ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യെ പോ​ലും വി​സ്മ​യി​പ്പി​ച്ച പ്ര​ക​ട​നം; വീ​ഡി​യോ കാ​ണാം
Wednesday, August 10, 2022 1:54 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഇ​ട​പെ​ടു​ന്ന പ്ര​മു​ഖ​രി​ല്‍ ഒ​രാ​ളാ​ണ​ല്ലൊ മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര​യു​ടെ ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റു​ക​ള്‍ മി​ക്ക​പ്പോ​ഴും വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ​യൊ​രു സു​ഹൃ​ത്ത് അ​യ​ച്ചു ത​ന്ന വീ​ഡി​യോ അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

വീ​ഡി​യോ​യി​ല്‍ ഒ​രു കൊ​ച്ചു പ​യ്യ​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളാ​ണു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്നു​ള്ള ഒ​രു ചെ​റി​യ പ​യ്യ​നാ​ണ് ഈ ​അ​ക്രോ​ബാ​റ്റി​ക് പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡി​ലൂ​ടെ ഓ​ടി വ​രു​ന്ന ഈ ​കു​ട്ടി പ​ല​കു​റി ത​ല​കു​ത്തി മ​റി​യു​ക​യും ചാ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. ഒ​ടു​വി​ല്‍ വ​ള​രെ കൃ​ത്യ​ത​യോ​ടെ ബാ​ല​ന്‍​സ് ചെ​യ്ത് നി​ല്‍​ക്കു​ക​യാ​ണ്. കു​ട്ടി​യുടെ പ്ര​ക​ട​നം ക​ണ്ട് അ​തി​ശ​യി​ച്ച് നി​ര​വ​ധി​പേ​ര്‍ റോ​ഡി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ട്. നേ​രി​ട്ട് ക​ണ്ട​വ​രെ മാ​ത്ര​മ​ല്ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​കാ​ഴ്ച ക​ണ്ട​വ​രെ​പോ​ലും വി​സ്മ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​കു​ട്ടി.

കോ​മ​ണ്‍​വെ​ല്‍​ത്ത് കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ നി​ര​വ​ധി സ്വ​ര്‍​ണം നേ​ടി​യ​ല്ലൊ. ഇ​നി​യും മെ​ഡ​ലു​ക​ള്‍ എ​ത്തി​ക്കേ​ണ്ട അ​ടു​ത്ത ത​ല​മു​റ​യി​ലെ ഒ​രാ​ള്‍ എ​ന്നാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര ത​ന്‍റെ കു​റി​പ്പി​ല്‍ ഈ ​കു​ട്ടി​യെ കു​റി​ച്ച് പ​റ​യു​ന്ന​ത്. കു​ട്ടി​ക്ക് ന​ല്ല പ​രി​ശീ​ല​നം ന​ല്‍​കി മു​ന്നി​ലേ​ക്കെ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.