നൊന്പരത്തിപ്പൂവ്
നൊന്പരത്തിപ്പൂവ്

അലക്സാണ്ടർ മുട്ടത്തുപാടം
പേ​ജ് 104, വി​ല: 110 രൂപ
വിൻകോ ബുക്സ്

66 മലയാളം കവിതകളും ആറ് ഇംഗ്ലീഷ് കവിതകളുമാണ് ഉള്ളടക്കം. ഒരു പുരുഷായുസ് പകർന്നു നല്കിയ റിട്ട. അധ്യാപകനായ എഴുത്തുകാരന്‍റെ അറിവുകളും അനുഭവങ്ങളും ഓർമകളും കാച്ചിക്കുറുക്കിയെടുത്ത കവിതാസമാ ഹാരം. ഇതിൽ ദർശനമുണ്ട് പ്രതിഷേധമുണ്ട് വരും തലമുറകൾക്കാ യുള്ള ഉൾക്കാഴ്ചകളുണ്ട്.

പി.ജെ. ആന്‍റണി
മനുഷ്യനും കലാകാരനും


എൻ. ഗോവിന്ദൻകുട്ടി
പേ​ജ് 175, വി​ല: 240 രൂപ
ജി.കെ. റീഡേഴ്സ് മീഡിയ, കൊച്ചി.
ഫോൺ: 0484 2538203, 9495273791

പി.ജെ. ആന്‍റണി എന്ന നടനെക്കുറിച്ച്, പ്രതിഭയെക്കുറിച്ച്, വ്യക്തിയെക്കുറിച്ച് അടുത്തറിയാൻ ഈ ലേഖനങ്ങൾ സഹായിക്കും. നടനും സുഹൃത്തുമായ ലേഖകനിലൂടെ കേൾക്കുന്പോൾ വായനക്കാർക്ക് വേറിട്ട അനുഭവമായിരിക്കും.

വിഡോക്കിന്‍റെ രഹസ്യലോകങ്ങളും
അപസർപ്പക ലോകത്തെ അതികായരും


ഡോ. മുരളീകൃഷ്ണ
പേ​ജ് 228, വി​ല: 225 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484 2390049

ഭീകര കുറ്റവാളിയും പിന്നീട് കുറ്റാന്വേഷകനുമായി മാറിയ വിഡോക്കിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ മുഖ്യം. എഡ്ഗർ അലൻപോ, ചാൾസ് ഡിക്കൻസ്, ആർതർ കോനൻ ഡോയൽ തുടങ്ങിയവയെക്കുറിച്ചും എഴുതിയിരിക്കുന്നു. കുറ്റാന്വേഷണ കഥാരംഗത്തെ ഉന്നതന്മാരെ പരിചയപ്പെടാം.

മലയാണ്മയുടെ മഹാകവികൾ

ജോസ് ചന്ദനപ്പള്ളി
പേ​ജ് 100, വി​ല: 100 രൂപ
അനശ്വര ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751, 9605061810

മലയാളത്തിലെ മഹാകവികളെ ലളിതമായ ഭാഷയിൽ പരിചയപ്പെടാൻ സഹായിക്കുന്ന ലേഖനങ്ങൾ. എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നന്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരെ അടിത്തറിയാം.

പെൻഡുലം
അശോക് ഡിക്രൂസ്


പേജ്: 366 വില: 350
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484 2390049

2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ നോവൽ. എഴുത്തുകാരൻ അടുത്തിരുന്നു കഥ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നു തോന്നും വായനക്കാരന്. ചെറിയ വാക്കുകളിലും സംഭാഷണങ്ങളിലും കയറി തുഴഞ്ഞെത്തുന്നത് സാഹിത്യത്തിന്‍റെ മഹാനദിയിലേ ക്കുതന്നെ. പച്ചയായ ജീവിതം എഴുതുന്നതിന് ഉപയോഗിച്ചിരിക്കുന്ന മാസ്മരിക ഭാഷ അത്യന്തം വശ്യം.

ചോരനേരുള്ള പകർന്നാട്ടങ്ങൾ
പൗളി വത്സൻ ജീവിതം പറയുന്നു


കേട്ടെഴുത്ത്: ജോയ് പീറ്റർ
പേ​ജ് 151, വി​ല: 250 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484 2390049

അഭിനയ ശൈലികൊണ്ടും ശബ്ദംകൊണ്ടും കാണികളെ കൈയിലെടുത്ത പൗളിയുടെ ജീവിതം അതിലേറെ കൗതുകകരമാണ്. മലയാള നാടകത്തിന്‍റെ ചരിത്രത്തിലെ ഒരേടുകൂടിയാണ് ഇത്. കൊച്ചിയിലെ വൈപ്പിനാണ് പശ്ചാത്തലം. ഒരു നോവൽപോലെ വായിക്കാവുന്ന പുസ്തകം. ജോൺ പോളിന്‍റേതാണ് അവതാരിക.

കേരള നവോത്ഥാന ശില്പികൾ

ജോസ് ചന്ദനപ്പള്ളി
പേ​ജ് 255, വി​ല: 250 രൂപ
അനശ്വര ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751, 9605061810

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതി വ്യവസ്ഥിതിയുടെയും പിടിയിൽനിന്ന് കേരളത്തെ മോചിപ്പിക്കാൻ ശ്രമിച്ച 50 മഹാന്മാരുടെ ലഘു ജീവചരിത്രം. ചരിത്രവിദ്യാർഥികൾക്കു മാത്രമല്ല സാധാരണവായനക്കാർക്കും പ്രയോജനപ്രദം.

ദീപാർച്ചന

(കേരളസഭയും പോർച്ചുഗീസ് യുഗവും)
എൻ.ജെ. ജോസഫ് നെല്ക്കുന്നശ്ശേരി
പേ​ജ് 204, വി​ല: 180 രൂപ
അയിൻ പബ്ലിക്കേഷൻസ്, ആലുവ.
ഫോൺ: 0484 2603705

ഉദയംപേരൂർ സൂനഹദോസിനുശേഷം മലങ്കരസഭയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. നിരവധി പുസ്തങ്ങളും ദീപിക ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങളും റഫറൻസിനായി ഉപയോഗിച്ചിട്ടുണ്ട്.