പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടിയാടി 243 പേ​ർ; വീ​ഡി​യോ വൈ​റ​ൽ
Wednesday, October 25, 2017 2:11 AM IST
പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ നി​ര​യാ​യി നി​ന്ന 245 പേ​ർ പു​ഴ​യി​ലേ​ക്ക് ചാ​ടി ഉൗ​ഞ്ഞാ​ലി​നു സ​മ​മാ​യി ആ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൗ​തു​ക​മാ​കു​ന്നു. അ​ൽ​പ്പം ഭ​യം തോ​ന്നു​മെ​ങ്കി​ലും ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത് ബ്ര​സീ​ലി​ലെ ഹോ​ർ​ത്തോ​ലാ​ൻ​ഡി​യ എ​ന്ന സ്ഥ​ല​ത്താ​ണ്. ഒ​രു പു​ഴ​യ്ക്ക് കു​റു​കെ 30 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ സ്ത്രീ​ക​ളും പു​രു​ഷന്മാ​രു​മാ​യി 254 പേ​ർ നി​ര​യാ​യി നി​ൽ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. അ​ൽ​പ്പ​നി​മി​ഷ​ത്തി​നു ശേ​ഷം ഇ​വ​ർ താ​ഴേ​ക്ക് ചാ​ടു​കയും ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച നൈ​ലോ​ണ്‍ ക​യ​റി​ൽ തൂ​ങ്ങി​യാ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നു മു​ന്പ് 2016ൽ ​ഇ​തേ സ്ഥ​ല​ത്തു വെ​ച്ച് 149 പേ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്നും ചാ​ടി റിക്കാർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ 243 പേ​രു​ടെ ഈ ​പ​രി​ശ്ര​മ​ത്തെക്കുറിച്ച് ഗി​ന്ന​സ് അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.