പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ​യാ​ൾ പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ചു
Thursday, November 15, 2018 12:09 PM IST
പാ​മ്പാ​ട്ടി നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ​യാ​ൾ ഈ ​പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് മ​ര​ണ​മ​ട​ഞ്ഞു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ സു​ല്ലൂ​ർ​പേ​ട്ട സ്വ​ദേ​ശി​യാ​യ ജ​ഗ​ദീ​ഷി​നാ​ണ് സാ​ഹ​സി​ക പ്ര​ക​ട​ന​ത്തി​നി​ടെ ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

കാ​ണി​ക​ളു​ടെ ഇ​ട​യി​ൽ നി​ന്ന് പാ​മ്പാ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ജ​ഗ​ദീ​ഷി​നെ പാ​മ്പാ്ടി വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​യാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ ജ​ഗ​ദീ​ഷി​ന് പാ​മ്പി​നെ തി​രി​കെ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.

ഉ​ട​നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​ട്ടി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.