മരിച്ചെന്ന് കരുതിയ 95കാരൻ സംസ്ക്കാരത്തിന് തൊട്ടുമുമ്പ് എഴുന്നേറ്റു
Tuesday, November 13, 2018 11:17 AM IST
മ​ര​ണ​മ​ട​ഞ്ഞ 95 വ​യ​സു​കാ​ര​ൻ ശ​വ​സം​സ്ക്കാ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ക​ണ്ണു തു​റ​ന്നു. രാ​ജ​സ്ഥാ​നി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ബു​ദ്ധ് റാം ​എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്.

ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് നെ​ഞ്ചി​ന് വേ​ദ​ന​യെ​ടു​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന് അ​ൽ​പ്പ സ​മ​യ​ത്തി​നു​ള്ളി​ൽ ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഡോ​ക്ട​ർ ഇ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നും അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​സം​സ്ക്കാ​ര​ത്തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ളി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ബു​ദ്ധ് റാം ​ക​ണ്ണ് തു​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ഞെ​ട്ടി​ത്തെ​രി​ച്ചു​പോ​യ ബ​ന്ധു​ക്ക​ൾ അ​ൽ​പ്പം പ​രി​ഭ്രാ​ന്തി​യി​ലാ​യെ​ങ്കി​ലും മ​ന​സാ​ന്നി​ധ്യം വീ​ണ്ടെ​ടു​ത്ത് ഇ​ദ്ദേ​ഹ​ത്തെ വീ​ടി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു പോ​യി ക​ട്ടി​ലി​ൽ കി​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ചോ​ദി​ച്ച​പ്പോ​ൾ നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഞാ​ൻ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബു​ദ്ധ് റാം ​മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​ൽ​പ്പം അ​മ്പ​ര​പ്പ് ഇ​പ്പോ​ഴു​മു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളി​ൽ നി​ന്നും അ​ക​ന്നു​വെ​ന്ന് ക​രു​തി​യ​യാ​ൾ തി​രി​കെ​യെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ബു​ദ്ധ് റാ​മി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.