"വിളമ്പുന്നതും ഒരു കലയാണ്’; സമൂഹ മാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം
Thursday, October 6, 2022 11:48 AM IST
സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്‍റെ ഏത് കോണില്‍ നടക്കുന്ന സംഭവങ്ങളും നിമിഷനേരം കൊണ്ട് മിക്കവര്‍ക്കും അറിയാന്‍ കഴിയുന്നുണ്ട്. മാത്രമല്ല ചില വീഡിയോകള്‍ വെെറലായി മാറുകയും ചെയ്യും.

അത്തരത്തില്‍ കാഴ്ചക്കാരെ ചിരിപ്പിച്ച ഒരു വീഡിയോയുടെ കാര്യമാണിത്. ഡി. പ്രശാന്ത് നായർ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു ഹോട്ടലിലെ കാഴ്ചയാണുള്ളത്.

ഒരു വെയിറ്റര്‍ തന്‍റെ ഉപഭോക്താവിന് ഭക്ഷണം വിളമ്പുകയാണ്. ഇടയില്‍ അയാള്‍ തന്‍റെ കൈയിലെ ഭക്ഷണം വീഴാന്‍ പോകുന്നതായി ഭാവിക്കും; ഉടനടിയുള്ള ഉപഭോക്താവിന്‍റെ ചെയ്തികളാണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്നത്.

കാരണം തന്‍റെ അസാമാന്യമായ മെയ്‌വഴക്കം നിമിത്തം വിളമ്പുന്നയാള്‍ കറി വീഴാതെ കൃത്യമായി വിളമ്പുകയാണ്. പല ആളുകളെയും ഈ വിളമ്പുകാരന്‍ ഇത്തരത്തില്‍ പറ്റിക്കുന്നുണ്ട്. അവരുടെയൊക്കെ പ്രതികരണങ്ങള്‍ രസകരമാണ്.

ഏതായാലും ഈ വെയിറ്ററുടെ അഭിനയവും കഴിക്കാനെത്തിയവരുടെ പെട്ടെന്നുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ റീട്വീറ്റ് ചെയ്യുന്നത്. രസകരമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.