എത്യോ​പ്യ​ക്കാ​ര​ന്‍റെ വയറ്റിൽ നിന്ന്​ 122 ഇരുമ്പാണികൾ പുറത്തെടുത്തു
Tuesday, October 23, 2018 9:52 AM IST
മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​മാ​യി എത്യോ​പ്യ​ക്കാ​ര​ൻ വി​ഴു​ങ്ങി​യ​ 122 ഇ​രു​മ്പാ​ണി​ക​ളും മൊ​ട്ടു​സൂ​ചി​ക​ളും ചി​ല്ലു​ക​ഷ​ണ​ങ്ങ​ളും സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്‌​ത്ര​ക്രി​യ​ക്കൊ​ടു​വി​ൽ‌ പു​റ​ത്തെ​ടു​ത്തു. അ​ഡി​സ് അ​ബാ​ബ​യി​ലെ സെന്‍റ് പീ​റ്റേ​ഴ്സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു 33 വ​യ​സ്സു​ള്ള യു​വാ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ നടത്തിയത്.

രോ​ഗം ബാ​ധി​ച്ച വ്യ​ക്തി പ​ല സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും ആ​ണി​ക​ള്‍ വി​ഴു​ങ്ങി​യ​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം വ​യ​റ്റി​ൽ ക​ണ്ടു. മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു മു​റി​വേ​ൽ​പ്പി​ക്കാ​തി​രു​ന്ന​ത് അ​ത്ഭു​ത​ക​ര​മെ​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.