പ്ര​ള​യ​കാ​ല സ​ഞ്ചാ​രം; വൈ​റ​ലാ​യി ആ​ളു​ക​ളു​മാ​യി വെ​ള്ള​ത്തി​ലൂ​ടെ പോ​കു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം
Wednesday, September 7, 2022 11:07 AM IST
സ​മീ​പ​കാ​ല​ത്തെ മ​ഴ തെ​ക്കേ ഇ​ന്ത്യ​യി​ല്‍ മി​ക്ക​യി​ട​ത്തും പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​ത് നാം ​വാ​ര്‍​ത്ത​ക​ളി​ല്‍ കാ​ണാ​റു​ണ്ട​ല്ലൊ. ഇ​തി​നി​ട​യി​ല്‍ ചെ​റി​യ കു​ട്ടി​ക​ള​ട​ക്കം പ​ല​രും പ്ര​ള​യം നി​മി​ത്തം അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ​ത് സ​മൂ​ഹ​ത്തെ ആ​കെ ദുഃ​ഖി​പ്പി​ച്ചു.

എ​ന്നാ​ല്‍ മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര​യു​ടെ ഉ​ട​മ ആ​ന​ന്ദ് മ​ഹീ​ന്ദ്ര ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച ഒ​രു പ്ര​ള​യ​ക്കാ​ഴ്ച പ്ര​ത്യാ​ശ ന​ല്‍​കു​ന്ന ഒ​ന്നാ​ണ്. മ​ഴ സാ​ര​മാ​യി ബാ​ധി​ച്ച ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍ വെ​ള്ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് കാ​ണാം. റോ​ഡി​ലാ​കെ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ല്‍ സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള സ​ഞ്ചാ​രം അ​സാ​ധ്യ​മാ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ക്തമാ​ണ്.

മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തിന്‍റെ കൈ​ക​ളി​ലും കു​റ​ച്ചാ​ളു​ക​ള്‍ ക​യ​റി നി​ന്നാ​ണീ യാ​ത്ര. ഏ​താ​യാ​ലും മ​റ്റ​പ​ക​ട​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ അ​വ​ര്‍ വെ​ള്ളം ക​ട​ക്കു​ന്ന​താ​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഗോ​വി​ന്ദ് കു​മാ​ര്‍ എ​ന്ന​യാ​ള്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ന​ന്ദ് മ​ഹീ​ന്ദ്ര റീ​ട്വീ​റ്റ് ചെ​യ്ത​തോടെ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. നി​ര​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.