ക്ഷേ​ത്ര​ക്കി​ണ​ർ കുഴിച്ചപ്പോൾ കണ്ടത് മ​റ്റൊ​രു കി​ണ​ർ, അതിൽ നിറയെ പു​രാ​വ​സ്തു​ക്കൾ; സംഭവം കണ്ണൂരിൽ
Monday, November 19, 2018 12:14 PM IST
ക്ഷേ​ത്ര​ത്തി​ന്‍റെ മ​ണി​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ പ​ത്തു​കോ​ൽ താ​ഴ്ച​യി​ൽ മ​റ്റൊ​രു കി​ണ​റും പു​രാ​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.

ക​തി​രൂ​രി​ന​ടു​ത്ത് പു​ല്യോ​ട് തേ​വ​രു​ള്ള​തി​ൽ വി​ഷ്ണുക്ഷേ​ത്ര​ത്തോ​ടു​ചേ​ർ​ന്ന് മ​ണി​ക്കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് കി​ണ​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. നാ​ലു കോൽ താ​ഴ്ച​യി​ൽ കു​ഴി​ച്ച​പ്പോ​ൾ ഒ​രു​ഭാ​ഗ​ത്തെ മ​ണ്ണ് അ​സാ​ധാ​ര​ണ​മാം​വി​ധം ഇ​ടി​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും തൊ​ട്ട​ടു​ത്തുത​ന്നെ കി​ണ​ർ മാ​റ്റിക്കു​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.

11 കോ​ൽ കു​ഴി​ച്ച​പ്പോ​ഴാ​ണ് ഇ​തേ കി​ണ​റി​ന്‍റെ അ​ള​വി​ൽ ചു​റ്റും ചെ​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ടി​യ​നി​ല​യി​ൽ മ​റ്റൊ​രു കി​ണ​ർ നി​ല​കൊ​ള്ളു​ന്ന​താ​യി കാ​ണ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല, ഇ​തി​നി​ട​യി​ൽ താ​ഴി​ക​ക്കു​ടം, മ​ൺ​പാ​ത്ര ക​ഷ​ണ​ങ്ങ​ൾ, ക​രി​ങ്ക​ൽ രൂ​പ​ങ്ങ​ൾ, ക​രി തു​ട​ങ്ങി​യ പു​രാ​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.

വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്. സ​മാ​ന​മാ​യരീ​തി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പും ക്ഷേ​ത്ര​പ്പ​റ​മ്പി​ൽ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.