പ്രായത്തിലല്ല പ്രണയത്തിലാണ് കാര്യം..! 41 കാ​രിക്ക് വരൻ 21കാ​രൻ; വിവാഹ വീ​ഡി​യോ കാ​ണാം
41 കാ​രി​യാ​യ അ​മേ​രി​ക്ക​ൻ യു​വ​തി​യെ 21കാ​ര​നാ​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി വി​വാ​ഹം ചെ​യ്തു. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ലു​ള്ള സി​യാ​ൽ​കോ​ട്ടി​ലെ റാ​യ്പൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ബി. ​കോം വി​ദ്യാ​ർ​ഥി​യാ​ണ് വ​ര​നാ​യ കാ​ഷി​ഫ് അ​ലി. ഡ്രൈ​വ​റും നാ​യ പ​രി​ശീ​ല​ക​യു​മാ​ണ് വ​ധു മ​രി​യ ഹെ​ലെ​നാ അ​ബ്രാം​സ്.

10 മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​ത്തി​ലാ​യ ഇ​വ​രു​ടെ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്കു വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷം ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

സി​യാ​ൽ​കോ​ട്ടി​ലെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്തി​യ ചെ​റി​യ ച​ട​ങ്ങി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം ത​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ലാ​ണോ അ​മേ​രി​ക്ക​യി​ലാ​ണോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​രി​യ പ​റ​ഞ്ഞു. മ​രി​യ മു​സ്‌ലീം മ​തം സ്വീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.