ദിവ്യശിൽപങ്ങളുടെ കരവിരുതിൽ
ഇത് അ​ടി​മാ​ലിക്കാരൻ തേ​ക്ക​നാ​ൽ ജോ​സ്. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് പണിയെന്നു വേണമെ ങ്കിൽ പറയാം. എന്നുവച്ചാൽ ആരാധനാലയ ങ്ങളിൽ തിരുസ്വരൂപങ്ങളും ശില്പങ്ങളുമൊ ക്കെ ഒരുക്കുകയാണ് ഇദ്ദേഹം. നൂ​റു ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ൾ​ത്താ​ര രൂ​പ​ക​ല്പ​ന ചെ​യ്തു​ക​ഴി​ഞ്ഞു. നിരവധി ഗുരുമന്ദിരങ്ങളും തന്‍റെ ശില്പചാതുരിയിൽ അണിയിച്ചൊ രുക്കി.

തൊ​ടു​പു​ഴ മു​ട്ടം സി​ബി​ഗി​രി പ​ള്ളി​യി​ലെ അ​ൾ​ത്താ​ര നി​ർ​മാ​ണ​ത്തി​ലൂ​ടെ​ സെ​ഞ്ചു​റി തി​ക​ച്ചി​രി​ക്കു​ന്നു. ദൈ​വം മു​ത​ൽ മാ​ലാ​ഖ​മാ​രും വി​ശു​ദ്ധ​ൻ​മാ​രും വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ളി​യി​ൽ കൊ​ത്തി​യെ​ടു​ത്ത​​വ​യാ​ണ്. ഓ​രോ അ​ൾ​ത്താ​ര​യും ഓ​രോ ഡി​സൈ​നി​ൽ വി​രി​യു​ന്ന​വ. രൂ​പ​ങ്ങ​ളു​ടെ മു​ഖ​ത്തു വി​രി​യു​ന്ന ചൈ​ത​ന്യ​വും വി​ശു​ദ്ധി​യും തേ​ജ​സും ആ​രെ​യും ആ​ക​ർ​ഷി​ക്കും.​ആ​രും ഒ​രു നി​മി​ഷം ശി​ര​സ് ന​മി​ക്കു​ന്ന വി​ശു​ദ്ധ ശി​ല്പ​ങ്ങ​ൾ. ഇ​പ്പോ​ഴും ദേ​വാ​ല​യ​ങ്ങ​ൾ തോ​റും അ​ൾ​ത്താ​ര നി​ർ​മാ​ണ​വു​മാ​യി ജോ​സ് തി​ര​ക്കി​ലാ​ണ്.

ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് ജോസ്. അ​തു മാ​ത്ര​മോ, ഡി​സൈ​ന​ർ, നാ​ട​ക​ര​ചയി​താ​വ്, സം​വി​ധാ​യ​ക​ൻ, അ​ഭി​​നേ​താ​വ് എ​ന്നീ നി​ല​ക​ളി​ലും ശോ​ഭി​ക്കു​ന്നു. ഇ​ത്ര​യേ​റെ തി​ര​ക്കു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ലും മാ​ഷ് ദേ​വാ​ല​യ​ത്തി​ലാ​യി​രി​ക്കും, ശി​ല്പ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. എ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും സ​മ​യ​ത്തി​നു​ള്ളി​ൽ അ​ൾ​ത്താ​ര​യും രൂ​പ​ങ്ങ​ളും ത​യാ​റാ​ക്കും.

ക​ഞ്ഞി​ക്കു​ഴി തേ​ക്ക​നാ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ​യും റോ​സ​മ്മ​യു​ടെ​യും മ​ക​ൻ. അടിമാലി പൊ​ളി​ഞ്ഞ​പാ​ലത്താണ് താമസം. കു​ടും​ബ​വീ​ട് ക​ഞ്ഞി​ക്കു​ഴി​യി​ലാ​യി​രു​ന്നു. മൂ​ന്നു സ​ഹോ​ദ​ര​ൻ​മാ​ർ. പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി ഒൗ​ദ്യോ​ഗി​ക​തു​ട​ക്കം. തു​ട​ർ​ന്നു ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലും ഇ​പ്പോ​ൾ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീസ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലും ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്യു​ന്നു.

മ​ന​സി​ൽ ശി​ല്പ​ചി​ന്ത മാ​ത്രം

വൈ​കു​ന്നേ​രം വ​രെ സ്കൂ​ളി​ൽ അ​ധ്യാ​പ​നം. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം. രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന സ​മ​യം ആ​രെ​യും ശ്ര​ദ്ധി​ക്കാ​റി​ല്ല. വ​ർ​ത്ത​മാ​നം പ​റ​യാ​ൻ പോ​കാ​റി​ല്ല. അ​ൾ​ത്താ​ര ഒ​രു​ക്കു​ന്ന സ​മ​യ​ത്തു മ​റ്റു​ള്ള സാ​ന്നി​ധ്യം പോ​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​ത്യം.

കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നൂ​റു പ​ള്ളി​ക​ളി​ലെ അ​ൾ​ത്താ​ര​ക​ളും രൂ​പ​ങ്ങ​ളും ജോ​സ് രൂ​പ​ക​ല്പ​ന ചെ​യ്തു ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ പെ​രി​ങ്ങാ​ശേ​രി പ​ള്ളി​യു​ടെ അ​ൾ​ത്താ​ര ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.

പ​ഠ​നം

1981ൽ ​കോ​ട്ട​യ​ത്തെ കൊ​ട്ടാ​ര​ത്തി​ൽ​ ശ​ങ്കു​ണ്ണി സ്മാ​ര​ക സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ൽ നി​ന്നാ​ണ് ജോ​സ് ചി​ത്ര​ക​ല​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന സി.​സി. അ​ശോ​ക​ന്‍റെ പി​ന്തു​ണ​യാ​ണ് ജോ​സി​നെ മാ​റ്റിമ​റി​ച്ച​ത്. തു​ട​ർ​ന്നു വൈ​ക്കം ക്ഷേ​ത്ര​ക​ലാപീ​ഠ​ത്തി​ൽ നി​ന്ന് ക​ള​മെ​ഴു​ത്തി​ൽ പ്രാ​വീ​ണ്യം നേ​ടി. നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യു​ടെ​അ​ൾ​ത്താ​ര​യി​ൽ മാ​താ​വി​ന്‍റെ രൂ​പം ക​ള​മെ​ഴു​തി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​ള​മെ​ഴു​ത്ത് ക്രൈസ്തവ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ഞ്ച​വ​ർ​ണ​ങ്ങ​ളാ​ണ് ക​ള​മെ​ഴു​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മാ​ർ​ബി​ൾ പൊ​ടി​യും വൈ​റ്റ് സി​മ​ന്‍റും ക​ന്പി​യു​മു​പ​യോ​ഗി​ച്ചാ​ണ് ശി​ല്പ നി​ർ​മാ​ണം. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ അ​നാ​ട്ട​മി അ​നു​സ​രി​ച്ചാ​ണ് ശി​ല്പ​ത്തി​ന്‍റെ ആ​കാ​രം നി​ശ്ച​യി​ക്കു​ന്ന​ത്. ആ​ദ്യം നി​ശ്ചി​ത​മാ​യ ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കും. ശി​ര​സി​ന്‍റെ നീ​ള​ത്തി​ന്‍റെ ഏ​ഴ​ര ഇ​ര​ട്ടി​യാ​ണ് ശി​ര​സു​മു​ത​ൽ പാ​ദം വ​രെ​യു​ള്ള നീ​ളം. മു​ട്ടു​വ​രെ അ​ഞ്ച​ര ഇ​ര​ട്ടി​യും പൊ​ക്കി​ൾ വ​രെ ശി​ര​സി​ന്‍റെ മൂ​ന്നി​ര​ട്ടി​യും ഉ​യ​ര​ത്തി​ലാ​ണ് ഓ​രോ പ്ര​തി​മ​യും തീ​ർ​ക്കു​ക.​ഇ​ങ്ങ​നെ നി​ശ്ചി​ത​മാ​യ ക​ണ​ക്കു​ക​ളി​ൽ​നി​ന്ന് ശി​ൽ​പ​നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ക്കം. മാ​ർ​ബി​ൾ​പ്പൊ​ടി​യും വൈ​റ്റ് സി​മ​ന്‍റും ചേ​ർ​ത്ത മി​ശ്രി​തം കൊ​ണ്ടു ശി​ൽ​പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​രൂ​പം നി​ർ​മി​ക്കും. പി​ന്നീ​ട് പ്ര​തി​മ​യു​ടെ ക​ണ്ണും മു​ഖ​വും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളും അ​ല​ങ്കാ​ര​ങ്ങ​ളും കി​രീ​ട​ങ്ങ​ളു​മെ​ല്ലാം ഉ​ളി കൊ​ണ്ടു രാ​കി​മി​നു​ക്കിയെ​ടു​ക്കും. ശി​ൽ​പ​നി​ർ​മാ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ നി​യ​മ​ങ്ങ​ൾ ഒ​ന്നാ​കു​ന്പോ​ഴും ഓ​രോ ശി​ൽ​പ​ത്തിലും ജീ​വ​ൻ തു​ടി​ക്കു​ന്നു.​

താ​ൻ നി​ർ​മി​ച്ച എ​ല്ലാ ശി​ല്പ​ങ്ങ​ൾ​ക്കും ദൈ​വ​ത്തി​ന്‍റെ കൈ​യൊപ്പ് പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ജോ​സ് വി​ശ്വ​സി​ക്കു​ന്നു. ജോ​സി​ന്‍റെ ശി​ൽ​പ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി ഒ​രി​ക്ക​ൽ നേ​രി​ട്ടു കാ​ണാ​നെ​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സ​ത്യ​ൻ സ​ഹാ​യി​യാ​യി ഇ​പ്പോ​ഴും കൂ​ടെ​യു​ണ്ട്. ജോ​സി​ന്‍റെ ക​ലാ​വാ​സ​ന​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് സ​ഹാ​ധ്യാ​പ​ക​നാ​യി​രു​ന്ന ക​മ​ലാ​സ​ന​ൻ. ഇ​ടു​ക്കി ബി​ഷ​പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സ​ഹോ​ദ​ര​നും ഇ​പ്പോ​ൾ അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യു​ടെ വി​കാ​രി​യു​മാ​യ ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ പി​ന്തു​ണ​യാ​ണ് തന്‍റെ മു​ന്നേ​റ്റ​ത്തി​നു കാ​ര​ണമെന്ന് ഇദ്ദേഹം പറയുന്നു.

ശി​ല്പ​ചാ​രു​ത

മ​രി​യാ​പു​രം പ​ള​ളി​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു ആ​ദ്യ​മാ​യി അ​ൾ​ത്താ​ര ഡി​സൈെ​ൻ വ​ര​ച്ചു കൊ​ടു​ത്ത​ത്. ക​മലാ​സ​ന​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ചു​രു​ളി ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ ഡി​സൈ​ൻ വ​ര​യ്ക്കു​കയും അ​തു​വ​രെ മ​ന​സി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന ശി​ല്പ​കലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു​വ​ഴി ചു​രു​ളി മ​ന്ദി​ര​ത്തി​ലേ​ക്ക് ആ​ദ്യ​ശി​ല്പ​മാ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു ശി​ല്പം നി​ർ​മി​ച്ചു.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രൂ​ശി​ത​രൂ​പം(46​അ​ടി) എ​ഴു​കും​വ​യ​ലി​ൽ നി​ർ​മി​ച്ചു. എ​ത്ര കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നും ക്രി​സ്തു​വി​നെ കാ​ണാ​ൻ ക​ഴി​യും. കു​രി​ശി​ന്‍റെ വ​ഴി​ക​ളി​ൽ ഏ​റ്റ​വും അ​വ​സാ​ന സ്ഥ​ലം. നെ​യ്യാ​റ്റി​ൻ​ക​ര കു​ന്ന​ത്തു​കാ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ത്യ​ൻ, ഗി​രീ​ഷ്, നി​ഷാ​ദ്, സാ​ജ​ൻ, അ​ന്പി​ളി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​ൾ​ത്താ​ര നി​ർ​മാ​ണ​ത്തി​ലും മ​റ്റും സ​ഹാ​യി​ക​ളാ​യി കൂ​ടെ​യു​ണ്ട്,

ഭാ​ര്യ ആ​ൻ​സി ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് മാ​ങ്കു​ളം ബ്രാ​ഞ്ച് ജീ​വ​ന​ക്കാ​രി. മ​ക്ക​ൾ ആ​ൽ​ബി​ൻ, അ​ഞ്ജ​ന എ​ന്നി​വ​രും പി​ന്തു​ണ​യു​മാ​യി ജോ​സി​ന്‍റെ ചാ​രേ​യു​ണ്ട്.

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം

ഫോ​ട്ടോ: ബി​ബി​ൻ സേ​വ്യ​ർ