Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മറക്കരുത്, അശോകന്റെയും സുധാകരന്റെയും കഥ
2013 ജൂലൈയിൽ കാഞ്ഞാങ്ങാട്ട് നടന്ന ഒരു സംഭവം. ഇതുസംബന്ധിച്ച വാർത്ത അന്നു പലരും പത്രങ്ങളിൽ വായിച്ചിട്ടുണ്ടാകും. അശോകൻ എന്ന ഒരു ബാങ്ക് ജീവനക്കാരൻ സ്ഥിരമായി ലോട്ടറി വാങ്ങാറുണ്ടായിരുന്നു. അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നതാകട്ടെ സുധാകരൻ എന്നയാളുടെ കടയിൽനിന്നും. ടിക്കറ്റുകൾ വാങ്ങിയിരുന്നത് എപ്പോഴും കടയിൽ പോയിട്ടല്ലായിരുന്നു.
അശോകൻ ഫോൺ വിളിച്ചു കുറെ ടിക്കറ്റുകൾ തനിക്കായി മാറ്റിവയ്ക്കുവാൻ സുധാകരനോടു പറയും. സുധാകരൻ അപ്രകാരം ചെയ്യും. ആ ടിക്കറ്റുകളുടെ തുക പിന്നീടു കൊടുക്കുകയും ചെയ്യും.
അശോകൻ പതിവായി ചെയ്യാറുള്ളതുപോലെ ഒരു ദിവസം സുധാകരനെ വിളിച്ചു കാരുണ്യ ലോട്ടറിയുടെ പത്തു ടിക്കറ്റുകൾ തനിക്കായി മാറ്റിവയ്ക്കുവാൻ ആവശ്യപ്പെട്ടു. സുധാകരൻ അപ്രകാരം ചെയ്യുകയും ചെയ്തു. എന്നാൽ ലോട്ടറിയുടെ ഫലം വന്നപ്പോഴും അശോകൻ ആ ടിക്കറ്റുകളുടെ തുക നല്കുകയോ ആ ടിക്കറ്റുകൾ കടയിൽനിന്നു നേരിട്ടു വാങ്ങുകയോ ചെയ്തിരുന്നില്ല.
അശോകനുവേണ്ടി സുധാകരൻ മാറ്റിവച്ചിരുന്ന പത്തു ടിക്കറ്റുകളിലൊരെണ്ണമാണ് അത്തവണ ഒന്നാം സമ്മാനത്തിന് അർഹമായത്. ഒരു കോടി രൂപയായിരുന്നു ആ ടിക്കറ്റിനു സമ്മാനമായി കിട്ടേണ്ടിയിരുന്നത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് സുധാകരന്റെ കൈവശംതന്നെയായിരുന്നു. ആ ടിക്കറ്റിനാണു സമ്മാനം കിട്ടിയതെന്ന് അശോകന് അറിയില്ലായിരുന്നു. കാരണം, തനിക്കായി മാറ്റിവച്ചിരുന്ന ടിക്കറ്റുകളുടെ നന്പരുകൾ ഏവയെന്നു സുധാകരനോടു ചോദിക്കുവാൻ അശോകൻ മിനക്കെട്ടിരുന്നുമില്ല.
ഇങ്ങനെയൊരു സാഹചര്യത്തിൽ സുധാകരൻ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയിരുന്നെങ്കിൽ അത് അശോകൻ ഒരിക്കലും അറിയുമായിരുന്നില്ല. ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സുധാകരന് അടിച്ചുമാറ്റാമായിരുന്നുവെന്നു സാരം. എന്നാൽ, സുധാകരൻ അങ്ങനെ ചെയ്തില്ല. തന്റെ കൈവശമിരുന്ന അശോകന്റെ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ സുധാകരൻ ഉടനെ തന്റെ പിതാവിനെ വിളിച്ചു വിവരം പറഞ്ഞു. അപ്പോൾ അശോകനെ വിളിച്ചു സമ്മാനം ലഭിച്ച വിവരം അറിയിക്കുവാൻ അദ്ദേഹം ഉപദേശിച്ചു. ആ ടിക്കറ്റ് സ്വന്തമായെടുത്ത് ഒരു കോടി രൂപ സന്പാദിക്കുന്നതിനെക്കുറിച്ചു സുധാകരന്റെ പിതാവോ സുധാകരനോ ആലോചിച്ചില്ല.
സുധാകരൻ ഉടനെ അശോകനെ വിളിച്ച് അശോകനുവേണ്ടി മാറ്റിവച്ചിരുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വാർത്ത അറിയിച്ചു. അശോകന് അതു വിശ്വസിക്കുവാൻ വിഷമമായിരുന്നു. പിറ്റെ ദിവസം പത്രത്തിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ നന്പരുകണ്ടപ്പോഴാണ് അശോകനു തനിക്കു സമ്മാനം ലഭിച്ച കാര്യത്തിൽ ബോധ്യം വന്നത്.
അശോകൻ അങ്ങനെ കോടീശ്വരനായി. എന്നാൽ അശോകനെക്കാളും ഭാഗ്യവാനായ ഒരു മനുഷ്യനായാണു സുധാകരനെ പലരും ഇന്നു കാണുന്നത്. കോടീശ്വരനാകാനുള്ള അവസരം കൈവന്നിട്ടും അത് ഉപയോഗിക്കാതെ പോയതിനെക്കുറിച്ചു വിഷമം ഉണ്ടോ എന്ന് ഒരു റിപ്പോർട്ടർ സുധാകരനോട് ഒരിക്കൽ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ""ഞാൻ ചെയ്യേണ്ടിയിരുന്ന നീതിപൂർവമായ ഒരു കാര്യമായിരുന്നു അത്. അതുകൊണ്ട് ഞാൻ അതു ചെയ്തു.''
നീതിയും ന്യായവും അനുസരിച്ചു പ്രവർത്തിക്കുന്നവരുടെ എണ്ണം കുറവായ ഇക്കാലത്തു സുധാകരൻ ഭാഗ്യപ്പെട്ട ഒരു മനുഷ്യനാണ്. കാരണം, പണം സന്പാദിക്കുവാൻവേണ്ടി അന്യന് അവകാശപ്പെട്ട സ്വത്ത് അദ്ദേഹം ആഗ്രഹിച്ചില്ല. ആരും അറിയാതെ ആ സ്വത്തു തന്റേതാക്കി മാറ്റാമായിരുന്നെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ല. അതിനുപകരം സ്വന്തം അധ്വാനത്തിലൂടെ തനിക്കും തന്റെ കുടുംബത്തിനും അഷ്ടിക്കുള്ള വക കണ്ടെത്തുവാൻ അദ്ദേഹം ശ്രമിക്കുന്നു.
ഈ സംഭവം നടക്കുന്നതിനു കുറെനാൾ മുൻപ് യാത്രയ്ക്കിടയിൽ ട്രെയിനിൽവച്ചു സുധാകരന് ഒരു സ്വർണമാല കിട്ടി. സുധാകരൻ അതു വേഗം പോലീസിൽ ഏല്പിക്കുകയാണു ചെയ്തത്. അതേത്തുടർന്നു പോലീസ് സ്വർണമാലയുടെ ഉടമസ്ഥനെ കണ്ടുപിടിച്ച് അതു തിരികെ നല്കി.
സുധാകരനെക്കുറിച്ചുള്ള ഈ കഥകൾ കേൾക്കുന്പോൾ മനുഷ്യരുടെ നന്മയിലുള്ള നമ്മുടെ വിശ്വാസം വർധിക്കും. എന്നാൽ ഇമ്മാതിരിയുള്ള കഥകൾ നാം അപൂർവമായി മാത്രമേ കേൾക്കാറുള്ളൂ. നാം നിത്യവും കേൾക്കുന്ന കഥകളാകട്ടെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കൈക്കൂലിയുടെയും അക്രമത്തിന്റെയുമൊക്കെയാണ്. അതുകൊണ്ടുതന്നെ മനുഷ്യനന്മയിലുള്ള നമ്മുടെ വിശ്വാസത്തിന് ഇടിവു തട്ടുന്നു.
എന്നാൽ മനുഷ്യരിലെ നന്മയെക്കുറിച്ചു നമുക്കൊരിക്കലും സംശയം വേണ്ട. കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായപ്പോൾ എത്രയോ ആളുകളാണു സ്വന്തം ജീവൻപോലും പണയപ്പെടുത്താൻ തയാറായി മറ്റുള്ളവരുടെ രക്ഷയ്ക്ക് ഓടിയെത്തിയത്. നമ്മിലെ നന്മയെ ഉണർത്താൻ ഒരു മഹാപ്രളയംതന്നെ വേണ്ടിവന്നു എന്നുപറഞ്ഞാൽ അത് ഒരുപരിധിവരെ ശരിയായിരിക്കും.
ഒരു മഹാപ്രളയത്തിൽനിന്നു തുഴഞ്ഞു കരകയറുവാനുളള ശ്രമത്തിലാണു നാം ഇപ്പോൾ. അതു വിജയിക്കണമെങ്കിൽ നമ്മിലെ നന്മ ഉണർന്നേ മതിയാകൂ. അതുപോലെ നമ്മിലെ തിന്മ നിലച്ചേ മതിയാകൂ. നാം ഒത്തൊരുമിച്ചു സമൂഹത്തിന്റെ പൊതുനന്മയ്ക്കായി എപ്പോഴും യത്നിക്കണമെന്നു സാരം. അതുപോലെതന്നെ, നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കുന്ന ഒരു പ്രവൃത്തിയും നമ്മിൽനിന്നുണ്ടാകരുതെന്നു വ്യക്തം.
നാമെല്ലാവരും എപ്പോഴും നല്ല മനുഷ്യരല്ല. എന്നാൽ നമുക്കെല്ലാവർക്കും എപ്പോഴും നല്ല മനുഷ്യർ ആകാൻ സാധിക്കും. അതിലായിരിക്കട്ടെ ഇനി നമ്മുടെ ശ്രദ്ധ എപ്പോഴും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മറ്റുള്ളവരുടെ വേദനകൾ കാണാവുന്ന കണ്ണടകൾ വേണം
രണ്ട് ആൺകുട്ടികൾ ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം അവർക്കു നല്ല ഉഷാർ ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവ
ദുഃശീലങ്ങൾ, തടവറകൾ
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഭീകരതയുടെ ഫലമായി അറുപതുലക്ഷം യഹൂദരാണ് ക്രൂരമായി വധിക്കപ്പെട്ടത്. പോളണ്ടിൽ നാസി
ആദർശം പ്രസംഗിച്ചാൽ പോരാ, പ്രവൃത്തിയിൽ വേണം
നാലുവശത്തുനിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്ന ഈ ജംഗ്ഷൻ. അവിടെ ഗതാഗതം നിയന്ത്രിക്കുന്നതു ട്രാഫിക് സിഗ്നൽസ് വഴിയാണ്
ദൈവത്തോട് നന്ദിയുള്ളവരാകാം സഹജീവികളോടും
നായ്ക്കൾക്കു വിദഗ്ധമായ പരിശീലനം നൽകിയാൽ അവയെക്കൊണ്ടു പല കാര്യങ്ങളും ചെയ്യിക്കാനാകും. കുറ്റവാളികളെ പിടികൂടാനും മറ
ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിൽനിന്ന് ഉതിർന്നുവീണ അതിമനോഹരമായ ഒരു ചെറുകഥയാണ് ""ഭൂമിയുടെ അവകാശികൾ''. രണ്ടേ
അഭിപ്രായവ്യത്യാസമാകാം സൗഹൃദത്തോടെ
രക്ഷപ്പെടാൻ അവസരം കിട്ടിയപ്പോൾ ആൻഡ്രോക്ലിസ് ഓടി. ഓടിയോടി തളർന്നെങ്കിലും അവസാനം അയാൾ ഒരു വൻകാട്ടിലെത്തി. ഒളിച്ചു
ഇസ്രയേൽ ഗോയി നമ്മോടു പറയുന്നത്
പ
തിനേഴാം നൂറ്റാണ്ടിൽ പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ജീവിച്ചിരുന്ന സന്പന്നനായ ഒരു യഹൂദനായിരുന്നു ഇസ്രയേൽ ഗോയി. അ
സമയത്തിന്റെ വില മനസിലാക്കി ജീവിക്കാം
ഒരു ബാങ്ക് അക്കൗണ്ടിന്റെ കഥ. എല്ലാ ദിവസവും ഈ ബാങ്കിലേക്ക് 86,400 രൂപ വരും. അന്നത്തെ ആവശ്യത്തിന് ആ തുക വിനിയോഗിക്കാം. തുക
ബെത്ലഹേമിലേക്കുള്ള ദൈവത്തിന്റെ വരവ്
വെളുത്തവംശജനായ ഒരാൾ കറുത്ത വംശജനായി മാറിയ അവിശ്വസനീയമായ ഒരു കഥ. 1959-ലാണ് ഈ സംഭവം നടക്കുന്നത്. അതിന്റെ പശ്ചാത്ത
സത്യസന്ധതയ്ക്ക് അതിശ്രേഷ്ഠമായ സ്ഥാനം നൽകാം
ലോകവ്യാപകമായി നടത്തപ്പെട്ട ഒരു അഭിപ്രായ സർവേ എന്ന പേരിൽ ആരുടെയോ നർമഭാവന മെനഞ്ഞെടുത്ത ഒരു കഥ. സർവേയിലെ ഏക ചോദ്
മരുഭൂമിക്കും തകർക്കാനാവാത്ത പച്ച
ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമിയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ചൈനയോളം വലുപ്പം വരുന്ന ഈ മരുഭൂമി ആഫ്രിക്കയുടെ വട
വാങ്ങിയാൽ പോര, നാം കൊടുക്കണം
2018-ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു ലോകത്തിലെ ധനവാന്മാരിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നയാളാണു മൈക്കിൾ ബ്ലുംബർ
പകരം എന്തുകിട്ടുമെന്നു ചിന്തിക്കരുത്
കോളജ് പഠനം ആരംഭിക്കുന്നതിനു മുന്പ് ലോകം കാണുവാൻ ഇറങ്ങിത്തിരിച്ചതായിരുന്നു പതിനെട്ടുകാരിയായ മാഗി ഡോയിൻ. അങ്ങനെയാണ
നന്മയുള്ള പൊതുജനസേവനം
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച മഹാത്മാവാണു ലാൽ ബഹാദൂർ ശാസ്ത്രി (1904-1966). മര
ഭൂമിയിൽ സ്വർഗം പണിയുന്നവർ
ദീർഘകാലം തന്റെ ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്തിരുന്ന ഒരു കൊല്ലൻ. തന്റെ ഗ്രാമത്തിലെ ഏക ഇരുന്പു പണിക്കാരനായിരുന്നു
മറ്റുള്ളവരെ നന്നാക്കി മടുക്കുന്പോൾ...
ഒരിക്കൽ ഒരാൾ ഒരു മനോരോഗവിദഗ്ധനായ ഡോക്ടറെ കാണുവാനെത്തി. കണ്ടാൽ മാന്യനായിരുന്നു അയാൾ. നല്ല വസ്ത്രങ്ങളാണ് അയാൾ ധ
പ്രവർത്തിക്കൂ, ഒന്നും അസാധ്യമല്ല
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ സന്തോഷവാനായി കഴിയുന്ന കാലം. ചക്രവർത്തിയുടെ ഉപദേശകരിൽ പ്രമുഖനായിരുന്ന
പറന്നുയരാം, ദൈവാശ്രയത്തിൽ
ഒരു പാർക്കിൽ പട്ടം പറപ്പിക്കൽ ഉത്സവം നടക്കുന്ന അവസരം. ഒരു വല്യപ്പച്ചന് തന്റെ കൊച്ചുമകനെ ആ ഉത്സവത്തിൽ പങ്കെടുപ്പി
തടസങ്ങളെക്കുറിച്ച് അധികം പറയണ്ട
സ്രാവുകളെക്കുറിച്ച് ഒരു മറൈൻ ബയോളജിസ്റ്റ് ഗവേഷണപഠനം നടത്തുന്ന അവസരം. ഗവേഷണത്തിന്റെ ഭാഗമായി ഒരു വന്പൻ സ്രാവിനെ
മറ്റുള്ളവർക്കു ജീവൻ സമ്മാനിക്കുന്നവർ
2013 സെപ്റ്റംബർ 20. അന്നായിരുന്നു ബ്രസീലിലെ ശതകോടീശ്വരനായ കൗണ്ട് സ്ക്രാപ്പ തന്റെ ബന്റ്ലി കാറിന് ആഘോഷമായ ശവസംസ്കാരം ന

പാവങ്ങൾക്കു കൊടുക്കുന്പോൾ മനസറിഞ്ഞു കൊടുക്കുക
ഓഫീസിലെ ജോലികഴിഞ്ഞു ഫിലിപ്സ് വീട്ടിലേക്കു പോകാനൊരുങ്ങുന്പോൾ ഭാര്യയുടെ ഫോൺകോൾ വന്നു. കുറെ പഴം വാങ്ങിച്ചുകൊണ്ടുചെല്ല
വിഷമിക്കണ്ട, ദൈവത്തിന് ഒരു പദ്ധതിയുണ്ട്
സന്പന്നനായ ഒരു വ്യാപാരിയായിരുന്നു മോഷോ ഷ്ളോമോ. എന്നാൽ, പണം കുന്നുകൂട്ടിവയ്ക്കുന്നതിൽ അദ്ദേഹത്തിനു താത്പര്യമില്ലായ
നമ്മുടെ സ്വപ്നങ്ങളിൽ മറ്റുള്ളവരുമുണ്ടാകട്ടെ
കലാ-കായിക പ്രകടനരംഗത്തെ ഇതിഹാസമായിരുന്ന പി.ടി. ബാർനമിനെ (1810-1891) കേന്ദ്രീകരിച്ച് 2017ൽ പുറത്തിറങ്ങിയ ഒരു സംഗീത ച
വയലറ്റ് ജസോപ്പ് നമ്മെ പഠിപ്പിക്കുന്നത്..!
ഒന്നല്ല, മൂന്നു കപ്പലപകടങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരു ധീരവനിതയാണു വയലറ്റ് ജസോപ് (1887 - 1971). അർജന്റീനയിൽ കുടിയേ
തളരരുത്, ജപ്പാന്റെ വിജയകഥ കേൾക്കുക
നാമാരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രകൃതിദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടു കാലഘ
വിജയവഴികളിൽ സ്നേഹവും സേവനവും
രണ്ടു ഞാണിന്മേൽ കളിക്കാർ. അവരിലൊരാൾ ഗുരു. മറ്റേയാൾ ശിഷ്യൻ. ഗുരു ആരോഗ്യവാനായ കായികാഭ്യാസിയാണ്. ശിഷ്യനാകട്ടെ ഒരു കെല
അംഗീകരിക്കാം സ്വന്തം തെറ്റുകളെ
പ്രശസ്തരായ വ്യക്തികളെക്കുറിച്ച് അവരുടെ ചരിത്രത്തിൽ രസകരമായ പല സംഭവങ്ങളും നാം വായിക്കാറുണ്ട്. എന്നാൽ അവയൊക്കെ അ
"നമ്മുടെ മനുഷ്യത്വം എവിടെപ്പോയി?'
ചരിത്രത്തിൽ ഏറെ പ്രസിദ്ധിനേടിയിട്ടുള്ള ഒരു യുദ്ധമാണ് 1859 ജൂൺ 24-ന് ഇറ്റലിയിലെ സൊൾഫെറീനോയിൽ നടന്ന യുദ്ധം. ഈ യുദ്ധത
അംഗുലീമാലയുടെ പശ്ചാത്താപം
ബുദ്ധമതപാരന്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ കഥകളിലൊന്നാണ് അംഗുലീമാലയുടെ കഥ. ആയിരംപേരെ വധിച്ച് അവരുടെ വലതുകൈയു
കാണുക, കാഴ്ചയില്ലാത്തവരെ
പേരില്ലാത്ത ഒരു അന്ധൻ കൃഷിക്കാരന്റെ മകനായിട്ടാണ് അയാൾ ജനിച്ചത്. മകൻ അന്ധനാണെന്നറിഞ്ഞപ്പോൾ പെറ്റമ്മ പോലും മകനെ ഒ
Latest News
ഇ.ടി മുഹമ്മദ് ബഷീറിനെതിരായ പ്രമേയം: ഖേദം പ്രകടിപ്പിച്ച് യൂത്ത്കോൺഗ്രസ്
വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കരുതേ, പിടിവീഴും... മുന്നറിയിപ്പുമായി സിആർപിഎഫ്
പാക്കിസ്ഥാന് വേറെ പണിയില്ലെ? അഫ്ഗാനെ അറിയിക്കാതെ താലിബാനുമായി ചർച്ച
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
മെഹബൂബ സന്ദര്ശിക്കാനിരിക്കെ ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top