക്കു ശ്രു​​​​തി​​​​മീ​​​​ട്ടി...

ശ​​​​ബ്ദ​​​​മി​​​​ശ്ര​​​​ണ​​​​ത്തി​​​​ലെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ​​​​ഠി​​​​ച്ചെ​​​​ടു​​​​ത്ത കൈ​​​​ലാ​​​​സ് സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​ന രം​​​​ഗ​​​​ത്തു ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​കു​​​​ന്ന​​​​ത് പ​​​​ര​​​​സ്യ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഈ​​​​ണ​​​​മി​​​​ട്ടാ​​​​ണ്.​​​​ ഏതോ ഏതോ ഈ സൗന്ദര്യം, പെ​​​​ണ്ണാ​​​​യാ​​​​ൽ പൊ​​​​ന്നു വേ​​​​ണം (പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​ൻ), ചേ​​​​ക്കേ​​​​റാം ചി​​​​ല്ല​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ കൈ​​​​ലാ​​​​സി​​​​ന്‍റെ ഈ​​​​ണ​​​​ത്തി​​​​ൽ വി​​​​രി​​​​ഞ്ഞ ശ്ര​​​​ദ്ധേ​​​​യ പ​​​​ര​​​​സ്യ​​​​ഗാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്.

പാ​​​​ട്ടും കൂ​​​​ട്ടും

തീ​​​​വ​​​​ണ്ടി ചി​​​​ത്ര​​​​ത്തി​​​​ന്‍റെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യ ടി.​​​​പി. ഫെ​​​​ലി​​​​നി കൈ​​​​ലാ​​​​സി​​​​നോ​​​​ടു കൂ​​​​ട്ടൂ​​​​കൂ​​​​ടാ​​​​നെ​​​​ത്തു​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹം ഈ​​​​ണ​​​​മി​​​​ട്ട പ​​​​ര​​​​സ്യ​​​​പാ​​​​ട്ടു​​​​ക​​​​ൾ കേ​​​​ട്ടാ​​​​ണ്. സൗ​​​​ഹൃ​​​​ദം മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ഫെ​​​​ലി​​​​നി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത പ​​​​ര​​​​സ്യ​​​​ചി​​​​ത്ര​​​​ത്തി​​​​നും കൈ​​​​ലാ​​​​സ് ഈ​​​​ണ​​​​മി​​​​ട്ടു. ഒ​​​​ടു​​​​വി​​​​ൽ തീ​​​​വ​​​​ണ്ടി​​​​യു​​​​ടെ അ​​​​മ​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യ​​​​പ്പോ​​​​ഴും ഫെ​​​​ലി​​​​നി പാ​​​​ട്ട് ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​തു കൈ​​​​ലാ​​​​സി​​​​നെ​​​​ത്ത​​​​ന്നെ. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന മെ​​​​ല​​​​ഡി​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം. ബാ​​​​ക്കി​​​​യെ​​​​ല്ലാം ഇ​​​​ഷ്ട​​​​ത്തി​​​​നു ചെ​​​​യ്തോ​​​​ളു’’ എ​​​​ന്ന ഒ​​​​രു നി​​​​ബ​​​​ന്ധ​​​​ന മാ​​​​ത്ര​​​​മേ ഫെ​​​​ലി​​​​നി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു​​​​ള്ളു​​​​വെ​​​​ന്നും കൈ​​​​ലാ​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ജീ​​​​വാം​​​​ശ​​​​മാ​​​​യി എ​​​​ന്ന ഗാ​​​​ന​​​​മു​​​​ൾ​​​​പ്പെ​​​​ടെ ​​തീ​​​​വ​​​​ണ്ടി ചി​​​​ത്ര​​​​ത്തി​​​​ലെ എ​​​​ല്ലാ​​ ഗാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഈ​​​​ണം ചാ​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തും സി​​​​നി​​​​മ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല സം​​​​ഗീ​​​​ത​​​​മൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തും കൈ​​​​ലാ​​​​സാ​​​​ണ്.

രാ​​​​ഗ​​​​പ്രി​​​​യ​​​​ൻ

രാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടു വ​​​​ല്ലാ​​​​ത്ത പ്ര​​​​ണ​​​​യമാ​​​​ണ് ഈ ​​​​യു​​​​വ സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ താ​​​​ൻ ഈ​​​​ണ​​​​മൊ​​​​രു​​​​ക്കു​​​​ന്ന ഗാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ഏ​​​​തെ​​​​ങ്കി​​​​ലും രാ​​​​ഗ​​​​ത്തി​​​​ല​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹം. ഹ​​​​മീ​​​​ർ ക​​​​ല്യാ​​​​ണി. ക​​​​ല്യാ​​​​ണി, രീ​​​​തിഗൗ​​​​ള തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഏ​​​​റെ പ്രി​​​​യ​​​​മു​​​​ള്ള രാ​​​​ഗ​​​​ങ്ങ​​​​ൾ. ജീ​​​​വാ​​​​ംശ​​​​മാ​​​​യി രീ​​​​തി​​​​ഗൗ​​​​ള രാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രീ​​​​തി​​​​ഗൗ​​​​ള​​​​യി​​​​ലു​​​​ള്ള മ​​​​റ്റു​​​​ഗാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു സാ​​​​മ്യം തോ​​​​ന്നാ​​​​ത്ത​​​​വി​​​​ധം പു​​​​തി​​​​യ​​​​തു ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​തു സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​കർക്കു വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്.

അ​​​​ല​​​​ക്സ് ചാ​​​​ക്കോ