ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യെ​വ​രെ ഞെ​ട്ടി​ച്ച മൊ​ബൈ​ല്‍ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ കാ​ഴ്ച​ക​ള്‍
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഒ​രാ​ളാ​ണ​ല്ലൊ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര. അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ത​ന്നേ​വ​രെ ഞെ​ട്ടി​ച്ച ഒ​രു ക​ണ്ടു​പി​ടു​ത്ത​ത്തി​ന്‍റെ വീ​ഡി​യോ ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

ഒ​രു മൊബെെല്‍ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ വി​ശേ​ഷ​മാ​യി​രു​ന്ന​ത്. മൊ​ബൈ​ല്‍ വാ​ഷ്റൂ​മു​ക​ള്‍ മു​ത​ല്‍ ക്ലി​നി​ക്കു​ക​ള്‍ വ​രെ ഇ​പ്പോ​ള്‍ പു​തു​മ​യു​ള്ള ഒ​രു കാ​ര്യ​മ​ല്ല​ല്ലൊ. എ​ന്നാ​ല്‍ ക​ല്യാ​ണ മ​ണ്ഡ​പം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ ഒ​ന്നു​ത​ന്നെ​യാ​യി​രി​ക്കും.

അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഒ​രു വ​ലി​യ ക​ണ്ട​യ്ന​ര്‍ ലോ​റി വ​രു​ന്ന​താ​യി കാ​ണാം. എ​ന്നാ​ല്‍ ലോ​റി തു​റ​ക്കു​മ്പോ​ഴാ​ണ് അ​തി​നു​ള്ളി​ലെ കാ​ഴ്ച​ക​ള്‍ ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ക.

ജീ​വ​ന​ക്കാ​ര്‍ ലോ​റി​യു​ടെ ഒ​രു​വ​ശം ഭി​ത്തി​യാ​യി മാ​റ്റു​ക​യാ​ണ്. നി​മി​ഷ​നേ​രം കൊ​ണ്ട് ലോ​റി​യാ​കെ ഒ​രു മ​ണ്ഡ​പ​മാ​യി മാ​റ്റു​ക​യാ​ണ​വ​ര്‍.

ഏ​ക​ദേ​ശം 40x30 ​ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഈ ​വി​വാ​ഹ മ​ണ്ഡ​പ​ത്തി​ല്‍ 200 പേ​ര്‍​ക്ക് ഇരിക്കാനാകുമെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു.

സ്റ്റൈ​ലി​ഷ് ഇ​ന്‍റീ​രി​യ​റു​ക​ളോ​ടെയുള്ള ച​ക്ര​ങ്ങ​ളി​ലെ വി​വാ​ഹ ഹാ​ള്‍ ആളുകളുടെ ഹൃ​ദ​യം ക​വ​ര്‍​ന്നു. വി​വാ​ഹ സീ​സ​ണി​ല്‍ മ​ണ്ഡ​പം ല​ഭി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ അ​ധി​കം ചെ​ല​വി​ല്ലാ​തെ ഈ ​മൊ​ബൈ​ല്‍ മ​ണ്ഡ​പം ഉ​പ​യോ​ഗി​ക്കാ​നാ​കും.

ഏ​താ​യാ​ലും ഈ ​വേ​റി​ട്ട ആ​ശ​യം നെ​റ്റീ​സ​ണ്‍ ലോ​ക​ത്തി​നും ന​ന്നേ ബോ​ധി​ച്ചി​രി​ക്ക​യാ​ണ്. നി​ര​വ​ധി​പേ​രാ​ണ് ഈ ​വീ​ഡി​യോ റീ​ട്വീ​റ്റ് ചെ​യ്ത​ത്. ര​സ​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.