മണൽക്കോട്ടയുടെ രാജാവ്
ബ്ര​സീ​ലി​ലെ റി​യോ​യി​ലു​ള്ള ബീ​ച്ചി​ൽ​ ചെ​ന്നാ​ൽ മ​ണ​ലി​ൽ തീ​ർ​ത്ത ഒ​രു കോ​ട്ട​യു​ടെ മാ​തൃ​ക കാ​ണാം. ഉ​യ​ർ​ന്ന മ​തി​ലു​ക​ളും കാ​വ​ൽ​പ്പു​ര​ക​ളും ചെ​റി​യ മാ​ളി​ക​ക​ളു​മൊ​ക്കെ​യു​ള്ള ഒ​രു കോ​ട്ട. ബ്ര​സീ​ലി​ന്‍റെ പ​താ​ക പാ​റി​പ്പ​റ​ക്കു​ന്ന ഈ ​മ​ണ​ൽ​ക്കോ​ട്ട​യ്ക്കു മു​ന്പി​ൽ ക​സേ​ര​യി​ട്ട് ത​ല​യി​ലൊ​രു കി​രീ​ട​വും​വ​ച്ച് ഒ​രു മ​നു​ഷ്യ​ൻ ഇ​രി​പ്പു​ണ്ട്. പേ​ര് മാ​ർ​ഷി​യോ മ​റ്റോ​ളി​യാ​സ്. ചെ​റു​തെ​ങ്കി​ലും മ​നോ​ഹ​ര​മാ​യ ആ ​മ​ണ​ൽ​ക്കോ​ട്ട​യു​ടെ ശി​ൽ​പ്പി​യാ​ണ് അ​ദ്ദേ​ഹം.

സ്വ​ന്ത​മാ​യി ഒ​രു കോ​ട്ട​യൊ​ക്കെ​യു​ള്ള​തു​കൊ​ണ്ട് രാ​ജാ​വ് എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടുകാർ വി​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ത​ല​യി​ൽ കി​രീ​ട​മൊ​ക്കെ വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി മാ​ർ​ഷി​യോ ഈ ​ക​ട​പ്പു​റ​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്. വീ​ടും വീ​ട്ടു​കാ​രു​മൊ​ന്നു​മി​ല്ലാ​ത്ത മാ​ർ​ഷി​യോ എ​ന്നും രാ​വി​ലെ എ​ഴു​ന്നേ​റ്റ് കോ​ട്ട​യി​ൽ ആ​വ​ശ്യ​മാ​യ മി​നു​ക്കു പ​ണി​ക​ളൊ​ക്കെ ന​ട​ത്തി ത​ന്‍റെ സിം​ഹാ​സ​ന​ത്തി​ൽ ഉ​പ​വി​ഷ്ട​നാ​കും. ബീ​ച്ച് കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ കോ​ട്ട​യു​ടെ ഭം​ഗി​ക​ണ്ട് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളാ​ണ് മാ​ർ​ഷി​യോ​യു​ടെ വ​രു​മാ​ന​മാ​ർ​ഗം.

​മ​ണ​ൽ​ക്കോ​ട്ട​യു​ടെ കേ​ടു​പാ​ടു​ക​ൾ പോ​ക്കി​യും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു​മൊ​ക്കെ അ​ദ്ദേ​ഹം പ​ക​ല​ന്തി​യോ​ളം ഈ ​ബീ​ച്ചി​ൽ ചെ​ല​വ​ഴി​ക്കും. രാ​ത്രി​യാ​യാ​ൽ ഒ​രു പായ് ​വി​രി​ച്ച് ഇ​തേ കോ​ട്ട​യു​ടെ മു​ന്പി​ൽ​ക്കി​ട​ന്നാ​ണ് ഉ​റ​ക്ക​വും.