ന​ല്ല ക​ഞ്ചാ​വ് മൊ​ത്ത​വി​ല​യ്ക്ക് എ​വി​ടെ കി​ട്ടും? പോ​ലീ​സാ​ണു ചോ​ദി​ക്കു​ന്ന​ത് !
ന​ല്ല ക​ഞ്ചാ​വ് മൊ​ത്ത​വി​ല​യ്ക്ക് എ​വി​ടെ കി​ട്ടും?. സം​ശ​യി​ക്ക​ണ്ട, ചോ​ദ്യം ഗോ​ഹ​ട്ടി പോ​ലീ​സി​ന്‍റെ​യാ​ണ്. ജ​ന​പ്രി​യ​മാ​യ ക​ഞ്ചാ​വ് വി​ൽ​പ​ന കേ​ന്ദ്രം ഏ​താ​ണ് എ​ന്നാ​ണു ഗോ​ഹ​ട്ടി പോ​ലീ​സ് ട്വി​റ്റ​റി​ൽ ചോ​ദി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്ന് ഉ​പ​ഭോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗോ​ഹ​ട്ടി പോ​ലീ​സ് ട്വി​റ്റ​റി​ൽ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്ന​ത്. ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ ക​ബി​ർ സിം​ഗ് എ​ന്ന ബോ​ളി​വു​ഡ് സി​നി​മ​യി​ലെ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണു പോ​ലീ​സ് കു​റി​ച്ച് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ആ​സാം പോ​ലീ​സും സ​മാ​ന​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം ആ​രു​ടേ​താ​ണെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് അ​ന്നു പോ​ലീ​സ് ട്വി​റ്റ​റി​ലൂ​ടെ ര​സ​ക​ര​മാ​യി ന​ട​ത്തി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.