യുട്യൂബിൽ നിന്നുള്ള വരുമാനം; ഏ​ഴു വ​യ​സു​കാ​ര​ൻ ഒ​ന്നാ​മ​ത്
Wednesday, December 5, 2018 10:39 AM IST
യു​വാ​ക്ക​ൾ​ക്ക് ഇ​ന്നൊ​രു വ​രു​മാ​ന​മാ​ർ​ഗ​മാ​ണ് വീ​ഡി​യോ ബ്ലോ​ഗിം​ഗ്. യു​ട്യൂ​ബ് അ​തി​നൊ​രു പ്ലാ​റ്റ്ഫോ​മാ​യി നി​ൽ​ക്കു​ന്പോ​ൾ മ​റ്റൊ​രു ജോ​ലി​യും ചെ​യ്യാ​തെ വ​ലി​യ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ചെ​യ്യേ​ണ്ട​ത് ഒ​ന്നു​മാ​ത്രം ന​ല്ല വീ​ഡി​യോ​ക​ൾ അപ്‌ലോഡ് ചെ​യ്യു​ക.

ഇ​ത്ത​ര​ത്തി​ൽ യു​ട്യൂ​ബി​ൽ​നി​ന്ന് ന​ല്ലൊ​രു തു​ക വ​രു​മാ​നം നേ​ടു​ന്ന നി​ര​വ​ധി​പ്പേ​ർ ലോ​ക​ത്തെ​ന്പാ​ടു​മു​ണ്ട്. അ​ടു​ത്തി​ടെ ഫോ​ബ്സ് പു​റ​ത്തു​വി​ട്ട വ​ലി​യ വ​രു​മാ​നം നേ​ടു​ന്ന യു​ട്യൂ​ബ് താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഏ​ഴു വ​യ​സു​കാ​ര​നാ​ണ് ഒ​ന്നാ​മ​ത്; അ​മേ​രി​ക്ക​ക്കാ​ര​നാ​യ റ​യാ​ൻ.

ക​ളി​പ്പാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് റ​യാ​ന്‍റെ ചാ​ന​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഫോ​ബ്സ് മാ​ഗ​സി​ൻ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2018ൽ ​റ​യാ​ന് യു​ട്യൂ​ബി​ൽ​നി​ന്നു ല​ഭി​ച്ച വ​രു​മാ​നം 2.22 കോ​ടി ഡോ​ള​റാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന റ​യാ​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ 96 ശ​ത​മാ​ന​വും ചാ​ന​ലി​ൽ ഓ​രോ വീ​ഡി​യോ​യ്ക്കു മു​ന്പി​ലും വ​രു​ന്ന പ​ര​സ്യ​ത്തി​ൽ​നി​ന്നാ​ണ്. ശേ​ഷി​ക്കു​ന്ന​വ സ്പോ​ണ്‍സ​ർ​ ചെ​യ്ത പോ​സ്റ്റു​ക​ളി​ൽ​നി​ന്നും. ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വീ​ഡി​യോ ക​ണ്ട​ത് 93,46,02,459 പേ​രാ​ണ്.

യു​ട്യൂ​ബി​ലെ ക​ളി​പ്പാ​ട്ട റി​വ്യൂ​ക​ൾ മു​ട​ങ്ങാ​തെ കാ​ണു​ക​യാ​യി​രു​ന്നു മു​ന്പ് റ​യാ​ന്‍റെ ഇ​ഷ്ട വി​നോ​ദം. അ​വി​ടെ​നി​ന്നാ​ണ് ത​നി​ക്കും ഇ​ത്ത​ര​ത്തി​ൽ ചെ​യ്താ​ലെ​ന്തെ​ന്ന് റ​യാ​നു തോ​ന്നി​യ​ത്. അ​മ്മ​യാ​ണ് ചാ​ന​ൽ ത​യാ​റാ​ക്കി ന​ല്കി​യ​ത്. 2016ൽ ​അ​ടു​ത്തു​ള്ള ക​ട​യി​ൽ​നി​ന്ന് ക​ളി​പ്പാ​ട്ടം വാ​ങ്ങി റി​വ്യു ചെ​യ്ത് തു​ട​ങ്ങി​യ​തി​ൽ​നി​ന്ന് ഇ​ന്ന് ലോ​കം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​യി വ​ള​രാ​ൻ റ​യാ​നു ക​ഴി​ഞ്ഞു.

യു​ട്യൂ​ബി​ലെ താ​രം മാ​ത്ര​മ​ല്ല റ​യാ​ൻ, റ​യാ​ൻ​സ് വേ​ൾ​ഡ് എ​ന്ന ബ്രാ​ൻ​ഡ്കൂ​ടി സ്വ​ന്ത​മാ​യു​ണ്ട്. ക​ളി​പ്പാ​ട്ട ബ്രാ​ൻ​ഡ് ആ​യ റ​യാ​ൻ​സ് വേ​ൾ​ഡ് വാ​ൾ​മാ​ർ​ട്ടി​ലൂ​ടെ​യാ​ണ് ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 2017ൽ ​ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഡാ​നി​യേ​ൽ മി​ഡി​ൽ​ട​ണ്‍ 2018ൽ ​മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കാ​യി​കാ​വ​ലോ​ക​ന​മാ​ണ് ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.