ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ ഒ​റാം​ഗൂ​ട്ടാ​ൻ വിടപറഞ്ഞു
Thursday, May 30, 2019 2:55 PM IST
ഇ​ന്ത്യ​യി​ൽ ജീ​വി​ച്ചി​രു​ന്ന അ​വ​സാ​ന​ത്തെ ഒ​റാം​ഗൂ​ട്ടാ​ൻ ച​ത്തു. ഒ​ഡീ​ഷ​യി​ലെ ന​ന്ദ​ൻ​കാ​ന​ൻ മൃ​ഗ​ശാ​ല​യി​ലാ​ണ് 41 വ​യ​സു​ള്ള ഒ​റാം​ഗൂ​ട്ടാ​ൻ ച​ത്ത​ത്. പ്രാ​യം കാ​ര​ണ​മു​ള്ള രോ​ഗ​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണം. ബി​ന്നി എ​ന്നാ​ണ് ഈ ​ഒ​റാം​ഗൂ​ട്ടാ​ന്‍റെ പേ​ര്.

2003ൽ 25 ​വ​യ​സു​ള്ള​പ്പോ​ൾ പൂ​ന​യി​ലെ രാ​ജീ​വ് ഗാ​ന്ധി മൃ​ഗ​ശാ​ല​യി​ൽ നി​ന്നാ​ണ് ബി​ന്നി​യെ ഒ​ഡീ​ഷ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ദ​ഹ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ തൊ​ണ്ട​യി​ലെ പ​ഴു​പ്പും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കാ​ൻ കാ​ര​ണ​മാ​യി.

പൂ​ന​യി​ൽ വ​ന്ന​തി​നു ശേ​ഷം ഇ​ത്രെ​യും കാ​ലം ബി​ന്നി ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ബ്രി​ട്ട​ൻ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്രെ​യും കാ​ലം ചി​കി​ത്സ ന​ട​ത്തി​യ​ത്. ബി​ന്നി​ക്ക് കൂ​ട്ടാ​യി ആ​ണ്‍ ഒ​റാം​ഗൂ​ട്ട​നെ ഇ​വി​ടെ എ​ത്തി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.