ഭൂമിയിൽ സ്വർഗം പണിയുന്നവർ
ദീ​ർ​ഘ​കാ​ലം ത​ന്‍റെ ജോ​ലി ഏ​റ്റ​വും വി​ശ്വ​സ്ത​ത​യോടെ ചെ​യ്തി​രു​ന്ന ഒ​രു കൊ​ല്ല​ൻ. ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഏ​ക ഇ​രു​ന്പു പ​ണി​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു ദി​വ​സം ഈ ​കൊ​ല്ല​ന് ഒരു ​ദ​ർ​ശ​ന​മു​ണ്ടാ​യി. മ​ര​ണ​ത്തി​ന്‍റെ മാ​ലാ​ഖ​യു​ടേ​താ​യി​രു​ന്നു ആ ​ദ​ർ​ശ​നം. ആ ​ദ​ർ​ശ​ന​ത്തി​ൽ മാ​ലാ​ഖ പ​റ​ഞ്ഞു, ദൈ​വ​മാ​ണ് എ​ന്നെ അ​യ​ച്ചി​രി​ക്കു​ന്ന​ത്. നീ ​സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലേ​ക്കു വ​രു​വാ​ൻ സ​മ​യ​മാ​യി.
അ​പ്പോ​ൾ കൊ​ല്ല​ൻ പ​റ​ഞ്ഞു, എ​ന്‍റെ അ​ധ്വാ​ന​വും ക​ഷ്ട​പ്പാ​ടും ക​ണ്ടു ദൈ​വം എ​ന്നെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലേ​ക്കു വി​ളി​ക്കു​ന്ന​തി​ൽ എ​നി​ക്കു സ​ന്തോ​ഷ​മു​ണ്ട്.

എ​ന്നാ​ൽ എ​നി​ക്ക് അ​ൽ​പം കൂ​ടി സ​മ​യം വേ​ണം. അ​പ്പോ​ൾ മാ​ലാ​ഖ ചോ​ദി​ച്ചു, എ​ന്തി​നാ​ണു കൂ​ടു​ത​ൽ സ​മ​യം? സ്വ​ർ​ഗ​ത്തി​ലേ​ക്കു വ​രു​ന്ന​തു മാ​റ്റി​വ​യ്ക്കു​വാ​ൻ മാ​ത്രം അ​ത്ര പ്ര​ധാ​ന​പ്പെ​ട്ട​താ​യി എ​ന്തു കാ​ര്യമാ​ണു​ള്ള​ത്.? ഉ​ട​നെ കൊ​ല്ല​ൻ പ​റ​ഞ്ഞു, എ​ന്നോ​ടു ദേ​ഷ്യം തോ​ന്ന​രു​തേ വ​യ​ലു​ക​ളി​ൽ വി​ത്തു വി​ത​യ്ക്കു​വാ​നു​ള്ള ക​ല​പ്പ​ക​ൾ ന​ന്നാ​ക്കി കൊ​ടു​ക്കു​വാ​നു​ണ്ട്. അ​തു​പോ​ലെ ഉ​ഴ​വു​കാ​രു​ടെ കാ​ള​ക​ൾ​ക്ക് ലാ​ട​വും അ​ടി​ക്ക​ണം. സ്വ​ർ​ഗ​ത്തി​ലേ​ക്ക് വി​ള​ിച്ച​തി​ന് എ​നി​ക്കു ന​ന്ദി​യി​ല്ലെ​ന്നു തോ​ന്ന​രു​ത്. അ​വ​രു​ടെ ആ​വ​ശ്യം ഒ​ന്നു ചെ​യ്തു കൊ​ടു​ത്തി​ട്ട് വ​രു​വാ​ൻ എ​ന്നെ അ​നു​വ​ദി​ക്ക​ണം. അ​പ്പോ​ൾ ഒ​രു പു​ഞ്ചി​രി​യോ​ടെ മാ​ലാ​ഖ അ​തി​ന് അ​നു​വാ​ദം ന​ൽ​കി. മാ​ലാ​ഖ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ല്ല​ൻ ത​ന്‍റെ ജോ​ലി തു​ട​ർ​ന്നു. കു​റെ ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​ല്ല​ന്‍റെ ആ ​ജോ​ലി പൂ​ർ​ത്തി​യാ​യി. അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു വീ​ണ്ടും മാ​ലാ​ഖ​യു​ടെ ദ​ർ​ശ​ന​മു​ണ്ടാ​യി.

ദ​ർ​ശ​ന​ത്തി​ൽ മാ​ലാ​ഖ പ​റ​ഞ്ഞു, ജോ​ലി​യെ​ല്ലാം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി എ​ന്നു കാ​ണു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​നി എ​ന്‍റെ കൂ​ടെ സ്വ​ർ​ഗ​ത്തി​ലേ​ക്കു പോ​രാ​ൻ പാ​ടി​ല്ലേ? അ​പ്പോ​ൾ അ​ൽ​പം വൈ​മ​ന​സ്യ​ത്തോ​ടെ കൊ​ല്ല​ൻ പറ​ഞ്ഞു, പോ​രാ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​യ​ൽ​ക്കാ​ര​ൻ സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​ണ്. തന്മൂ​ലം അ​യാ​ളു​ടെ വ​യ​ലി​ലെ പ​ണി ന​ട​ക്കു​ന്നി​ല്ല. അ​യാ​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ങ്കി​ൽ ആ​രു​മി​ല്ല​താ​നും അ​തു​കൊ​ണ്ട് എ​നി​ക്ക​ൽ​പം കൂ​ടി സ​മ​യം വേ​ണം. കൊ​ല്ല​ൻ ചോ​ദി​ച്ച​തു​പോ​ലെ മാ​ലാ​ഖ വീ​ണ്ടും കു​റെ​ക്കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. ഉ​ട​നെ കൊ​ല്ല​ൻ മാ​ലാ​ഖ​യ്ക്കു നൂ​റു​വ​ട്ടം ന​ന്ദി പ​റ​ഞ്ഞു. എ​ന്നി​ട്ട് അ​തി​വേ​ഗം ത​ന്‍റെ അ​യ​ൽ​ക്കാ​ര​നെ സ​ഹാ​യി​ക്കു​ന്ന ജോ​ലി​യി​ൽ വ്യാ​പൃ​ത​നാ​യി.

ആ ​ജോലി തീ​ർ​ന്ന​പ്പോ​ൾ മാ​ലാ​ഖ വീ​ണ്ടും കൊ​ല്ല​ന് ഒ​രു ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു പ​റ​ഞ്ഞു, ഭൂ​മി​യി​ലു​ള്ള നി​ങ്ങ​ളു​ടെ സ​മ​യം തീ​ർ​ന്നു. ഇ​നി നി​ങ്ങ​ളു​ടെ വാ​സം സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും. ഉ​ട​നെ കൊല്ലൻ പ​റ​ഞ്ഞു, വീ​ണ്ടും സാ​വ​കാ​ശം ചോ​ദി​ക്കു​ന്ന​തു കൊ​ണ്ട് എ​ന്നെ ശി​ക്ഷി​ക്ക​രു​തേ. അ​ങ്ങ് ക​ണ്ടി​ല്ലേ എ​ന്‍റെ ഒ​ര​യ​ൽ​ക്കാ​ര​ന്‍റെ വീ​ടി​നു തീ​പി​ടിച്ച​തു മൂ​ലം അ​യാ​ൾ​ക്ക് ആ ​വീ​ടു ന​ഷ്ട​പ്പെ​ട്ട​ത്. പു​തി​യൊ​രു വീ​ടു​പ​ണി​യാ​ൻ അ​യാ​ൾ​ക്ക് എ​ന്‍റെ സ​ഹാ​യ​വും വേ​ണം. അ​തു​കൊ​ണ്ട് എ​നി​ക്ക് വീ​ണ്ടും കു​റ​ച്ചു കൂ​ടി സ​മ​യം വേ​ണം. ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നു മാ​ലാ​ഖ നി​ർ​ബ​ന്ധം പി​ടി​ച്ചി​ല്ല. സ​ന്തോ​ഷപൂ​ർ​വം മാ​ലാ​ഖ കൂ​ടു​ത​ൽ സ​മ​യം അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി. അ​ങ്ങ​നെ ആ ​കൊ​ല്ല​ൻ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന ത​ന്‍റെ ജോ​ലി തു​ട​ർ​ന്നു.

വീ​ണ്ടും മാ​ലാ​ഖ കൊ​ല്ല​നെ സ​ന്ദ​ർ​ശി​ക്കു​വാ​നെ​ത്തി. ഒ​രു പ്രാ​വ​ശ്യ​മ​ല്ല നി​ര​വ​ധി പ്രാ​വശ്യം. എ​ന്നാ​ൽ അ​പ്പോ​ഴൊ​ക്കെ സ​ങ്ക​ട​മ​നു​ഭ​വി​ക്കു​ന്ന ഏ​തെ​ങ്കി​ലും അ​യ​ൽ​ക്കാ​ര​നെ സ​ഹാ​യി​ക്കേ​ണ്ട ആ​വ​ശ്യം ആ ​കൊ​ല്ല​നു​ണ്ടാ​യി​രു​ന്നു. തന്മൂ​ലം അ​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ചു, മാ​ലാ​ഖ അ​തി​നു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. വ​ർ​ഷ​ങ്ങ​ൾ അ​ങ്ങ​നെ പ​ല​തുക​ട​ന്നു പോ​യി. കൊ​ല്ല​നു പ്രാ​യ​വും വ​ള​രെ​യേ​റെ​യാ​യി. ഒ​രു ദി​വ​സം ക്ഷീ​ണി​ത​നാ​യ അദ്ദേ​ഹം ഇ​ങ്ങ​നെ പ്രാ​ർ​ഥി​ച്ചു. ദൈ​വ​മേ ഇ​നി അ​ങ്ങ​യു​ടെ മാ​ലാ​ഖ​യെ അ​യ​ച്ചാ​ൽ ഞാ​ൻ കൂ​ടെ​പ്പോ​രാ​ൻ ത​യാ​റാ​ണ്.

ഈ ​പ്രാ​ർ​ഥ​ന തീ​ർ​ന്ന നി​മി​ഷം മാ​ലാ​ഖ അ​ദ്ദേ​ഹ​ത്തി​നു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അപ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു:""സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലേ​ക്കു പോ​രു​വാ​ൻ ഞാ​നി​പ്പോ​ൾ റെ​ഡി​യാ​ണ്.'' ഉ​ട​നെ മാ​ലാ​ഖ ചോ​ദി​ച്ചു: ""ഈ ​ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം നി​ങ്ങ​ൾ എ​വി​ടെ​യാ​യി​​രു​ന്നു എ​ന്നാ​ണ് നിങ്ങ​ൾ വി​ചാ​രി​ക്കു​ന്ന​ത്?''ജാ​ക്ക് മ​ക്ആ​ർ​ഡി​ൽ എ​ന്ന ഗ്ര​ന്ഥ​കാ​ര​ൻ പ​റ​യു​ന്ന ഒ​രു ക​ഥ​യാ​ണി​ത്. എ​ന്താ​ണ് ഈ ​ക​ഥ​കൊ​ണ്ട് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്? ഈ ​ലോ​ക​ത്തി​ലെ ന​മ്മു​ടെ ജീ​വി​തം സ്വ​ർ​ഗ​ത്തി​ലെ ജീ​വി​ത​ത്തി​നു തു​ല്യ​മാ​ക്കാ​മെ​ന്നോ? തീ​ർ​ച്ച​യാ​യും. എ​ന്നാ​ൽ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലെ ജീ​വി​ത​ത്തി​നു സ​മാ​ന​മാ​യി നാം ​ജീ​വി​ക്ക​ണ​മെ​ന്നു മാ​ത്രം.

ഈ ​ക​ഥ​യി​ലെ ജീ​വി​തം ത​ന്‍റെ സു​ഖ​ത്തി​നും സ​ന്തോ​ഷ​ത്തി​നും വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹം ജീ​വി​ച്ച​തു മ​റ്റു​ള്ള​വ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ട്ട​താ​ക്കു​വാ​നാ​യി​രു​ന്നു. അ​വ​ർ​ക്കു സു​ഖ​വും സ​ന്തോ​ഷ​വും ന​ൽ​കു​വാ​നാ​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള ഒ​രു ജീ​വി​തം അ​ദ്ദേ​ഹം ന​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം അ​റി​യാ​തെ​ത​ന്നെ സ്വ​ർ​ഗ​തു​ല്യ​മാ​യ സ​ന്തോ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണു സ്വ​ർ​ഗ​ത്തി​ലേ​ക്കു പോ​കു​വാ​ൻ മാ​ലാ​ഖ ക്ഷ​ണി​ച്ച​പ്പോ​ഴും സ്വ​ർ​ഗീ​യ​സ​ന്തോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു നി​മി​ഷം പോ​ലും അ​ദ്ദേ​ഹം ചി​ന്തി​ക്കാ​തെ പോ​യ​ത്.

ഈ ​ഭൂ​മി​യി​ൽ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ സ്വ​ർ​ഗീ​യ സ​ന്തോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പ​ല​പ്പോ​ഴും ന​മ്മു​ടെ ചി​ന്ത. അ​തു​കൊ​ണ്ട​ല്ലേ ഭൂ​മി​യി​ലെ ന​മ്മു​ടെ ജീ​ലി​തം സ്വ​ർ​ഗ​തു​ല്യ​മാ​ക്കാ​ൻ നാം ​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു നാം ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വ​ഴി​ക​ൾ പ​ല​പ്പോ​ഴും ന​മു​ക്ക് തെ​റ്റി​പ്പോ​കു​ന്ന​തു​കൊ​ണ്ടു ന​മ്മു​ടെ ജീ​വി​തം സ്വ​ർ​ഗ​തു​ല്യ​മാ​ക്കാ​ൻ ന​മു​ക്കു ​സാ​ധി​ക്കു​ന്നി​ല്ല. അ​താ​യ​ത്, ന​മു​ക്കു സ്വ​ർ​ഗീ​യ സ​ന്തോ​ഷം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു സാ​രം.

മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ക​ഥ​യി​ലെ കൊ​ല്ല​ന് അ​ദ്ദേ​ഹം അ​ന്വേ​ഷി​ക്കാ​തെ ത​ന്നെ ഈ ​ലോ​ക​ജീ​വി​ത​കാ​ല​ത്തും സ്വ​ർ​ഗീ​യ​സു​ഖം ല​ഭി​ച്ചു. അ​തി​നു കാ​ര​ണ​മാ​യ​ത് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​ന​ത്തി​ന്‍റെ വ​ഴി​യും. ഈ ​വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്പോ​ഴാ​ണു ഭൂ​മി​യി​ലെ ന​മ്മു​ടെ ജീ​വി​തം സ്വ​ർ​ഗീ​യ​സ​ന്തോ​ഷ​ത്താ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​ത് ന​മു​ക്ക് മ​റ​ക്കാ​തി​രി​ക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ