Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പറന്നുയരാം, ദൈവാശ്രയത്തിൽ
ഒരു പാർക്കിൽ പട്ടം പറപ്പിക്കൽ ഉത്സവം നടക്കുന്ന അവസരം. ഒരു വല്യപ്പച്ചന് തന്റെ കൊച്ചുമകനെ ആ ഉത്സവത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി. അവർ അവിടെ എത്തുന്പോൾ ആകാശം നിറയെ പല വർണങ്ങളിലും വലിപ്പത്തിലുമുള്ള പട്ടങ്ങൾ പാറിപ്പറക്കുന്നു. കൊച്ചുമകന് ആ കാഴ്ച വലിയ ഇഷ്ടമായി. അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.
അല്പം കഴിഞ്ഞപ്പോൾ അവനും പട്ടം പറപ്പിക്കാൻ വലിയ മോഹമായി. അവൻ അക്കാര്യം വല്യപ്പച്ചനോടു പറഞ്ഞു. അദ്ദേഹം ഉടനെ അവനെ കൂട്ടിക്കൊണ്ട് ഒരു ഷോപ്പിലേക്കു പോയി. അവിടെ അവനിഷ്ടപ്പെട്ട ഏറ്റവും നല്ല പട്ടം അവൻ തെരഞ്ഞെടുത്തു. വല്യപ്പച്ചൻ സന്തോഷപൂർവം അത് അവനു വാങ്ങിക്കൊടുത്തു.
പട്ടം പറപ്പിക്കുവാൻ അപ്പോൾ അവന് തിടുക്കമായി. വല്യപ്പച്ചൻ വീണ്ടും അവനെ പാർക്കിലേക്കു കൊണ്ടുപോയി. അവിടെ രണ്ടുപേരും കൂടി പട്ടം പറപ്പിക്കുവാൻ തുടങ്ങി. അല്പം ക്ലേശിച്ചതിനുശേഷമാണ് ആദ്യം അവർക്കു പട്ടം ഉയർത്താനായത്.
അപ്പോഴേക്കും കാറ്റു ശരിയായ ദിശയിൽ വീശുന്നുണ്ടായിരുന്നു. വല്യപ്പച്ചനും കൊച്ചുമകനും കൂടി പട്ടം സാവധാനം പറപ്പിക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവരുടെ പട്ടം കൂടുതൽ ഉയരത്തിലേക്കു പൊങ്ങുവാൻ തുടങ്ങി. അപ്പോൾ അവർ പട്ടത്തിന്റെ ചരട് അയച്ചു വിട്ടുകൊണ്ടിരുന്നു.
പട്ടം വീണ്ടും കൂടുതൽ ഉയരത്തിൽ പറക്കാൻ തുടങ്ങി. അപ്പോഴേക്കും ചരടിന്റെ നീളം തീർന്നിരുന്നു. പട്ടത്തിനു കൂടുതൽ ഉയരത്തിലേക്കു പോകുവാൻ സാധിക്കാതിരുന്നതുകൊണ്ടു കൊച്ചുമകനു വിഷമമായി. അവൻ ചുറ്റിലും നോക്കി. മറ്റുള്ളവരുടെ പട്ടങ്ങളും അവന്റെ പട്ടം പോലെ ആകാശത്തിൽ പാറിപ്പറക്കുകയായിരുന്നു. അവരുടെയെല്ലാവരുടെയും പട്ടത്തിന്റെ ചരടുകളുടെ അറ്റം അവരുടെ കൈകളിലായിരുന്നു. തന്മൂലം, അവയും കൂടുതൽ ഉയരത്തിലേക്കു പോകാനാവാതെ ഒരേ ഉയരത്തിൽത്തന്നെ പറക്കുകയായിരുന്നു.
അല്പനേരം ആലോചിച്ചതിനുശേഷം അവൻ ചോദിച്ചു: “വല്യപ്പച്ചാ, നമ്മൾ ചരടിൽ പിടിച്ചിരുന്നതു കൊണ്ടല്ലേ നമ്മുടെ പട്ടം കൂടുതൽ ഉയരത്തിലേക്കു പോവാത്തത്? നമ്മൾ ചരടു വിടുകയാണെങ്കിൽ അതു വീണ്ടും മുകളിലേക്കു പോകില്ലേ?” അപ്പോൾ വല്യപ്പച്ചൻ പറഞ്ഞു: “ നാം ചരടിന്റെ പിടിവിട്ടാൽ പട്ടം അതിവേഗം താഴോട്ടു പോരൂം.”
വല്യപ്പച്ചൻ പറഞ്ഞതു കേട്ടിട്ടു കൊച്ചുമകന് അത്ര ബോധ്യം വന്നില്ല. അവൻ പറഞ്ഞു: “ചരടു നമുക്കൊന്നു വിട്ടുനോക്കാം. അപ്പോൾ എന്തു സംഭവിക്കുമെന്നു കാണാമല്ലോ.” അപ്പോൾ പട്ടത്തിന്റെ ചരടിലുള്ള പിടിവിട്ടുകൊള്ളുവാൻ അദ്ദേഹം അനുവദിച്ചു.
അവൻ പെട്ടെന്നു പട്ടത്തിന്റെ ചരടിലുള്ള പിടിവിട്ടു. അപ്പോൾ കാറ്റിന്റെ ഗതി അനുസരിച്ചു പട്ടം അങ്ങോട്ടുമിങ്ങോട്ടും പറന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതു താഴോട്ടു വീണു. പക്ഷേ, അതു ചെന്നു വീണതാകട്ടെ ഒരു മരത്തിന്റെ മുകളിലും.
അപ്പോൾ കൊച്ചുമകനു വലിയ സങ്കടമായി. അവൻ ചോദിച്ചു: “കാറ്റുണ്ടായിട്ടും എന്തുകൊണ്ടാണു പട്ടം താഴേക്കു വീണത്? അതു മുകളിലേക്കു പറന്നു പോകേണ്ടതായിരുന്നില്ല?” ഉടനെ വല്യപ്പച്ചൻ പറഞ്ഞു: “കാറ്റു കൊണ്ടു മാത്രം. ഒരു പട്ടത്തിനു പറന്നു പൊങ്ങാനാവില്ല. ശരിയായ ദിശയിൽ ചരടുകൊണ്ട് അതിനെ നിയന്ത്രിക്കുവാൻ ആരെങ്കിലും വേണം. അല്ലെങ്കിൽ അതു താഴെപോരുകതന്നെ ചെയ്യും.”
മനുഷ്യന്റെ കാര്യവും ഏതാണ്ട് ഇതുപോലെയല്ലേ? ആരുടെയെങ്കിലും സഹായമില്ലാതെ നമുക്കു വളർന്നു വലുതാകാനാവുമോ? ചുരുങ്ങിയപക്ഷം നമ്മുടെ വളർച്ചയുടെ കാലഘട്ടത്തിലെങ്കിലും നമുക്കു ശരിയായ നിയന്ത്രണം ആവശ്യമല്ലേ?. അല്ലെങ്കിൽ ചരടുപൊട്ടിയ പട്ടം പോലെ നാം ജീവിതത്തിൽ പന്താടപ്പെടുകയും നാശത്തിൽ നിപതിക്കുകയും ചെയ്യില്ലേ?
നാം വളർന്നു വലുതാകുന്പോഴും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നതല്ലേ വാസ്തവം? ആരെത്രെ വലുതായാലും നമുക്കു തനിയെ നിൽക്കുവാൻ സാധിക്കുമോ? നമ്മുടെ ജീവിതത്തിലെ സകല രംഗങ്ങളിലും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടെന്നതു നമുക്കു മറക്കാനാവുമോ?
എന്നാൽ ചിലരെങ്കിലും തങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്ന ചരടുകൾ പൊട്ടിച്ചു സ്വന്തം വഴിക്കു പോകുന്നതു നാം കാണാറില്ലേ? എന്നാൽ അവർ ആരെങ്കിലും ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതു നാം കാണാറുണ്ടോ? അവരിൽ ഭൂരിഭാഗവും ജീവിതത്തിൽ പരാജയപ്പെടുന്നതായിട്ടല്ലേ നാം കണ്ടിട്ടുള്ളത്?
ചിലപ്പോൾ ജീവിതത്തിൽ വൻവിജയങ്ങൾ നേടിയെടുത്തുകഴിയുന്പോൾ പിന്നെ ആരുടെയും സഹായം ആവശ്യമില്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ, അവർക്കും മുന്നോട്ടുള്ള പാതയിൽ അവരെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്ന ചരട് ആവശ്യമാണെന്നതാണു യാഥാർഥ്യം.
നമ്മുടെ ജീവിതമാകുന്ന പട്ടം ഉയർന്നു പറക്കണമെങ്കിൽ മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്ന ചരട് നമുക്ക് ആവശ്യമാണ്. എന്നാൽ, അതിലേറെ നമുക്ക് ആവശ്യമായിരിക്കുന്നത് ദൈവവ ുമായി നമ്മെ ബന്ധിപ്പിക്കുന്ന ചരടാണ്. എന്നുമാത്രമല്ല, ആ ചരടിന്റെ നിയന്ത്രണം നാം ദൈവത്തിന്റെ കൈകളിൽ നൽകുകയും വേണം.
നമ്മുടെ ജീവിതമാകുന്ന പട്ടം പറപ്പിക്കുവാൻ ദൈവത്തെ നാം അനുവദിക്കുകയാണെങ്കിൽ നാം ഉയർന്നു പറക്കുക തന്നെ ചെയ്യും. അതുകൊണ്ട് നമ്മുടെ ജീവിതമാകുന്ന പട്ടം നിയന്ത്രിക്കുന്ന ചരട് ദൈവത്തിന്റെ കൈയിൽത്തന്നെയിരിക്കുവാൻ നമുക്ക് അനുവദിക്കാം. നാം അത് ഒരിക്കലും പൊട്ടിച്ചുകളയരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ

പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top