ക്ലീ​നിം​ഗ് മു​ത​ൽ അ​ല​ക്ക് വ​രെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ചെ​യ്തു​കൊ​ടു​ക്കും; നാ​യ്ക്ക​ൾ ഇ​വി​ടെ വീ​ട്ടു​ജോ​ലി​ക്കാ​ർ!
Thursday, May 6, 2021 7:08 PM IST
മ​നു​ഷ്യ​ന്‍റെ ഉ​റ്റ ച​ങ്ങാ​തി എ​ന്നാ​ണ് നാ​യ്ക്ക​ളെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. ഉ​റ്റ ച​ങ്ങാ​തി​യാ​കു​ന്പോ​ൾ അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ന​മു​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ളും ചെ​യ്യ​ണ​മ​ല്ലോ...

അ​മേ​രി​ക്ക സ്വ​ദേ​ശി​യാ​യ ലി​ൻ​ഡ ഖു​ഷ് എ​ന്ന അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ നാ​യ്ക്ക​ൾ കൂ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല വീ​ട്ടു ജോ​ലി​ക്കാ​ർ​കൂ​ടി​യാ​ണ്. വേ​ട്ട നാ​യ്ക്ക​ളു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു നാ​യ്ക്ക​ളാ​ണ് ലി​ൻ​ഡ​യ്ക്കു കൂ​ട്ടാ​യു​ള്ള​ത്. ത​ന്‍റെ യ​ജ​മാ​ന​ത്തി​ക്ക് ഒ​രാ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ സ​ഹാ​യി​ക്കാ​ൻ റേ​ക്ക​യും റോ​ക്സി​യും റി​ലി​യും മ​ത്സ​രി​ച്ചു മു​ന്നി​ലു​ണ്ടാ​കും.

സ​ഹാ​യ​മെ​ന്നു പ​റ​ഞ്ഞാ​ൽ പ​ത്രം എ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന​തോ ചെ​രു​പ്പു​ക​ൾ യ​ഥാ​സ്ഥാ​ന​ത്തു കൊ​ണ്ടു​വ​യ്ക്കു​ന്ന​തോ ഒ​ന്നു​മ​ല്ല. ലി​ൻ​ഡ​യു​ടെ നാ​യ്ക്ക​ൾ ചെ​യ്യു​ന്ന ജോ​ലി​ക​ൾ ക​ണ്ടാ​ൽ ആ​രും വി​സ്മ​യി​ച്ചു നി​ന്നു​പോ​കും. ലി​ൻ​ഡ​യു​ടെ വീ​ട് തു​ട​യ്ക്കു​ന്ന​തും പാ​ത്ര​ങ്ങ​ൾ ക​ഴു​കി വൃത്തി​യാ​ക്കു​ന്ന​തും തു​ണി​ക​ൾ അ​ല​ക്കു​ന്ന​തു​മെ​ല്ലാം യ​ജ​മാ​ന​ത്തി​ക്കൊ​പ്പം റേ​ക്ക​യും റോ​ക്സി​യും റി​ലി​യും ചേ​ർ​ന്നാ​ണ്.



"ഇ​തി​നാ​യി ഇ​വ​ർ​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്ക് അ​തൊ​രു ഭാ​ര​മാ​കു​ന്ന​തു​പോ​ലെ ഇ​തു​വ​രെ പെ​രു​മാ​റി​യി​ട്ടി​ല്ല. ഓ​രോ​രു​ത്ത​ർ​ക്കും ചെ​യ്യാ​നു​ള്ള ജോ​ലി​ക​ൾ പ്ര​ത്യേ​കം വീ​തി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.' ലി​ൻ​ഡ പ​റ​യു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ നാ​യ്ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ലി​ൻ​ഡ പ​തി​വാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​വ​ർ ചെ​യ്യു​ന്ന ര​സ​ക​ര​വും അ​തേ​സ​മ​യം ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്കു മി​ക​ച്ച കൈ​യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മ​ടി​പി​ടി​ച്ചി​രി​ക്കു​ന്ന നാ​യ്ക്ക​ൾ​ക്കും അ​വ​രു​ടെ യ​ജ​മാ​ന​ന്മാ​ർ​ക്കും ത​ന്‍റെ നാ​യ്ക്ക​ൾ മാ​തൃ​ക​യാ​ക​ണം എ​ന്ന ല​ക്ഷ്യ​വും ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു പി​ന്നി​ലു​ണ്ടെ​ന്നു ലി​ൻ​ഡ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.