പി​ന്നി​ലേ​ക്ക് എ​ടു​ത്ത കാ​ർ ഇ​ടി​ച്ചു; ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് യു​വ​തിയുടെ മ​ർ​ദനം
പി​ന്നി​ലേ​ക്ക് എ​ടു​ത്ത കാ​ർ മറ്റൊരു കാറിൽ ഇ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ യു​വ​തി ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി​യാ​യ 25 വ​യ​സു​കാ​രി ശീ​ത​ൾ ശ​ർ​മ​യാ​ണ് യു​വാ​വി​നെ മ​ർ​ദ്ദി​ച്ച​ത്.

ച​ണ്ഡീ​ഗ​ഡി​ലെ ട്രി​ബ്യൂ​ണ്‍ ചൗ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി കാ​ർ പി​ന്നി​ലേ​ക്ക് വേ​ഗ​ത​യി​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ സ​മീ​പം പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.സമീപമുണ്ടായിരുന്ന കാറിന്‍റെ ഉടമ ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമായി.

ആ​ക്ര​മാ​സ​ക്ത​യാ​യ യു​വ​തി കാ​റി​ലി​രു​ന്ന ഇ​രു​മ്പ് വ​ടി കൊ​ണ്ട് യു​വാ​വി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തന്‍റെ കാ​റി​ന്‍റെ ചി​ല്ല് ഈ ​യു​വാ​വ് ത​ക​ർ​ത്തെ​ന്ന് യു​വ​തി ആ​രോ​പി​ക്കു​ന്നു. വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.