നിർത്താതെ 221 തവണ കാ​ൽ​പ്പ​ന്ത് കാ​ലി​ലി​ട്ട് അ​മ്മാ​ന​മാ​ടി ഏ​ഴു​വ​യ​സു​കാ​ര​ൻ
Friday, January 18, 2019 3:49 PM IST
തു​ട​ർ​ച്ച​യാ​യി 221 പ്രാ​വ​ശ്യം ഫു​ട്ബോ​ൾ പ​ന്ത് കാ​ലി​ൽ ത​ട്ടി​ക്ക​ളി​ച്ച പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഒ​രു ബാ​ല​നാ​ണ് വാ​ർ​ത്ത​ക​ളി​ൽ താ​രം. വെ​റും ഏ​ഴ് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഈ ​കു​ട്ടി​യു​ടെ പ്ര​ക​ട​നം പ്ര​ഫ​ഷ​ണ​ൽ ക​ളി​ക്കാ​രെ വെ​ല്ലും വി​ധ​മാ​ണെ​ന്ന് യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല.

ബ​ലു​ചി​സ്ഥാ​നി​ലെ ഡു​ക്കി ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ഈ ​കു​ട്ടി​യു​ടെ പേ​ര് എ​സ്സാ ഉ​ൾ​ഹ്ഖാ​ൻ മെ​ലാ​സാ​യ് എ​ന്നാ​ണ്. ഏ​ക​ദേ​ശം ര​ണ്ടു മി​നി​ട്ടി​ല​ധി​കം മാ​ത്രം സ​മ​യ​മെ​ടു​ത്താ​ണ് ഈ ​ബാ​ല​ൻ കാ​ലി​ൽ പ​ന്തി​ട്ട് ത​ട്ടി​ക്ക​ളി​ച്ച​ത്.

എ​സ്സാ​യു​ടെ അ​മ്മാ​വ​നാ​യ ന​സ​ർ കു​ശാ​ൽ ഖാ​നാ​ണ് ഈ ​മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.