ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രത്തിന്‍റെ ആകാശക്കാഴ്ച കാണാം
Wednesday, October 5, 2022 1:30 PM IST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രങ്ങളിലൊന്നായ തുംഗനാഥ് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണുള്ളത്. 3,680 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

അഞ്ച് പഞ്ച് കേദാര്‍ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് കൂടിയതാണിത്. ക്ഷേത്രത്തിന് 1000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അടുത്തിടെ നോര്‍വീജിയന്‍ നയതന്ത്രജ്ഞന്‍ എറിക് സോള്‍ഹൈം തന്‍റെ ട്വിറ്റര്‍ പേജില്‍ ഈ ശിവക്ഷേത്രത്തിന്‍റെ ആകാശദൃശ്യം പങ്കുവച്ചിരുന്നു.

മഞ്ഞുമൂടിയ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍റെ 360 ഡിഗ്രി ആകാശക്കാഴ്ചയാണ് ക്ലിപ്പില്‍ കാണിക്കുന്നത്.

ഈ ഇടത്തിന്‍റെ ദൃശ്യഭംഗി നെറ്റിസണ്‍ ലോകത്തെ വല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണ്. നിരവധി പേരാണ് ക്ഷേത്രത്തിന്‍റെ കാഴ്ചയെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.