കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും
കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും
ആനന്ദ്
പേ​ജ് 104, വി​ല: 110 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഇതിലുള്ളത്. അതിരുകളില്ലാത്ത ഒരു ലോകത്തെയും അതിരുകളില്ലാത്ത മനുഷ്യത്വത്തെയും ഭാവനയിൽ കണ്ടുകൊണ്ടാണ് ഇതെഴുതിയിട്ടുള്ളത്. ഫാസിസത്തിലേക്കുള്ള വഴികളെ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന ലേഖനങ്ങൾ.

ഇന്ത്യയുടെ ആത്മാവ്
കെ. ദാമോദരൻ
പേ​ജ് 260, വി​ല: 260 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ഭാരതീയ ദാർശനിക പാരന്പര്യത്തെ വൈരുധ്യാത്മക ഭൗതികശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന പുസ്തകം. ഇന്ത്യാ ചരിത്രം ആര്യന്മാരിലൂടെയല്ല ആരംഭിച്ചതെന്ന് ഗ്രന്ഥകാരൻ പറയുന്നു.

അർധനാരീശ്വര നാരി
ബിന്ദൂ ബാല
പേ​ജ് 304, വി​ല: 300 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ആണും പെണ്ണുമായി ഇരട്ടജീവിതം നയിക്കുന്ന ഭിന്നലിംഗക്കാരുടെ ഒറ്റപ്പെടലുകളും അതിജീവന ശ്രമങ്ങളുമൊക്കെ പ്രമേയമാക്കിയ അർധനാരീശ്വരനാരി ഉൾപ്പെടെ ഏഴു കഥകൾ. വായനാക്ഷമതയും ഭാവനയും സമന്വയിച്ചിരിക്കുന്നു.

വിക്രമാദിത്യന്‍റെ സിംഹാസനം
പി. സുമംഗല
പേ​ജ് 255, വി​ല: 250 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
തലമുറകളുടെ ഭാവനയെ ഉണർത്തിയ വിക്രമാദിത്യകഥകളുടെ രണ്ടാം പതിപ്പ്. ഏതു സങ്കീർണാവസ്ഥയിലും നീതിയെയും ധർമത്തെയും തിരിച്ചറിയാൻ സഹായിക്കുന്ന കഥകൾ. ജീവിതപ്രശ്നങ്ങളെ ബുദ്ധിപരമായി സമീപിച്ച് നന്മയെ സ്ഥാപിക്കുന്നു. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പിടിച്ചിരുത്തുന്ന രചന.

ഓർമയുടെ ഉത്ഭവം
എം.വി. നാരായണൻ
സംസ്കാര/ അവതരണ പഠനങ്ങൾ
പേ​ജ് 200, വി​ല: 200 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
കല, സാഹിത്യം, സംസ്കാരം, രാഷ്‌ട്രീയം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ഒന്പതു ലേഖനങ്ങൾ. 15 വർഷത്തിനിടെ വിവിധ ആനുകാലികങ്ങളിൽ എഴുതിയതാണിത്. പാരന്പര്യത്തെ ഓർത്ത് വർത്തമാനകാല യാഥാർഥ്യങ്ങളെ തിരയുകയാണ് ലേഖകൻ.

തെരഞ്ഞെടുത്ത കഥകൾ
സക്കറിയ
പേ​ജ് 340, വി​ല: 275 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
2003ലെ ഓടക്കുഴൽ അവാർഡ് നേടിയ പുസ്തകത്തിന്‍റെ മൂന്നാം പതിപ്പ്. വിവിധ പ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കണ്ട 38 കഥകളുണ്ട് ഇതിൽ. കണ്ണാടി കാണ്മോളവും, സലാം അമേരിക്ക, പത്രം, ഞാനുറങ്ങാൻ പോകുംമുന്പായ്, ഒരിടത്ത്, ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും, ജോസഫ് നല്ലവന്‍റെ കുറ്റസമ്മതം തുടങ്ങിയ ശ്രദ്ധേയ കഥകൾ ഈ സമാഹാരത്തിലുണ്ട്. സക്കറിയ തന്നെയാണ് തന്‍റെ കഥകളുടെ തെരഞ്ഞെടപ്പ് നടത്തിയിരിക്കുന്നത്. എം.പി. അപ്പന്‍റേതാണ് അവതാരിക.

തെരഞ്ഞെടുത്ത ബാലസാഹിത്യകഥകൾ
കെ.വി. രാമനാഥൻ
പേ​ജ് 271, വി​ല: 270 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
നന്മയെ വിജയമാക്കുന്ന കഥകളുടെ സമാഹാരം. മനുഷ്യനും പ്രകൃതിയും മൃഗങ്ങളുമൊക്കെ ഇതിലുണ്ട്. മനുഷ്യത്വവും ധർമവും അഹിംസയും ഊട്ടിയുറിപ്പിക്കുന്ന കഥകൾ.

വി ടി വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട്
പാലക്കീഴ് നാരായണൻ
പേ​ജ് 95, വി​ല: 100 രൂപ
എസ്പിസിഎസ്,
നാഷണൽ ബുക് സ്റ്റാൾ
വി.ടി. ഭട്ടതിരിപ്പാടിനെ നേരിട്ടു കണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ലേഖകന്‍റെ ഓർമകളും അനുബന്ധ ചിന്തകളും. ഒരു നോവൽ പോലെ വായിക്കാവുന്ന ലേഖനങ്ങളത്രയും മലയാള സാഹിത്യചരിത്രത്തിനും മുതൽക്കൂട്ടായിരി ക്കുന്നു. മേഴത്തൂരിൽ എം.ടി. വാസുദേവൻ നായർ നടത്തിയ പ്രഭാഷണം അവതാരികയായി ചേർത്തിരിക്കുന്നു.