ക​രി​മ്പി​ൻ മാ​ലി​ന്യം ക​ത്തി​ച്ചു; അ​ഞ്ച് പു​ലി​ക്കുഞ്ഞു​ങ്ങ​ൾ വെ​ന്തുമ​രി​ച്ചു
Thursday, April 4, 2019 1:23 PM IST
ക​ർ​ഷ​ക​ർ മാ​ലി​ന്യം ക​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് പു​ലി​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ലെ അ​വ​സാ​രി ഗ്രാ​മ​ത്തി​ൽ ക​ർ​ഷ​ക​ർ ക​രി​മ്പി​ന്‍റെ അ​വ​ശി​ഷ്ടം ക​ത്തി​ച്ച​പ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ൽ പു​ലി​കു​ഞ്ഞു​ങ്ങ​ൾ അകപ്പെട്ടത്.

ഉ​ണ​ങ്ങി​യ ക​രി​മ്പി​ൻമാ​ലി​ന്യ​ത്തി​നു​ള്ളി​ൽ പു​ലി​ക്കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടെ​ന്ന​റി​യാ​തെ അ​ബ​ദ്ധ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ മാ​ലി​ന്യം ക​ത്തി​ച്ച​ത്. മാ​ലി​ന്യ​ത്തി​ന​ക​ത്ത് പാ​മ്പി​നെ ക​ണ്ട​തു​കൊ​ണ്ടാ​ണ് തീ​യി​ട്ട​തെ​ന്ന് ഒ​രു ക​ർ​ഷ​ക​ൻ പ​റ​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൂ​ന്ന് ആ​ഴ്ചക​ൾ മാ​ത്രം പ്രാ​യ​മു​ള്ള പു​ലി​ക്കുഞ്ഞു​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.