"ദിശയാണ് പ്രധാനം':കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം രസകരമായി പറഞ്ഞ് ആനന്ദ് മഹീന്ദ്ര; വീഡിയോ
Friday, November 25, 2022 11:32 AM IST
സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വെെറലാകാറുണ്ട്.

അടുത്തിടെ അഡിഡാസ് കമ്പനിയുടെ വ്യാജനായ അജിത് ദാസിനെ അദ്ദേഹം ട്രോളിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വൈറല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

വീഡിയോയില്‍ രണ്ടുപക്ഷികള്‍ ഒരുകുഴിക്കടുത്തായി നില്‍ക്കുന്നത് കാണാം. അവയിലൊരെണ്ണം മണ്ണ് മാന്തി ദൂരേയ്ക്ക് കളയുന്നു. എന്നാല്‍ മറ്റേ പക്ഷി അതേ സമയത്ത് മണ്ണ് ആ കുഴിയിലേക്ക് ഇടുന്നു.

ഫലത്തില്‍ കുഴിയൊരിക്കലും മൊത്തം മൂടാനൊ തുരക്കാനൊ കഴിയില്ല. ആദ്യ കാഴ്ചയില്‍തന്നെ ഏറെ ചിരിപ്പിക്കുന്ന ഈ വീഡിയോ ഉപയോഗിച്ച് ശരിയായ ടീം വര്‍ക്കിനെ കുറിച്ച് പറയുകയാണദ്ദേഹം.

ദിശബോധമില്ലെങ്കില്‍ അധ്വാനത്തിനെന്ത് സംഭവിക്കുമെന്ന് കാട്ടിതരികയാണ് ആനന്ദ് മഹീന്ദ്ര. എല്ലാവരും ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക എന്ന ഉപദേശത്തോടെ അദ്ദേഹം പങ്കുവച്ച ഈ ഉപമ നെറ്റിസണില്‍ വൈറലായി.

നിരവധിയാളുകള്‍ റിട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് ധാരാളം അഭിപ്രായങ്ങളും ലഭിക്കുകയുണ്ടായി. "ഒരു ടീമിന് നല്‍കാവുന്ന ഏറ്റവും നല്ല ഉദാഹരണമാണിത്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.