സ്നേഹസ്പർശമായ് അമ്മമാരുടെ നൃത്തം: "അബാൻഡൻഡ് കിഡ്സ്, ഇറ്റ്സ് ഫോർ യു’
Monday, May 11, 2020 2:40 PM IST
ലോ​ക്ക്ഡൗ​ണി​ൽ സ്നേ​ഹ​വും ക​രു​ത​ലും ന​ല്കി ന​മ്മ​ളെ സ്നേ​ഹി​ക്കു​ന്ന അ​മ്മ​മാ​രോ​ടൊ​പ്പം മാതൃദിനം ​ആ​ഘോ​ഷി​ക്കാ​ൻ എ​ട്ട് അ​മ്മ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്താ​വി​ഷ്കാ​രം Abandoned kids it’s for you യുട്യൂ​ബി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ഓ​മ​ന​ത്തി​ങ്ക​ൾ കി​ടാ​വോ എ​ന്നു തു​ട​ങ്ങു​ന്ന ഇ​ര​യി​മ്മ​ൻ ത​ന്പി​യു​ടെ പ്ര​സി​ദ്ധ​മാ​യ താ​രാ​ട്ടുപാ​ട്ടി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് അ​ർ​ച്ച​ന, മീ​ര, അ​ഞ്ജ​ലി, ആ​ര​തി, ദീ​പ്തി, രേ​ണു, ഐ​ശ്വ​ര്യ, വി​ഷ്ണു​ജ എ​ന്നി​വ​ർ നൃ​ത്ത-​ദൃ​ശ്യാ​വി​ഷ്കാ​രം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന ഇ​വ​ർ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് ഈ ​ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്.

ഈ ​പ്ര​മേ​യം അ​ർ​ച്ച​ന മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ൾ അ​തി​നു ചേ​രു​ന്ന ഈ​ണ​വു​മാ​യി ആ​ര​തി എ​ത്തി. തു​ട​ർ​ന്നു രേ​ണു എ​ഴു​തി​യ വ​രി​ക​ളി​ലൂ​ടെ നൃ​ത്താ​വി​ഷ്കാ​രം ആ​രം​ഭി​ക്കു​ന്നു. മ​റ്റു സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ഞ്ജ​ലി​യും മീ​ര​യും വി​ഷ്ണു​ജ​യും ത​യാ​റാ​യ​തോ​ടെ ഒ​രു ദൃ​ശ്യ​രൂ​പ​ത്തി​ലേ​ക്ക് ആ​ശ​യം വി​ക​സി​ച്ചു.

നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് അ​ർ​ച്ച​ന​യാ​ണ്. പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത​ത് ദീ​പ്തി​യും ഐ​ശ്വര്യ​യു​മാ​ണ്. അ​മ്മ​യെ​ക്കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​വ​രും ഈ ​കൂ​ട്ടാ​യ്മ​യി​ൽ ഉ​ണ്ട് എ​ന്ന​താ​ണ് ‘സാ​ഗ‌്നി​ക’ എ​ന്നു പേ​രിട്ടി​രി​ക്കു​ന്ന നൃ​ത്ത കൂ​ട്ടാ​യ്മ​യു​ടെ പ്ര​ത്യേ​ക​ത. സാഗ്‌നിക ഗ്രൂപ്പിന്‍റെ ആദ്യ സംരംഭമായ "Abandoned kids it’s for you' വിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഗു​രു​ക്ക​ന്മാ​രാ​യ ആ​ർ​എ​ൽ​വി പ്ര​ദീ​പ്കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം ശോ​ഭ രാ​മ​ച​ന്ദ്ര​ൻ, പാ​രി​സ് ല​ക്ഷ്മി, രാ​ജേ​ഷ് പാ​ന്പാ​ടി എ​ന്നി​വ​രു​ടെ ഉ​പ​ദേ​ശ​വും നി​ർ​ദേ​ശങ്ങ​ളു​മാ​ണ് ഈ ​ഈ ദൃ​ശ്യാ​വി​ഷ്കാ​രം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തിയാ​ക്കാ​ൻ ത​ങ്ങ​ളെ സ​ഹാ​യി​ച്ച​തെ​ന്നും അ​ണി​യ​റ​ശി​ല്പി​ക​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.