വ​നി​താ ചി​റ​കി​ലേ​റി എ​യ​ര്‍ ഇ​ന്ത്യ; വി​മാ​ന​ങ്ങ​ള്‍ വ​നി​ത​ക​ള്‍ നി​യ​ന്ത്രി​ക്കും
അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ല്‍ "വ​നി​താ ചി​റ​കി​ലേ​റി' എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ. 12 അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളു​ടെ​യും 40 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ​യും പൂ​ര്‍​ണ നി​യ​ന്ത്ര​ണം സ്ത്രീ​ക​ൾ​ക്ക് ന​ൽ​കി. പൂ​ർ​ണ​മാ​യും വ​നി​താ ക്രൂ​വു​മാ​യാ​ണ് ഫ്ലൈ​റ്റു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.

ഡ​ൽ​ഹി-​സി​ഡ്നി, മും​ബൈ-​ല​ണ്ട​ൻ, ഡ​ൽ​ഹി-​റോം, ഡ​ൽ​ഹി-​ല​ണ്ട​ൻ, മും​ബൈ-​ഡ​ൽ​ഹി-​ഷാം​ഗാ​യി, ഡ​ൽ​ഹി-​പാ​രീ​സ്, മും​ബൈ-​ന്യൂ​ആ​ർ​ക്ക്, മും​ബൈ-​ന്യൂ​യോ​ർ​ക്ക്, ഡ​ൽ​ഹി-​ന്യൂ​യോ​ർ​ക്ക്, ഡ​ൽ​ഹി-​വാ​ഷിം​ഗ്ട​ൺ‌, ഡ​ൽ​ഹി-​ഷി​ക്കാ​ഗോ, ഡ​ൽ​ഹി-​സാ​ൻ​ഫ്രാ​ൻ​സി​സ്കോ എ​ന്നി​വ​യാ​ണ് പൂ​ർ​ണ​മാ​യും വ​നി​താ ക്രൂ ​ഉ​ൾ​പ്പെ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ.

വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി എ​യ​ർ ഇ​ന്ത്യ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.