അങ്ങനെ ആറുവയസുകാരൻ ആദം അമീർ പൈലറ്റായി; ഇത്തിഹാദ് എയർവേയ്സിന് നന്ദി.!
വലുതാകുമ്പോൾ ഒരു നല്ല പൈലറ്റാകണമെന്നായിരുന്നു ആറുവയസുകാരനായ ആദം മുഹമ്മദ് അമീറിന്‍റെ വലിയ ആഗ്രഹം. പക്ഷേ, കോക്പിറ്റിലെത്താൻ വലുതാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നില്ല ആദമിന്. പൈ​ല​റ്റാ​കു​ക എ​ന്ന സ്വ​പ്നം ആറാംവയസിൽ തന്നെ സാ​ക്ഷാ​ത്ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ​ജി​പ്ത്യ​ൻ-​മൊ​റോ​ക്കോ വം​ശ​ജ​നാ​യ ആ​ദം. അതിന് നിമിത്തമായതാകട്ടെ യുഎഇയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സും.

ഈ ​മാ​സം ആ​ദ്യം ഇത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ മൊ​റോ​ക്കോ​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളോ​ട് എമർജൻസി ലാൻഡിംഗിനെക്കുറിച്ച് ആദം വിശദീകരിക്കുന്ന വീഡിയോ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇതാണ് പയ്യന്‍റെ തലവര മാറ്റിയത്. വീഡിയോ കണ്ട് ഇത്തി​ഹാ​ദ് അ​ധി​കൃ​ത​ർ ഒ​രു ദി​വ​സ​ത്തേ​ക്ക് പൈ​ല​റ്റാ​കാ​ൻ ആ​ദമിനെ ട്രെ​യി​നിം​ഗ് അക്കാദമിയിലേക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

പൈ​ല​റ്റി​ന്‍റെ യൂ​ണി​ഫോം അ​ണി​ഞ്ഞെ​ത്തി​യ ആദമിനെ ഇത്തിഹാദ് പൈ​ല​റ്റു​മാ​രും കാബിൻ ​ക്രൂ അം​ഗ​ങ്ങ​ളും നേ​രി​ട്ടെ​ത്തി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ട്രെയിനിംഗ് അക്കാദമിയിൽ ആ​ദ​മിനാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യാ​ത്രാ വി​മാ​ന​മാ​യ എ​യ​ർബസ് എ380 ​വി​മാ​ന​ത്തി​ന്‍റെ സിമു​ലേ​റ്റാ​ണ് ന​ൽ​കി​യ​ത്. പൈ​ല​റ്റാ​കാ​ൻ പ​രി​ശീ​ലി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​താ​ണ് സിമു​ലേ​റ്റ​റു​ക​ൾ. ആ​കാ​ശ​ത്തു പ​റ​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​തേ അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​തി​നു​ള്ളി​ലും ല​ഭി​ക്കു​ക.ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ആ​ദം ഇ​തി​നു​ള്ളി​ൽ ചി​ല​വ​ഴിച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇത്തിഹാദ് അ​ധി​കൃ​ത​ർ ത​ന്നെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽ​കി​യ ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​തെ​ന്നാണ് ആ​ദം പ​റ​ഞ്ഞത്. അ​ടി​യ​ന്തര സ​മ​യ​ങ്ങ​ളി​ൽ എ​ങ്ങ​നെ​യാ​ണ് വി​മാ​നം നി​ല​ത്തി​റ​ക്കു​ക, ഈ ​സ​മ​യ​ത്ത് എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് എ​ന്നെ​ല്ലാം ആ​ദം മ​ന​സി​ലാ​ക്കി​.

ഒ​രു പൈ​ല​റ്റാ​ക​ണം എ​ന്ന അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​മാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ​രം ആ​ദ​മി​നു ന​ൽ​കാ​ൻ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് ഇത്തിഹാദ് അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം. ലോകം മുഴുവൻ വിമാനം പറത്തണമെന്നാണ് ആദമിന്‍റെ അടങ്ങാത്ത ആഗ്രഹം. പൈലറ്റാകാനുള്ള പരിശ്രമങ്ങൾ ഇപ്പോൾത്തന്നെ ആരംഭിച്ചുകഴിഞ്ഞു ഈ കൊച്ചുമിടുക്കൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...