കാ​ണാ​താ​യ മു​ത​ലയെ കിട്ടിയത് തെരുവിൽ നിന്ന്
Saturday, May 4, 2019 12:58 PM IST
റി​യാ​ദി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു മു​ത​ല​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി കി​ട്ടി​യി​രു​ന്നു. ആ ​പ​രാ​തി​യി​ൻ​മേ​ൽ മു​ത​ല​യെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡി​ലൂ​ടെ ഒ​രു മു​ത​ല ഇ​ഴ​ഞ്ഞു പോ​കു​ന്ന​താ​യി സു​ര​ക്ഷാ​വ​കു​പ്പു​ക​ൾ​ക്ക് ഫോ​ണ്‍ വ​രു​ന്ന​ത്. വി​വ​രം കി​ട്ടി​യ ഉ​ട​ൻ സു​ര​ക്ഷ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പാ​ഞ്ഞെ​ത്തി​ക​ക്ഷി​യെ കു​രു​ക്കി​ട്ടു പി​ടി​ച്ച് ക​സ്റ്റഡി​യി​ലെ​ടു​ത്തു.

ദ​ക്ഷി​ണ റി​യാ​ദി​ലെ ഹോ​ത്ത ബി​നീ ത​മീ​മി​ൽ സം​ഘ​ടി​പ്പി​ച്ച മൃ​ഗ​പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ നി​ന്നാ​ണ് മു​ത​ല​ക്കള്ള​ൻ ചാ​ടി​പ്പോ​യ​ത്. പി​ന്നീ​ട് ആ ​ഭാ​ഗ​ത്തെ ത​ന്നെ റോ​ഡി​ലൂ​ടെ ഉ​ലാ​ത്തു​ന്പോ​ഴാ​ണ് ക​ക്ഷി പി​ടി​യി​ലാ​യ​ത്.

മു​ത​ല​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ ​പ്ര​ദേ​ശ​ത്ത് ത​ന്നെ വ്യാ​പ​ക​മാ​യ തെര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ടി​യാ​നെ പി​ടി​കി​ട്ടി​യി​രു​ന്നി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ത​ല​യെ മൃ​ഗ​പ്ര​ദ​ർ​ശ​ന ന​ഗ​രി ഉ​ട​മ​യ്ക്ക് കൈ​മാ​റി​യ​ത് ചെ​റി​യൊ​രു ഉ​പ​ദേ​ശ​ത്തോ​ടെ​യാ​ണ് - ഇ​നി​യി​വ​നെ പു​റ​ത്തേ​ക്ക് വി​ട​ല്ലേ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.