ഓരാപ്രൊ നോബിസ്
ഓരാപ്രൊ നോബിസ്
പോഞ്ഞിക്കര റാഫി
ചിത്രീകരണം: ബോണി തോമസ്
പേ​ജ് 170, വി​ല: 150 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ചരിത്രവും പ്രണയവും സമ്മേളിക്കുന്ന നോവൽ. 1981-ൽ പ്രസിദ്ധീകരിച്ചതും കെഎൽസിഎ അവാർഡിന് അർഹമാ‍യതുമാണ്. 2002ൽ ഒന്നാം പതിപ്പായി ഇറക്കിയ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പാണിത്. എഴുത്തുകാരന്‍റെ വശ്യമായ ഭാഷയാൽ ഒരു കഥ വായനക്കാരനെ അദ്ഭുതപ്പെടുത്തുന്നത് എങ്ങനെയെന്ന റിയാൻ ഇതു വായിച്ചാൽ മതി.

വയലാറിന്‍റെ ചെറുകഥകൾ
പേ​ജ് 260, വി​ല: 260 രൂപ
സൈന്ധവ ബുക്സ്, കൊല്ലം
ഫോൺ: 9847949101
കവി വയലാർ രാമവർമയുടെ 12 കഥകൾ. ഉജ്വലവും വ്യത്യസ്തവുമായ ശൈലിയിലൂടെ പറയുന്ന കഥകൾ. വാക്കുകളുടെ സൗന്ദര്യം അനുഭവിച്ചറിയാം.

ചരിത്രം വ്യവഹാരം
കേരളവും ഭാരതവും
എം.ജി.എസ് നാരായണൻ
പേ​ജ് 320, വി​ല: 320 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ഗ്രന്ഥകാരന്‍റെ പ്രധാന ചരിത്രലേഖനങ്ങളുടെ സമാഹാരം. പ്രകൃതിയും മനുഷ്യനും കേരളത്തിൽ, കേരള ചരിത്രം എന്തിന്, എങ്ങനെ പഠിക്കണം?, നമ്മുടെ പുരാവസ്തുക്കൾ, പ്രാചീന ചരിത്ര പഠനങ്ങൾ തുടങ്ങിയ രചനകൾ അത്യന്തം വിജ്ഞാനപ്രദം.

ഭക്തിഭാരതം
ഡോ. പി.വി. കൃഷ്ണൻനായർ
പേ​ജ് 327, വി​ല: 350 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
യഥാർഥ ആത്മീയ പ്രസ്ഥാനത്തെ നയിച്ച ഇന്ത്യയിലെ മഹാകവികളെക്കുറിച്ചാണ് പുസ്തകം. വാല്മീകി, വേദവ്യാസൻ, കാളിദാസൻ, ശങ്കരാചാര്യസ്വാമികൾ, ജയദേവൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, കബീർദാസ്, തുളസീദാസ്, സൂർദാസ്, മീരാബായി തുടങ്ങിയവരെ പരിചയപ്പെടാം. ഡോ. എം. ലീലാവതിയുടേതാണ് അവതാരിക.

ജാലകങ്ങൾ ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ
എം.ജി.എസ്. നാരായണൻ
പേ​ജ് 524, വി​ല: 550 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ചരിത്രകാരനായ എംജിഎസിന്‍റെ ആത്മകഥ. സ്വന്തം കഥ മാത്രമല്ല, അക്കാലത്തെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്കാരിക പശ്ചാത്തലങ്ങളും ഇതിൽ വായിച്ചെടുക്കാം. ചരിത്രരചനപോലെയല്ല, ഒരു നോവൽപോലെ എഴുതിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ചരിത്രപഠനത്തിലേക്ക് തിരിയുന്നതിന്‍റെ കാരണങ്ങളും എഴുത്തുമൊക്കെ ഇതിലുണ്ട്. ഗ്രന്ഥകാരന്‍റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഫോട്ടോകളും ചേർത്തിട്ടുണ്ട്.

ഭാഷയും കുഞ്ഞും
പി. രാമൻ
പേ​ജ് 71, വി​ല: 70 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ജീവിതത്തിന്‍റെ ചിന്തകളെയും വൈകാരികതകളെയും തൊട്ടുണർത്തുന്ന കവിതകൾ. വ്യക്തിയും ബന്ധങ്ങളും പ്രകൃതിയുമൊക്കെ വിഷയങ്ങളായിട്ടുണ്ട്. ഭാഷയെ കവിതയ്ക്ക് അനുയോജ്യമാംവിധം ഉപയോഗിച്ചിരിക്കുന്നു.

പാട്ടും കാലവും
ഒരു ഉപഭൂഖണ്ഡത്തിന്‍റെ സംഗീതത്തിലൂടെയുള്ള യാത്രകൾ
എസ്. ഗോപാലകൃഷ്ണൻ
പേ​ജ് 307, വി​ല: 325 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
താൻ സംഗീതം പഠിച്ചവനോ പാടുന്നവനോ അല്ലെന്നു പറയുന്ന ലേഖകൻ ഏതൊരു സംഗീതപ്രേമിയെയും സംഗീതജ്ഞരെ പ്പോലും അതിശയിപ്പിക്കുന്ന സംഗീതബന്ധി യായ എഴുത്തു നടത്തിയിരിക്കുന്നു. പ്രശസ്ത സംഗീതജ്ഞരുടെ ജീവിതവും വിജയവും പ്രത്യേകതകളും ഒന്നാന്തരമായി വരച്ചുകാട്ടിയിരിക്കന്നു. പാട്ടിനെയും പാട്ടുകാരെയും സ്നേഹിക്കുന്ന ഏതൊരാൾക്കും റഫറൻസായി ഉപയോഗിക്കാം.

കാറ്റുപോലെ ചിലത്
പോൾ സെബാസ്റ്റ്യൻ
പേ​ജ് 151, വി​ല: 150 രൂപ
കറന്‍റ് ബുക്സ്, തൃശൂർ
ഒരു പ്രണയനോവൽ. ഡിജിറ്റൽ യുഗത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും വിജയങ്ങളും സംഘർഷങ്ങളുമൊക്കെ ഇതിലുണ്ട്. ലളിതമായ ഭാഷ.