"മി​ടു​ക്കി​യാ​യ ഭാ​ര്യ ഉ​ണ്ടാ​യാ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ’; ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ "ര​സ'​ക്കു​റി​പ്പ്‌
Tuesday, April 30, 2019 12:14 PM IST
ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും പ്ര​ത്യേ​ക അ​ടു​പ്പം സൂ​ക്ഷി​ക്കാ​തെ സ​മ​ദൂ​ര നി​ല​പാ​ടി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന ഇ​ന്ത്യ​യി​ലെ അ​പൂ​ർ​വം ചി​ല വ്യ​വ​സാ​യി​ക​ളി​ൽ ഒ​രാ​ളാ​ണ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റു​ക​ൾ മി​ക്ക​വ​യും വ​ൻ ഹി​റ്റാ​ണ്. സ​ര​സ​മാ​യ പോ​സ്റ്റു​ക​ൾ ഏ​റെ ച​ർ​ച്ച​യാ​കാ​റു​മു​ണ്ട്.

ഞാ​യ​റാ​ഴ്ച ഒ​രു പ​ത്ര​വാ​ർ​ത്ത പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ചെ​യ്ത ട്വീ​റ്റാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം. ഭാ​ര്യ പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തി​രി​ക്കാ​ൻ 62 വ​ർ​ഷം മൂ​ക​നും ബ​ധി​ര​നു​മാ​യി അ​ഭി​ന​യി​ച്ച ഒ​രാ​ളെ സം​ബ​ന്ധി​ച്ച​താ​യി​രു​ന്നു വാ​ർ​ത്ത. ഇ​തി​നൊ​പ്പം അ​ദ്ദേ​ഹം ഒ​രു കു​റി​പ്പു​ഴെു​തി.

ഇ​തു​വാ​യി​ച്ച് അ​ഞ്ചു മി​നി​റ്റ​ത്തേ​ക്ക് എ​നി​ക്കു ചി​രി നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ത്തി​ൽ ഞാ​ൻ നി​ന്നെ​യും വി​ഡ്ഢി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലോ എ​ന്ന് ഭാ​ര്യ​യോ​ട് ചോ​ദി​ച്ചു. "ശ​രി​ക്കും..! സെ​ൽ​ഫോ​ണി​ൽ സം​സാ​രി​ക്കാ​തെ ഒ​ര​ഞ്ചു​മി​നി​ട്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യു​മോ’ എ​ന്ന് ഭാ​ര്യ തി​രി​ച്ചു ചോ​ദി​ച്ചു എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പ്. മി​ടു​ക്കി​യാ​യ ഭാ​ര്യ ഉ​ണ്ടാ​യാ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ എ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​നൊ​ടു​വി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.