സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നിൽ നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ചു; യാ​ത്രി​ക​ൻ പി​ടി​യി​ൽ
സു​ര​ക്ഷി​ത വി​മാ​ന​യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച യാ​ത്രി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള തി​യാ​ൻ​ഹി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ണ​ർ​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഭാ​ര്യ​യ്ക്കും കു​ഞ്ഞി​നു​മൊ​പ്പം വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹം വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് മൂ​ന്ന് നാ​ണ​യ തു​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

101 യാ​ത്രി​ക​രു​മാ​യി പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ ഹ​യ്നാ​ൻ 7783 എ​ന്ന വി​മാ​നം 40 മി​നി​ട്ട് വൈ​കി​യാ​ണ് പു​റ​പ്പെ​ട്ട​ത്. പി​ന്നീ​ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​യി ആ​ണ് താ​ൻ ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. ഇ​തി​നു മു​ൻ​പും സ​മാ​ന​രീ​തി​യി​ലു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.