ചിരിക്കഥകൾ
ചിരിക്കഥകൾ
ഡോ. സഖറിയാസ് കരിയിലക്കുളം ഒ.സി.ഡി.
പേ​ജ് 175, വി​ല: 90 രൂപ
സെന്‍റ് തെരേസാസ് മൊണാസ്ട്രി, ബാനർജി റോഡ്, കൊച്ചി.
അത്യന്തം രസകരമായ നുറുങ്ങു സംഭവങ്ങളും കഥകളും കോർത്തിണക്കിയ പുസ്തകം. മിക്കതും പള്ളിയോടും വൈദികരോടും വിശ്വാസികളോടും ബന്ധപ്പെട്ടത്. ചിരിച്ചു മടുക്കുന്പോൾ ഇത്തിരി ചിന്തിക്കുകയുമാവാം.

ജലംപോലെ തെളിഞ്ഞ
നകുൽ വി.ജി.
പേ​ജ് 128, വി​ല: 110 രൂപ
സൈകതം ബുക്സ്, കോതമംഗലം.
ഫോണ്‌: 9539056858, 0485 2823800
എഴുത്തുകാരിയും അധ്യാപികയുമായ ഡോ. മ്യൂസ് മേരി ജോർജിന്‍റെ എഴുത്തും ജീവിതവും പങ്കുവയ്ക്കുന്ന പുസ്തകം. മ്യൂസ് മേരിയെ വായനക്കാരന്‍റെ ചാരെ ഇരുത്താൻ ലേഖകനു കഴിഞ്ഞിരിക്കുന്നു. ഉള്ളടക്കത്തിന്‍റെയും എഴുത്തിന്‍റെയും ലേ ഔട്ടിന്‍റെയും സൗന്ദര്യം ആദ്യാവസാനം അനുഭവിക്കാം. തെരഞ്ഞെടുത്ത 10 കവിതകളും ഇതിലുണ്ട്.

പ്രൂഫ് റീഡർ
രാകേഷ് നാഥ്
പേ​ജ് 175, വി​ല: 180 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, മതിലകം, തൃശൂർ.
ഫോൺ:9645593084
112 കവിതകളുടെ സമാഹാരം. ബിംബങ്ങളാൽ അണിയിച്ചൊരുക്കപ്പെട്ട കവിതകളാണ് ഇതിലുള്ളത്. വായിച്ചുകഴിയുന്പോഴും ബാക്കിയാകുന്ന ബിംബങ്ങൾ വായനക്കാരന്‍റെ മനസിൽ നിലനിൽക്കും. ഡോ. ജോർജ് സെബാസ്റ്റ്യന്‍റേതാണ് അവതാരിക.

സി.വി. ശ്രീരാമൻ
ചെറുകഥയും ചലച്ചിത്രവും
രാകേഷ് നാഥ്
പേ​ജ് 64, വി​ല: 80 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്. ഫോൺ:9645593084
സി.വി. ശ്രീരാമന്‍റെ ജീവിതവും കഥകളും ആ കഥകളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയും ഇതിലുണ്ട്. ആഴത്തിലുള്ള നിരീക്ഷമമാണ് ലേഖകന്‍റെ കരുത്ത്. ഫിലിമോഗ്രഫി, അവാർഡ് ലിസ്റ്റ്, ജീവിതരേഖ എന്നിവ അനുബന്ധമായി നല്കിയിട്ടുണ്ട്.