ഇരട്ടകൾ
ആ​റു​വ​യ​സു​വ​രെ ഇ​ര​ട്ട​സ​ഹോ​ദ​ര​ന്മാ​രാ​യ ബി​ല്ലി ലി​യോ​ണും ബെ​ന്നി ലോ​യി​ഡും സാ​ധാ​ര​ണ​കു​ട്ടി​ക​ളെ​പ്പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ യാ​തൊ​രു പ്ര​ത്യേ​ക​ത​ക​ളും അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. 1946 ഡി​സം​ബ​ർ ഏ​ഴി​ന് അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച ബി​ല്ലി സ​ഹോ​ദ​ര​ൻ ബെ​ന്നി​യെ​ക്കാ​ൾ അ​ഞ്ചു​മി​നി​റ്റ് മു​ൻ​പാ​ണ് ജ​നി​ച്ച​ത്. 1978 ന​വം​ബ​ർ ഒ​ന്നി​ന് 32-‌ വ​യ​സി​ൽ ബി​ല്ലി​യു​ടെ ശ​രീ​ര​ഭാ​രം 337 കി​ലോ​ഗ്രാ​മും ബെ​ന്നി​യു​ടെ ശ​രീ​ര​ഭാ​രം 328-ഉം ​ആ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ഗു​സ്തി ചാ​ന്പ്യ​ന്മാ​ർ​ക്കു​പോ​ലും പ​ര​മാ​വ​ധി 349 കി​ലോ​ഗ്രാം ഭാ​ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​രു​വ​രും ക​ളി​ച്ച​തും ക​ഴി​ച്ച​തും കി​ട​ന്നു​റ​ങ്ങി​യ​തും സ്കൂ​ളി​ൽ പോ​യ​തും സ​ൺ​ഡേ​സ്കൂ​ളിൽ പ​ഠി​ച്ച​തു​മെ​ല്ലാം ഒ​രു​മി​ച്ചാ​യി​രു​ന്നു. രൂ​പ​വും ഭാ​വ​വു​മെ​ല്ലാം ഒ​രു​പോ​ലെ​ത​ന്നെ. മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും മാ​ത്ര​മേ ഇ​രു​വ​രെ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. അ​ധ്യാ​പ​ക​ർ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും​പോ​ലും അ​ക്കാ​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും അ​ബ​ദ്ധം പി​ണ​ഞ്ഞി​രു​ന്നു. ഒ​രേ​ത​ര​ത്തി​ലു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും കി​ട​ക്ക​യും ഹെ​യ​ർ​സ്റ്റൈ​ലും കൂ​ളിം​ഗ് ഗ്ലാ​സും മീ​ശ​യും താ​ടി​യും ത​ല​മു​ടി​യും ഇ​രു​വ​രു​ടെ​യും പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു. അ​സു​ഖം വ​രു​ന്ന​തും സു​ഖം പ്രാ​പി​ക്കു​ന്ന​തു​മെ​ല്ലാം ഒ​രേ​സ​മ​യ​ത്ത്. സു​ഖ​ദുഃ​ഖ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ൽ​പോ​ലും ഇ​രു​വ​രും സ​മാ​ന​ത പു​ല​ർ​ത്തി​യി​രു​ന്നു.

സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ബി​ല്ലി​യോ​ടും ബെ​ന്നി​യോ​ടും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും പ്രാ​ധാ​ന്യ​വും ക​ൽ​പി​ച്ചി​രു​ന്നു. ഒ​രാ​ൾ​ക്ക് ഇ​ഷ്‌‌​ട​മി​ല്ലാ​ത്ത കാ​ര്യം അ​പ​ര​ൻ ചെ​യ്തി​രു​ന്നി​ല്ല. ഇ​ര​ട്ട​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ​യാ​ണ് ജീ​വി​ത​പ​ങ്കാ​ളി​ക​ളാ​യി​പ്പോ​ലും തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​വ​ർ ജ​നി​ച്ചു​വ​ള​ർ​ന്ന സാ​ഹ​ച​ര്യ​വും ഇ​വ​രു​ടേ​തു​പോ​ലെ​യു​ള്ള​താ​യി​രു​ന്നു. കാ​ന​ഡ​യി​ലെ ഒ​ന്‍റോ​റി​യ​യി​ൽ ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തു​വ​ച്ച് ബി​ല്ലി മി​നി​ബൈ​ക്കി​ൽ​നി​ന്നു വീ​ഴു​ക​യും പിന്നീട് ഹൃ​ദ്രോ​ഗ​ബാ​ധ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്തു. 1979 ജ​നു​വ​രി 13-ന് 33- ​വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ബെ​ന്നി​യും അ​ന്പ​ത്ത​ഞ്ചാം വ​യ​സി​ൽ, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2001 മാ​ർ​ച്ച് 26-ന് ​ഹൃ​ദ്രോ​ഗം ബാ​ധി​ച്ച് അ​ന്ത​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.