കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത പാ​ലം മു​റി​ച്ചു ക​ട​ക്കു​വാ​ൻ യു​വാ​ക്ക​ൾ ചെ​യ്ത​ത്...
Wednesday, November 14, 2018 12:08 PM IST
വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ക​ട​ന്നു പോ​കു​വാ​ൻ അ​നു​വാ​ദ​മു​ള്ള റോ​ഡ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ വാ​ഹ​നം കൈ​വ​ശ​മി​ല്ലാതി​രു​ന്ന നാ​ല് യു​വാ​ക്ക​ൾ ചെ​യ്ത പ്ര​വൃ​ത്തി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യെ ഒ​ന്ന​ട​ങ്കം ചി​രി​പ്പി​ക്കു​ന്ന​ത്. റ​ഷ്യ​യി​ലെ വ്ളാ​വോ​സ്റ്റോ​ക്കി​ലെ സോ​ളോ​ടോ​യ് പാ​ല​ത്തി​ലാ​ണ് ഏ​റെ ചി​രി​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഒ​രു രൂ​പം നി​ർ​മി​ച്ച ഈ ​നാ​ലു പേ​രും അ​ത് ശ​രീ​ര​ത്ത് വ​ച്ച് ന​ട​ന്ന് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട റോ​ഡി​ന്‍റെ ഗാ​ർ​ഡ് എ​ത്തി ഇ​വ​രെ നാ​ലു പേ​രെ​യും റോ​ഡി​ൽ നി​ന്നും മാ​റ്റി.

ഗോ​ൾ​ഡ​ൻ ബ്രി​ഡ്ജ് എ​ന്ന പേ​രി​ലു​മ​റി​യ​പ്പെ​ടു​ന്ന ഈ ​പാ​ല​ത്തി​ൽ കൂ​ടി കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള പ്ര​വേ​ശ​നം 2015 മു​ത​ൽ നി​രോ​ധി​ച്ച​താ​ണ്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.