വിജയത്തിലേക്കുള്ള പടവുകൾ
വിജയത്തിലേക്കുള്ള പടവുകൾ
വി.പി. അബൂബക്കർ
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
വിദ്യാർഥികൾക്കും യുവാക്കൾക്കും വിജയത്തിലേക്കു കുതിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക ലേഖനങ്ങൾ. പഠിക്കാനും ഓർമ നിലനിർത്താനും പരീക്ഷയ്ക്ക് ഒരുങ്ങാനുമുള്ള ലളിതമായ നിർദേശങ്ങളും ലേഖനങ്ങളുടെ അവസാനം ചേർത്തിട്ടുണ്ട്. കുട്ടികൾക്കു മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള അറിയിപ്പുകളുമുണ്ട്.

ആഴക്കടൽ ചുവന്നപ്പോൾ
പേ​ജ് 144, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ വരച്ചുകാട്ടുന്ന നോവൽ. കടലിന്‍റെ മക്കളുടെ കഥ മനുഷ്യന്‍റെ വേദനയുടെയും അതിജീവനത്തിന്‍റേതുകൂടിയാണ്.

രുദാലി
ദീപ ജയചന്ദ്രൻ
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ഉള്ളടക്കത്താലും ശൈലിയാലും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചെറു കവിതകൾ. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും എഴുത്തിന്‍റെ ശൈലിയിലും തനിമയുള്ളത് വായനക്കാരെ ആകർഷിക്കും. നാലപ്പാടം പത്മനാഭന്‍റേതാണ് അവതാരിക. മനു കാരയാടിന്‍റെ ആസ്വാദനക്കുറിപ്പ്.

ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ
എം. മുകുന്ദൻ
പേ​ജ് 136, വി​ല: 150 രൂപ
സൈന്ധവ ബുക്സ്, കൊല്ലം
ഫോൺ: 9847949101
കലയെ വേട്ടയാടുന്ന ഗുജറാത്ത് മുതൽ ഹരിദ്വാറിൽ മണി മുഴങ്ങുന്നു വരെ 36 ലേഖനങ്ങളുടെ സമാഹാരം. രാഷ്‌ട്രീയവും കലയും തന്‍റെതന്നെ നോവലുകളുടെ പിന്നാന്പുറവുമൊക്കെ വിശദീകരിക്കുന്ന ലേഖനങ്ങൾ. ഓരോന്നും വലിയ ജീവിത നിരീക്ഷണങ്ങളാണ് വായനക്കാർക്കു നല്കുന്നത്.

മൂന്നു കാലങ്ങൾ
നീണ്ടൂർ വിജയൻ
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
42 ചെറു കവിതകളുടെ സമാഹാരം. വ്യക്തിയും സമൂഹവും പ്രകൃതിയുമൊക്കെ പ്രമേയങ്ങളാകുന്നു. ലാളിത്യവും സൗന്ദര്യവും ഒന്നിച്ചിരിക്കുന്നു. പൂയപ്പിള്ളി തങ്കപ്പന്‍റേതാണ് അവതാരിക.

നിറങ്ങൾ വേണ്ടെന്നു പറഞ്ഞവർ
പി. രാമൻ
പേ​ജ് 63, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
സ്വന്തം ജീവിതം മറ്റുള്ളവർക്കു സമർപ്പിച്ച 10 പേരുടെ ജീവിതവും പ്രവൃത്തികളുമാണ് ഈ ലേഖനങ്ങളിലുള്ളത്. സായിറാം ഭട്ട്, സാധു ഇട്ടിയവിര, ജി.കെ. പിള്ള, സി.ജെ. തോമസ്, പാലാ തങ്കം, ആർ.കെ. ദാമോദരൻ, സ്വാമിനി ശിവാനന്ദൻ, ഉണ്ണി വൈദ്യൻ, ജേപ്പി വേളമാനൂർ, ഡോ. പുനലൂർ സോമരാജൻ എന്നിവരെയാണ് ഇതിൽ പരിചയപ്പെടുത്തുന്നത്. വായനക്കാരുടെ ജീവിതത്തെ സ്വാധീനിക്കാനാകുന്ന 10 ജീവിതങ്ങൾ.

ഓരാപ്രൊ നോബിസ്
പോഞ്ഞിക്കര റാഫി
ചിത്രീകരണം: ബോണി തോമസ്
പേ​ജ് 170, വി​ല: 150 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484 2390049, 2390060
ചരിത്രവും പ്രണയവും സമ്മേളിക്കുന്ന നോവൽ. 1981-ൽ പ്രസിദ്ധീകരിച്ചതും കെഎൽസിഎ അവാർഡിന് അർഹമാ‍യതുമാണ്. 2002ൽ ഒന്നാം പതിപ്പായി ഇറക്കിയ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പാണിത്. എഴുത്തുകാരന്‍റെ വശ്യമായ ഭാഷയാൽ ഒരു കഥ വായനക്കാരനെ അത്ഭുതപ്പെടുത്തുന്നത് എങ്ങനെയെന്ന റിയാൻ ഇതു വായിച്ചാൽ മതി.

നാലാം നാൾ
(ബൈബിൾ നാടകം)
എ.കെ. പുതുശ്ശേരി
പേ​ജ് 104, വി​ല: 100 രൂപ
വിൻകോ ബുക്സ്,പാലാ
യേശുവിനെയും ലാസറിനെയും മർത്തായെയും മറിയത്തെയും കഥാപാത്രങ്ങളാക്കിയുള്ള നാടകം. ശ്രീകുമാർ മുഖത്തലയുടേതാണ് അവതാരിക.